NEWS

ആത്മനിര്‍ഭര്‍ഭാരത് 3.0 ; പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആത്മനിര്‍ഭര്‍ഭാരത് 3.0 എന്ന പേരിലാണ് പുതിയ പാക്കേജ്. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭര്‍ റോസ്ഗര്‍ യോജനയെന്നായിരിക്കും തൊഴിലാളികള്‍ക്കും കമ്പനി ഉടമകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ പേര്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും പദ്ധതിയുടെ കാലാവധി. ഇതു പ്രകാരം 1000ത്തില്‍ താഴെ ജീവനക്കാരുള്ള കമ്പനികളില്‍ പുതുതായി ജോലിക്കെത്തുന്നവരുടെ പി.എഫ് വിഹിതം രണ്ട് വര്‍ഷത്തേക്ക് കേന്ദ്രം വഹിക്കും. തൊഴിലാളികളുടെ 12 ശതമാനവും കമ്പനിയുടെ 12 ശതമാനവും ചേര്‍ത്ത് 24 ശതമാനം വിഹതമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുക. 1,000ത്തില്‍ കൂടുതല്‍ ജീവനക്കാരുളള കമ്പനികളില്‍ ജീവനക്കാരുടെ 12 ശതമാനം വിഹിതം മാത്രം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള ജീവനക്കാരുടെ പി.എഫ് വിഹതമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുക.

3 ലക്ഷം കോടിയുടെ അടിയന്തര വായ്പ പദ്ധതി 2021 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഇതിന് പുറമേ 26ഓളം സെക്ടറുകള്‍ക്ക് ഗുണകരമാവുന്ന ഉല്‍പാദ ഇന്‍സെന്റീവ് പദ്ധതിക്കായി 1.46 ലക്ഷം കോടി മാറ്റിവെച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഹൗസിങ് ആന്‍ഡ് റിയല്‍ എസ്‌റ്റേറ്റ് സെക്ടറിനായി 18,000 കോടി രൂപ അധികമായി നല്‍കും. നികുതി ഇളവുകളും മേഖലയില്‍ അനുവദിക്കും. ടെന്‍ഡറുകള്‍ക്ക് ഇ.എം.ഡി ഇളവ് നല്‍കും. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ കേന്ദ്രസര്‍ക്കാര്‍ 6,000 കോടി നിക്ഷേപിക്കും. 1,10,000 കോടിയായിരിക്കും എന്‍.ഐ.ഐ.എഫിയില്‍ ആകെ സ്വരൂപിക്കുക. ബാക്കി തുക സ്വകാര്യ നിക്ഷേപകരില്‍ നിന്നും കണ്ടെത്തുമെന്നും 2025നകം ലക്ഷ്യം പൂര്‍ത്തികരിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

കര്‍ഷകര്‍ക്ക് 65,000 കോടിയുടെ രാസവള സബ്‌സിഡി അനുവദിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനക്കായി 10,000 കോടി നല്‍കും. കയറ്റുമതി പ്രോല്‍സാഹിപ്പിക്കാനായി പ്രത്യേക സഹായം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

Back to top button
error: