Month: November 2020

  • NEWS

    സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.68 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,07,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശി രാജേന്ദ്രന്‍ (68), തിരുവനന്തപുരം സ്വദേശിനി നീസാമ്മ (85), കൊടുങ്ങാനൂര്‍ സ്വദേശിനി പ്രഭ (48), കൊല്ലം പത്തനാപുരം സ്വദേശി ലാസര്‍ ഡേവിഡ് (66), നോര്‍ത്ത് പരവൂര്‍ സ്വദേശി ഒ.പി.…

    Read More »
  • NEWS

    ശിവശങ്കറിനെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു

    സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ ഈ മാസം 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. ശിവശങ്കറിനെ കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എം. ശിവശങ്കറിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. ഇത് അവഗണിക്കാനാകുമോയെന്നു കോടതി ചോദിച്ചു. അവര്‍ക്കിടയിലെ വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി എന്നാണ് ഇഡി പറയുന്നതെന്നും കോടതി പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയിട്ടുള്ള വാട്സാപ് ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റും ഇഡി കോടതിയില്‍ മുദ്രവച്ച കവറില്‍ കൈമാറി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ ഇഡി കേസെടുത്തിരിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. നാല് മാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണ് സ്വപ്‌ന ഇങ്ങനെ മൊഴി നല്‍കിയതെന്നും അഭിഭാകന്‍ പറഞ്ഞു. അതേസമയം, കേസില്‍ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരുടേയും കണ്ടെത്തലുകള്‍ മൂന്ന് വിധമാണ്. ശിവശങ്കറിനെതിരായ…

    Read More »
  • NEWS

    വീണ്ടും ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി ഭാഗ്യലക്ഷ്മി

    തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന പരാതിയുമായി വീണ്ടും സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുക്കും. ഇത് രണ്ടാം തവണയാണ് ശാന്തിവിള ദിനേശനെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കുന്നത്. മുമ്പുംയൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളായിരുന്നു പരാതിക്ക് ആധാരം. അന്ന് മ്യൂസിയം പോലീസ് കേസ് എടുത്തിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയുടേയും മറ്റും വാദം. ഭാഗ്യലക്ഷ്മിയുടേയും…

    Read More »
  • NEWS

    അവയവതട്ടിപ്പെന്ന സംവിധായകന്റെ പരാതി; പിതൃസഹോദരി പുത്രിയുടെ സംസ്‌കാരം മാറ്റിവെച്ചു

    തിരുവനന്തപുരം: അവയവതട്ടിപ്പെന്ന പരാതിയെ തുടര്‍ന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്‌കാരം മാറ്റിവെച്ചു. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ സംസ്‌കാരമാണ് മാറ്റിവെച്ചത്. സന്ധ്യയുടെ സാംപിള്‍ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചശേഷമേ സംസ്‌കാരം നടക്കൂ. കോവിഡ് മരണം എന്ന പേരില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കാണിച്ച് സന്ധ്യയുടെ മരണത്തില്‍ അവയവ മാഫിയ ഇടപെടലുണ്ടെന്ന് കാട്ടി സംവിധായകന്‍ സനല്‍ ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. സന്ധ്യയുടെ മരണശേഷം സനല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അവയവമാഫിയയേക്കുറിച്ച് പരാമര്‍ശിച്ചത്. കഴിഞ്ഞ 7-ാം തിയതി കൊവിഡ് പോസിറ്റീവായി മരിച്ച സന്ധ്യയുടെ കരള്‍ ആരുമാറിയാതെ വിറ്റുവെന്നും പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം ദഹിപ്പിക്കാന്‍ പോലിസ് ഒരുങ്ങിയെന്നും സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ദഹിപ്പിച്ചാല്‍ തെളിവ് നശിപ്പിക്കുന്നതിന് കാരണമാവുമെന്നും ഏതെങ്കിലും അവയവങ്ങള്‍ വിറ്റിട്ടുണ്ടോ എന്ന് അറേയണ്ടതുണ്ടെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍…

    Read More »
  • LIFE

    സൗബിൻ ഷാഹിർ – സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്നിന്റെ റീലീസ് ചെന്നൈ ഹൈകോടതി സ്റ്റേ ചെയ്തു

    സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതന്റെ സംവിധാനത്തില്‍ സ്ട്രൈറ്റ് ലൈൻ സിനിമാസ് നിർമ്മിച്ച ജിന്നിന്റെ റീലീസ് ചെന്നൈ ഹൈ കോടതി സ്റ്റേ ചെയ്തു. സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരായി കാർത്തിയുടെ കൈദി എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിലാണു ചെന്നൈ ഹൈ കോടതി ജഡ്ജി , ജസ്റ്റീസ് രാധാകൃഷ്ണൻ സ്റ്റേ വിധിച്ചത്. വൻ വിജയമായിരുന്ന കൈദിയുടെ ലാഭ വിഹിതം (ഓവർ ഫ്ളോ) പല തവണ ആവശ്യപ്പെട്ടിട്ടും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നൂ.

    Read More »
  • LIFE

    “ജമാലിന്റെ പുഞ്ചിരി”. രണ്ടാം ഷെഡ്യൂൾ – ആരംഭിക്കുന്നു

    ചിത്രം കിയേഷൻസിൻ്റെ ബാനറിൽ വി.എസ്.സുരേഷ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജമാലിന്റെപുഞ്ചിരി. കുട്ടംബ കോടതി, നാടോടിമന്നൻ തുടങ്ങിയ ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം കിയേഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലെ പ്രമുഖരായ സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവൃർത്തിച്ചു പോന്നിരുന്ന വിക്കി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം നവംബർ അവസാനവാരത്തിൽ തിരുവനന്തപുരത്താരംഭിക്കുന്നു. പുതിയ തലമുറക്കാരും മുൻ തലമുറക്കാരും ഒരുപോലെ അണിനിരക്കുന്ന ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വാദകരമാകും വിധത്തിലാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, സിദ്ദിഖ്, ജോയ് മാത്യു, അശോകൻ, മിഥുൻ രമേശ്,നസ് ലിൻ ( തണ്ണീർമത്തൻ ഫെയിം) ശിവദാസൻ ( തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം) കൊച്ചുപ്രേമൻ, ദിനേശ് പണിക്കർ ,രമേഷ് വലിയ ശാലാ, സുനിൽ, ഫർഹാൻ ശീലഷ്മി, മല്ലികാ സുകുമാരൻ, രേണുക താരാ കല്യാൺ, ജസ്ന എന്നിവർക്കൊപ്പം നായികയായി പ്രയാഗാ മാർട്ടിനും അഭിനയിക്കുന്നു. വി.എസ്.സുഭാഷിൻ്റേതാണ് രചന. അനിൽകുമാർ പാരിപ്പള്ളി, മധ്യ ആർ.ഗോപൻ…

    Read More »
  • NEWS

    കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്: അഭിഭാഷകന്‍

    സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ വീണ്ടും ഇഡി. കളളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണെന്ന് എറണാകുളം സെഷന്‍സ് കോടതി പറഞ്ഞു. ശിവശങ്കറിന് എല്ലാക്കാര്യത്തേക്കുറിച്ചും അറിവുണ്ടായിരുന്നു എന്ന സ്വപ്‌നയുടെ മൊഴി അവഗണിക്കാനാകുമോ എന്നും കോടതി ചോദിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. എന്നാല്‍ സ്വപ്‌നയും ശിവശങ്കറും തമ്മിലുളള വാട്ട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടെ മൊഴിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. മാത്രമല്ല സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയിട്ടുള്ള വാട്സാപ് ചാറ്റ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും മറ്റും ഇഡി കോടതിയില്‍ മുദ്രവച്ച കവറില്‍ കൈമാറി. കൃത്യമായ തെളിവില്ലാതെയാണ് ശിവശങ്കറിനെതിരെ ഇഡി കേസെടുത്തിരിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. നാല് മാസമായി കസ്റ്റഡിയിലായതിനാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണ് സ്വപ്‌ന ഇങ്ങനെ മൊഴി നല്‍കിയതെന്നും അഭിഭാകന്‍ പറഞ്ഞു. അതേസമയം, കേസില്‍ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരുടേയും കണ്ടെത്തലുകള്‍ മൂന്ന് വിധമാണ്. ശിവശങ്കറിനെതിരായ തെളിവുകള്‍ പ്രതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. സ്വര്‍ണക്കടത്തിന്റെ ആശയം നല്‍കിയത് സന്ദീപും…

    Read More »
  • NEWS

    ആത്മനിര്‍ഭര്‍ഭാരത് 3.0 ; പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

    കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആത്മനിര്‍ഭര്‍ഭാരത് 3.0 എന്ന പേരിലാണ് പുതിയ പാക്കേജ്. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജനയെന്നായിരിക്കും തൊഴിലാളികള്‍ക്കും കമ്പനി ഉടമകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ പേര്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും പദ്ധതിയുടെ കാലാവധി. ഇതു പ്രകാരം 1000ത്തില്‍ താഴെ ജീവനക്കാരുള്ള കമ്പനികളില്‍ പുതുതായി ജോലിക്കെത്തുന്നവരുടെ പി.എഫ് വിഹിതം രണ്ട് വര്‍ഷത്തേക്ക് കേന്ദ്രം വഹിക്കും. തൊഴിലാളികളുടെ 12 ശതമാനവും കമ്പനിയുടെ 12 ശതമാനവും ചേര്‍ത്ത് 24 ശതമാനം വിഹതമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുക. 1,000ത്തില്‍ കൂടുതല്‍ ജീവനക്കാരുളള കമ്പനികളില്‍ ജീവനക്കാരുടെ 12 ശതമാനം വിഹിതം മാത്രം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള ജീവനക്കാരുടെ പി.എഫ് വിഹതമായിരിക്കും കേന്ദ്രസര്‍ക്കാര്‍…

    Read More »
  • NEWS

    പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു, വിദഗ്ധ ചികിത്സയ്ക്ക് പോസ്റ്റ് കോവിഡ് റഫറല്‍ ക്ലിനിക്കുകള്‍, പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നിസാരമായി കാണരുത്

    തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ സ്ഥാപിച്ച പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യപ്പെടുന്ന പ്രദേശത്തെ കോവിഡ് ഭേദമായ എല്ലാ രോഗികളുടെയും ഒരു പട്ടിക തയ്യാറാക്കി എല്ലാവര്‍ക്കും കോവിഡാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആദ്യഘട്ടമായി എല്ലാ വ്യാഴാഴ്ചയുമാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. കോവിഡ് ബാധിച്ച് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെയോ ടെലിഫോണ്‍ മുഖനെയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കിക്കൊണ്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇതിനായി ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു. അതാത് പ്രദേശങ്ങളിലെ രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനം…

    Read More »
  • NEWS

    ഇഡിയുടെ ചോദ്യങ്ങള്‍ക്ക് രേഖകളില്ല, കെ.എം ഷാജി കുരുക്കിലേക്ക്‌

    അഴീക്കോട് പ്ലസ്ടു കോഴ കേസില്‍ കെ.എം ഷാജി വലിയ കുരുക്കിലേക്കെന്നാണ് പുറത്ത് വരുന്ന വിവരം. ഇഡിയുടെ പല ചോദ്യങ്ങള്‍ക്കും തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വെളളം കുടിക്കുകയാണ് ഷാജി. പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂറിലധികമാണ് കെ.എം ഷാജിയെ ചോദ്യം ചെയ്തത്. സ്വത്ത് സമ്പാദനത്തെക്കുറിച്ചുളള ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാനായി ഷാജി പറഞ്ഞിരുന്നത് തനിക്ക് വയനാട്ടിലും കര്‍ണാടകയിലെല്ലാം ഇഞ്ചികൃഷിയുണ്ടെന്നും അതില്‍ വരുമാനം ലഭിക്കുന്നുണ്ട് എന്നുമായിരുന്നു. എന്നാല്‍ ഈ മാരത്തോണ്‍ ചോദ്യം ചെയ്യലില്‍ ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധശ്രമങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകളൊന്നും ഷാജിക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചികൃഷിയുടെ ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വില്‍പ്പന നടത്തിയ രേഖകളോ ഷാജിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ ജന്മനാ സമ്പന്നനാണെന്ന കണ്ണൂരിലെ പൊതുയോഗത്തില്‍ വെച്ചുനടത്തിയ പ്രസ്താവനയും ഷാജിക്ക് ക്ഷീണമുണ്ടാക്കുന്നു. ഇടതുനേതാക്കളെ പോലെ…

    Read More »
Back to top button
error: