Month: November 2020

  • LIFE

    സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം ആർഎസ്എസ് നിയന്ത്രിക്കും ,ലക്‌ഷ്യം ഒരു കോർപറേഷനും 5000 വാർഡുകളും

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ 5000 വാർഡുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദേശം .മൊത്തം 21,908 വാർഡുകൾ ആണ് എല്ലാത്തലത്തിലും ആയുള്ളത് .ഒരു കോർപറേഷനിൽ അധികാരത്തിൽ വരാനും പരമാവധി സ്ഥാപനങ്ങളിൽ അധികാരത്തിൽ വരാനോ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാനോ ലക്ഷ്യമിടണം . ആർഎസ്എസിന് തെരഞ്ഞെടുപ്പ് മേൽനോട്ടം നൽകും .ഓരോ പഞ്ചായത്തിന്റെയും ചുമതലക്കാരൻ ആർ എസ് എസ് നോമിനിയാകും .ഇദ്ദേഹം ആകും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക .സാമുദായിക പ്രാതിനിധ്യം നിര്ണായകമാണെന്ന്‌ കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു . വിമതരെ വച്ച് പൊറുപ്പിക്കില്ല .തർക്കം വന്നാൽ ആർ എസ് എസ് ആണ് വിഷയത്തിൽ ഇടപെടുക .തീർപ്പിൽ തൃപ്തിയില്ലാത്തവരെ ഒഴിവാക്കാൻ ആണ് തീരുമാനം .സ്വർണക്കടത്ത് വിവാദം പ്രധാന തെരഞ്ഞെടുപ്പ് വിഷയം ആക്കാൻ ആണ് ബിജെപി തീരുമാനം .

    Read More »
  • NEWS

    ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

    ബ്രിട്ടനിൽ യുവ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു .46 വയസുള്ള ഡോക്ടർ കൃഷ്ണൻ സുബ്രഹ്മണ്യൻ ആണ് മരിച്ചത് .പാലക്കാട് സ്വദേശിയാണ് . കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ ഡോ .കൃഷ്ണൻ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുക ആയിരുന്നു .ഇന്നലെ ഉച്ച കഴിഞ്ഞാണ് മരണം .സംസ്കാരം പിന്നീട് .പ്രിയദർശനി മേനോൻ ആണ് ഭാര്യ . അനസ്‌തേഷ്യ സ്പെഷ്യലിസ്റ്റ് ആണ് ഡോ .കൃഷ്ണൻ .ഡെർബി ഹോസ്പിറ്റലിൽ ആയിരുന്നു ജോലി .10 ദിവസത്തിനിടെ നാല് മലയാളികൾ ആണ് ബ്രിട്ടനിൽ മരിച്ചത് .

    Read More »
  • LIFE

    മഹാസഖ്യത്തെ അധികാരത്തിൽ നിന്നകറ്റിയത് കോൺഗ്രസിന്റെ മോശം പ്രകടനം ,പാർട്ടി ആത്മ പരിശോധന നടത്തണം ,പരസ്യ പ്രസ്താവനയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവർ

    ബീഹാർ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ആത്മ പരിശോധന നടത്തണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി താരീഖ് അൻവർ .ട്വീറ്റ് പരമ്പരയിലൂടെയാണ് താരീഖ് അൻവറിന്റെ തുറന്നു പറച്ചിൽ . “നമ്മൾ സത്യം അംഗീകരിച്ചേ മതിയാകൂ .ബിഹാറിൽ മഹാസഖ്യ സർക്കാർ അസാധ്യമാക്കിയത് കോൺഗ്രസിന്റെ മോശം പ്രകടനമാണ് .”താരീഖ് അൻവർ ട്വീറ്റ് ചെയ്തു . തെരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് നേടാൻ മാത്രമേ കഴിഞ്ഞുള്ളു .മഹാസഖ്യത്തിലെ മറ്റു കക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശാജനകമായ പ്രകടനം ആയിരുന്നു കോൺഗ്രസിന്റേത് . “എവിടെയാണ് പാളിയതെന്ന് കോൺഗ്രസ് ആത്മ പരിശോധന നടത്തണം .ഒവൈസിയുടെ പാർട്ടിയുടെ രംഗപ്രവേശത്തെ ആശങ്കയോടെ കാണണം” താരീഖ് അൻവർ ചൂണ്ടിക്കാട്ടി .

    Read More »
  • NEWS

    തൻറെ പുതിയ പുസ്തകത്തിൽ ഒബാമ രാഹുൽ ഗാന്ധിയെ കുറിച്ചും മൻമോഹൻ സിംഗിനെ കുറിച്ചും പറയുന്നതെന്താണ്?

    ? അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തകത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ചും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കുറിച്ചും പരാമർശം .”ഒരു വാഗ്‌ദത്ത ഭൂമി “എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഒരാഴ്ചയേ ആയുള്ളൂ . “വളരെ ആശങ്കാകുലനായ, ഉൾവലിഞ്ഞ ആളാണ് രാഹുൽ ഗാന്ധി .ഏല്പിച്ച ഒരു ജോലി ചെയ്ത് തീർത്ത് ടീച്ചറുടെ അനുമോദനത്തിനായി കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെ പോലെ .പക്ഷെ ഒന്നുകിൽ അഭിരുചി അല്ലെങ്കിൽ ആ വിഷയം സ്വായത്തമാക്കണം എന്ന ആഗ്രഹം നഷ്ടപ്പെട്ട വിദ്യാർഥി .”പുസ്തകത്തിൽ ഒബാമ രാഹുൽ ഗാന്ധിയെ കുറിച്ച് ഇങ്ങനെ പറയുന്നു . Had a fruitful chat with President @BarackObama Great to meet him again. pic.twitter.com/LCJKGBg0Qr — Rahul Gandhi (@RahulGandhi) December 1, 2017 മൻമോഹൻ സിംഗിനെ വ്യക്തിത്വമുള്ള മനുഷ്യൻ എന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത് .നല്ല മനുഷ്യൻ എന്നാണ് ജോ ബൈഡനെ ഒബാമ വിളിക്കുന്നത് .തെരുവ് ഗുണ്ടയെ…

    Read More »
  • NEWS

    എതിർപ്പുകൾ അവഗണിച്ച് വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് യുഡിഎഫ്

    വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് യുഡിഎഫിന്റെ പച്ചക്കൊടി .തെരഞ്ഞെടുപ്പിന്റെ മൂര്ധന്യാവസ്ഥയിൽ സമസ്തയുടെയും ലീഗ് അനുകൂല യുവജന സംഘടനകളുടെയും എതിർപ്പ് ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് അനുമതി നൽകിയിരിക്കുന്നത് . സഖ്യമല്ല നീക്കുപോക്കാണ് എന്നാണ് യുഡിഎഫ് വിശദീകരണം .മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ ഏതൊക്കെ വാർഡുകൾ ഏതൊക്കെ പാർട്ടിയ്ക്ക് എന്ന് നിശ്ചയിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തി എന്നാണ് സൂചന .തെരഞ്ഞെടുപ്പ് ജയസാധ്യത മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത് . വർഗീയ കൂട്ടുകെട്ട് എന്നാണ് എൽഡിഎഫ് ഈ ബന്ധത്തെ വിശേഷിപ്പിക്കുന്നത് ,എന്നാൽ 2015 ൽ എൽഡിഎഫും വെൽഫെയർ പാർട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാവും യുഡിഎഫിന്റെ പ്രതിരോധം . തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമല്ല വ്യക്തിപരമാണ് കാര്യങ്ങൾ എന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുക .അതേസമയം ഇ കെ ,എ പി വിഭാഗങ്ങൾ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല .

    Read More »
  • NEWS

    രഹ്‌ന ഫാത്തിമയുടെ ഭർത്താവ് തൂങ്ങി മരിച്ചോ? രഹ്‌നയുടെ ഫേസ്ബുക് പോസ്റ്റ്

    രഹ്‌ന ഫാത്തിമയുടെ ഭർത്താവ് തൂങ്ങി മരിച്ചോ? അത്തരമൊരു പ്രചാരണം സൈബർ ലോകത്തുണ്ടെന്ന് രഹ്‌ന. രാവിലെ മുതൽ ഇതന്വേഷിച്ച് ഫോൺ വിളികൾ ഉണ്ടെന്നും രഹ്‌ന. രഹ്‌നയുടെ ഫേസ്ബുക് പോസ്റ്റ് – രഹനയുടെ ഭർത്താവ് ശ്രീധർ തൂങ്ങി മരിച്ച നിലയിൽ!!! ഇങ്ങനൊരു തലകെട്ടിൽ വാർത്ത പ്രചരിക്കുന്ന കണ്ട് ആളുകൾ രാവിലെ മുതൽ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്… എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭർത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കൾ ഉണ്ട് ഭാര്യയുടെ മരണകാരണം ഭർത്താവിന്റെ മറ്റൊരു റിലേഷൻ ആണെന്ന് ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ നമ്മുടെ സമൂഹത്തിൽ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങൾ മറ്റു ചിലർക്ക് അവിഹിതം ആയി തോന്നാം എന്നാൽ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതിൽ അറിവില്ലാത്തവർ…

    Read More »
  • LIFE

    ലളിതമായി പറഞ്ഞാൽ ബിഹാറിൽ മഹാസഖ്യം എന്തുകൊണ്ട് തോറ്റു ?-അവലോകനം – വീഡിയോ

    ബീഹാർ ജനവിധി രാജ്യത്തോടും രാഷ്ട്രീയ പാർട്ടികളോടും പറയുന്നത് എന്ത് ?ബിജെപിയെ പിടിച്ചു കെട്ടാൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിയില്ലേ ?നിരവധി ചോദ്യങ്ങൾക്ക് ഉത്തരവുമായി രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം .

    Read More »
  • NEWS

    ബീഹാർ മുഖ്യമന്ത്രി ആരെന്നു തീരുമാനിച്ചിട്ടില്ല ,എൻ ഡി എ ജയത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ നിതീഷ് കുമാർ

    ബിഹാറിൽ ആരെ മുഖ്യമന്ത്രി ആക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ .തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമുള്ള ആദ്യ വാർത്താസമ്മളനത്തിലാണ് പ്രതികരണം . മുഖ്യമന്ത്രിയെ എൻ ഡി എ യോഗം ചേർന്ന് തീരുമാനിക്കുമെന്നും സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ല എന്നും നിതീഷ് കുമാർ വ്യക്തമാക്കി .ജെ ഡി യു തെരഞ്ഞെടുപ്പ് ഫലം പഠിച്ചുകൊണ്ടിരിക്കുക ആണെന്നും നിതീഷ് പറഞ്ഞു . ചിരാഗ് പസ്വാനെതിരെ നിതീഷ്‌കുമാർ ആഞ്ഞടിച്ചു .ജെ ഡി യുവിനെ തോൽപ്പിക്കാൻ ആണ് 137 സീറ്റിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയതെന്നും നിതീഷ് കുമാർ വിമർശിച്ചു .

    Read More »
  • LIFE

    കേന്ദ്ര ഏജൻസിയുടെ പിന്നാലെ വിജിലൻസും ,സ്വപ്നയുടെ പണം ലൈഫ് മിഷൻ കമ്മീഷൻ ആണെന്ന് ശിവശങ്കറിന്‌ അറിയാമായിരുന്നു

    സ്വപ്ന സുരേഷിന്റെ ലോക്കറിലെ പണം 1 .05 കോടി രൂപ ലൈഫ് പദ്ധതിയിലെ കമ്മീഷൻ ആണെന്ന് ശിവശങ്കറിന്‌ അറിയാമായിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ .ഇ ഡിയുടെ കണ്ടെത്തൽ ശരിവെക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തലും . 2019 ഓഗസ്റ്റ് 12 നു കാവടിയാറിൽ വച്ചാണ് യുണിറ്റാക് ഉടമ കോൺസുലേറ്റ് ഉദ്യോഗസ്ഥനും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി ഷൗക്രിക്ക് ലൈഫ് മിഷൻ കമ്മീഷൻ തുക ആയ 3 .8 കോടി രൂപ കൈമാറുന്നത് .ഒന്നര കോടി ഇന്ത്യൻ രൂപയും ബാക്കി ഡോളറുമായാണ് തുക കൈമാറുന്നത് . 4 ദിവസം പണം സൂക്ഷിച്ച ഖാലിദ് പിന്നീട് സ്വപ്നയേയും സരിത്തിനെയും അറിയിച്ചു .അഞ്ചാം തിയ്യതി രാത്രി സ്വപ്നയും സരിത്തും ഖാലിദിന്റെ വീട്ടിലെത്തുകയും കമ്മീഷൻ കൈപ്പറ്റുകയും ചെയ്തു .ആറാം തിയ്യതി ഉച്ചയ്ക്ക് എസ് ബി ഐ ലോക്കറിൽ സ്വപ്ന 64 ലക്ഷം രൂപ വെച്ചു .നോട്ടുകൾ പൂർണമായി ലോക്കറിൽ കൊള്ളാത്തതിനാൽ അടുത്തുള്ള ഫെഡറൽ ബാങ്ക് ശാഖയിൽ പോയി ലോക്കറിൽ 36 .5…

    Read More »
  • LIFE

    ബീഹാറിന്റെ പാഠം ,സിപിഐഎംഎല്ലിന് സിപിഐഎമ്മിനോട് പറയാൻ ഉള്ളത്

    https://youtu.be/X3OEjxNhm60 ഇടതുപക്ഷത്തിന് മുന്നറിയിപ്പുമായി സിപിഐഎംഎൽ .പശ്ചിമ ബംഗാളിൽ കോൺഗ്രസിന് വിധേയമായി പ്രവർത്തിച്ചാൽ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ മരണമണിയെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ . ബീഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഏറെ വാർത്താപ്രാധാന്യം നേടിയ പാർട്ടിയാണ് സിപിഐഎംഎൽ .ബീഹാർ വിജയത്തെ കുറിച്ചും ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ദിപാങ്കർവിവരിക്കുന്നു . തെരഞ്ഞെടുപ്പ് ദൗർബല്യങ്ങളുടെ പേരിൽ ഇടതുപക്ഷത്തെ എഴുതിത്തള്ളുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെ ശൈലിയാണ് .ബിഹാറിലെ ഇടതുവിജയം രണ്ടു കാര്യങ്ങളെ കാണിക്കുന്നു .ഒന്ന് നിരന്തരം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത .രണ്ട് കാര്യങ്ങൾ അചഞ്ചലമായി പറയാനുള്ള രാഷ്ട്രീയ ചങ്കൂറ്റം . ബിഹാറിൽ സഖ്യം ഇടതുപക്ഷത്തിന് മാത്രമല്ല മഹാസഖ്യത്തിലെ മറ്റു അംഗങ്ങൾക്കാകെ ഗുണകരമായി .ബിജെപിയ്‌ക്കെതിരെ ശക്തമായ ഒരു മുന്നണി ഉണ്ടാക്കാമെന്ന് മഹാസഖ്യം കാണിച്ചു തന്നു .സഖ്യമുണ്ടാക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ച പ്രധാന കാര്യം ബിജെപി വിരുദ്ധ വോട്ടുകൾ ചിതറരുത് എന്നത് തന്നെയാണ് . കോൺഗ്രസിന്റെ പ്രകടനം മോശമായതാണ് മഹാസഖ്യത്തെ പുറകോട്ടടിപ്പിച്ചത് .70 സീറ്റിൽ മത്സരിക്കാനുള്ള കരുത്ത് പാർട്ടിക്കില്ല എന്നത് മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല…

    Read More »
Back to top button
error: