NEWS

ഖമറുദ്ദീന്റെ ജാമ്യാപേക്ഷാ തളളി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷാ കോടതി തളളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്.

അതേസമയം, ഖമറുദ്ദീന്‍ ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രക്കാരന്‍ എന്നാണ് സര്‍ക്കാരിന്റെ നിലപാട് അതിനാല്‍ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Signature-ad

തട്ടിയെടുത്ത പണം എവിടേയ്ക്ക് പോയെന്ന് കണ്ടെത്താനുളള അന്വേഷണം നടക്കുകയാണ്. കോടതിയല്‍ ഹാജരാക്കിയ ഖമറുദ്ദീനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇന്നലെ ഖമറുദ്ദീനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Back to top button
error: