Month: November 2020

  • NEWS

    കോവിഡ്19; ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും

    തിരുവനന്തപുരം: കോവിഡ് മൂലം ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗതീവ്രത കൂടുതലുള്ളയിടങ്ങളില്‍ ജില്ലാ കലക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം, നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്.

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി; കരാറില്‍ ഒപ്പുവെച്ച് 15 രാജ്യങ്ങള്‍

    ഹാനോയ്; ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി കരാറില്‍ ഒപ്പുവെച്ച് 15 ഏഷ്യ- പസിഫിക്ക് രാജ്യങ്ങള്‍. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറില്‍ ചൈന, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഉള്ളത്. ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 30 ശതമാനം കയ്യാളുന്ന രാജ്യങ്ങള്‍ തമ്മിലാണ് കരാര്‍ ഉള്ളത്. 2012ല്‍ രൂപകല്‍പന ചെയ്ത കരാര്‍, എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഞായറാഴ്ച സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഉച്ചക്കോടിയിലാണ് വെര്‍ച്വലായി ഒപ്പുവച്ചിരിക്കുന്നത്. രാജ്യങ്ങളിലെ തീരുവകള്‍ കുറയ്ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ഇ-കൊമേഴ്സ് മേഖല പുതുക്കുക തുടങ്ങിയവ കരാറിന്റെ ഭാഗമാണ്. ഇതോടെ ഈ മേഖലകളില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുമെന്നാണ് കരുതിയിരിക്കുന്നത്. 16 രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ആര്‍സിഇപിയില്‍, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിവായിരുന്നു. ഗുണമേന്മ കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വ്യാപകമായി രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നായിരുന്നു പ്രധാനമായും ഇന്ത്യയുടെ ആക്ഷേപം. ഇവ പരിഹരിച്ച ശേഷം ഇന്ത്യ സന്നദ്ധത അറിയിച്ചാല്‍ കരാറിന്റെ ഭാഗമാകാന്‍ അവസരമുണ്ട്.

    Read More »
  • NEWS

    സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ നിര്‍ണായക തെളിവ്; എന്‍ഐഎ , കസ്റ്റംസ് കുരുക്കില്‍

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ മറ്റൊരു തെളിവും പുറത്തുവന്നതോടെ എന്‍എഎയും കസ്റ്റംസും കുരുക്കില്‍. സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലാണ് ഇരുവര്‍ക്കും വിനയായത്. സ്വര്‍ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില്‍നിന്നു ലഭിച്ചത് എന്നായിരുന്നു എന്‍ഐഎയുടേയും കസ്റ്റംസിന്റെയും കണ്ടെത്തല്‍. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെന്നു വ്യക്തമായാല്‍ നിലവിലെ അന്വേഷണത്തെ കാര്യമായി ബാധിക്കും. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എസ്ബിഐയിലെ സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് 64 ലക്ഷവും ഫെഡറല്‍ ബാങ്ക് സ്റ്റാച്യൂ ശാഖയിലെ ലോക്കറില്‍നിന്ന് 46.50 ലക്ഷവുമാണ് എന്‍ഐഎ കണ്ടെടുത്തത്. ഇത് സ്വര്‍ണക്കടത്തില്‍ പ്രതിയുണ്ടാക്കിയ പണമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. മാത്രമല്ല തുടര്‍ന്ന് കസ്റ്റംസും എന്‍ഐഎയുടെ അന്വേഷണത്തോട് യോജിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്. എന്നാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇഡി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ലൈഫ് മിഷന്‍ കരാറിലൂടെ ശിവശങ്കറിന് ലഭിച്ച പണമാണ് സ്വപ്ന…

    Read More »
  • LIFE

    ജയസൂര്യയുടെ ‘വെളളം’; പുതിയ ഗാനം പുറത്ത്‌

    ജയസൂര്യയെ നായകനാക്കി പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെളളം. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കണ്ണൂര്‍ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥന്‍ ആണ് ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    Read More »
  • LIFE

    സൗബിന്റെ ‘കള്ളന്‍ ഡിസൂസ’ ചിത്രീകരണം പൂര്‍ത്തിയായി

    സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’.റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഡോള്‍ബി മിക്‌സും കഴിഞ്ഞതായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ അറിയിച്ചു. സൗബിന് പുറമെ, ദിലേഷ് പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    Read More »
  • NEWS

    വിവോ വൈ12എസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

    ഹോങ്കോങില്‍ വിവോ വൈ12എസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫാന്റം ബ്ലാക്ക്, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് വിവോ വൈ12എസ് അവതരിപ്പിച്ചിരിക്കുന്നത്. 6.51 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് വിവോ വൈ12എസ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 720 x 1600 പിക്സല്‍ എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ പി35 ചിപ്സെറ്റാണ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ ഡിവൈസിലെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. 3 ജിബി റാമും 32 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 11ലാണ് വിവോ Y12s സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 10W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ഡിവൈസിന്റെ പിന്നില്‍ എഫ് / 1.8 അപ്പേര്‍ച്ചറുള്ള 13 എംപി പ്രൈമറി സെന്‍സറും എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 എംപി…

    Read More »
  • NEWS

    വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍; സത്യപ്രതിജ്ഞ തിങ്കളാഴ്ച

    പട്ന: ബിഹാറിലെ സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായുളള എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. വീണ്ടും മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ എന്‍ഡിഎ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരും. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് കിട്ടിയത്. അതേസമയം, മഹാസഖ്യത്തിന് അനുകൂലമായ ജനവിധി ബിജെപി അട്ടിമറിച്ചുവെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒത്താശയോടെ ബിജെപി വോട്ടെണ്ണല്‍ അട്ടിമറിച്ചു. വളരെ കുറച്ച് വോട്ടിനാണ് 20 സീറ്റുകള്‍ ആര്‍ജെഡിക്ക് നഷ്ടമായത്. തപാല്‍വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ട്. 900 ത്തോളം തപാല്‍വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം പറഞ്ഞു. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതവും.

    Read More »
  • NEWS

    അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

    കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്റെ പിതാവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയാകുന്നു. കെ. മുഹമ്മദ് ഷുഹൈബ് ആണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്നത്. നാളെയാകും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് ഷുഹൈബ് മല്‍സരിക്കുന്നത്. സി.പി.എമ്മിന്റെ നയവ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്ന് ഷുഹൈബ് പ്രതികരിച്ചു. സി.പി.എം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. 2019 നവംബര്‍ ഒന്നിനാണ് പന്തീരാങ്കാവ് പൊലീസ് അലന്‍ ഷുൈഹബിനേയും താഹ ഫസലിനേയും അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച ഇരുവരും സെപ്റ്റംബറില്‍ ജയില്‍ മോചിതരായിരുന്നു. പത്ത് മാസത്തിനുശേഷമായിരുന്നു ഇവര്‍ ജയില്‍ മോചിതരായത്.

    Read More »
  • LIFE

    ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

    കൊല്‍ക്കത്ത: ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ താരത്തിന്റെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ‘ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. സുഖപ്പെടുത്താന്‍ 40 ദിവസത്തെ പോരാട്ടം മതിയാവില്ല. അത്ഭുതം സംഭവിക്കണം’ ഡോക്ടറെ ഉദ്ധരിച്ച്‌ ഇന്നലെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ ആറിനാണ് താരത്തെ കൊറോണ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നീട് കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാവുകയായിരുന്നു. ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ സൗമിത്ര ചാറ്റര്‍ജി സത്യജിത്ത് റേക്കൊപ്പം പതിനാലോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുര്‌സകാരവും 2012ല്‍ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കിയും…

    Read More »
  • NEWS

    കാർ പാലത്തിലിടിച്ച് കൊല്ലം കോർപ്പറേഷൻ കൗൺസിലർ എ.എം അൻസാരി മരിച്ചു, കാർ ഓടിച്ചത് മകൻ

    മകൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടം. കൊല്ലം കോർപ്പറേഷൻ കൗൺസിലർ പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം എ.എം.അൻസാരി ( 50 ) യാണ് മരിച്ചത്. ദേശീയ പാതയിൽ തോട്ടപ്പള്ളി പാലത്തിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മകൻ അൻവർ ആണ് കാറോടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ ഇടിച്ചതിനെത്തുടർന്ന് തൽക്ഷണം അൻസാരി മരിച്ചു. പരിക്കേറ്റ അൻവറിനെ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുളളവർക്കും പരിക്കില്ല. കൊല്ലം ഡി.സി.സി അംഗമാണ് അൻസാരി. കൊല്ലൂർവിള മുൻ പഞ്ചായത്തംഗവുമാണ്.

    Read More »
Back to top button
error: