NEWS

പ്രതിദിന വാർത്താ സമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

പ്രതിദിന വാർത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ .തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ സർക്കാർ സംവിധാനത്തിൽ ഉള്ള വാർത്താസമ്മേളനങ്ങളിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്താൻ ആവില്ല എന്നതിനാൽ ആണ് ഇതെന്നാണ് വിവരം .

ദുരന്ത സമയങ്ങളിലും കോവിഡ് കാലത്തും മുഖ്യമന്ത്രി വാർത്താ സമ്മേളനങ്ങളിലൂടെയാണ് ജനങ്ങളുമായി സംവദിച്ചിരുന്നത് .സ്പ്രിങ്ക്ലർ ,ശിവശങ്കർ വിവാദങ്ങളിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി ഉപയോഗിച്ചതും ഇതേ വാർത്താ സമ്മേളനങ്ങൾ തന്നെ .

സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രഖ്യാപനവും പ്രതിരോധവുമെല്ലാം ഈ വാർത്താ സമ്മേളനങ്ങളിലൂടെ ആയിരുന്നു .എന്താണ് സമാന്തര സംവിധാനം എന്ന് നോക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് .അറിയുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button