Month: November 2020

  • NEWS

    പൂന്തുറ സിറാജ് പി ഡി പി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നു

    തിരുവനന്തപുരം : പി ഡി പി നേതാവ് പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി സിറാജ് മത്സരിക്കും. പി ഡി പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. സംഘടന തിരഞ്ഞെടുപ്പിന് ശേഷം നാമനിര്‍ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞു. ഇതോടെയാണ് സിറാജ് പാര്‍ട്ടി വിട്ടത്. തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം വാര്‍ഡില്‍ നിന്നാകും സിറാജ് മത്സരിക്കുക. പാര്‍ട്ടി വിട്ടതിന് പിന്നാലെ സിറാജിനെ പി ഡി പിയില്‍ നിന്ന് പുറത്താക്കി. അതേസമയം, സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല താന്‍ പാര്‍ട്ടി മാറുന്നതെന്നും സിറാജ് പറഞ്ഞു. മൂന്നു തവണ കൗണ്‍സിലറായി ഇരുന്ന തനിക്ക് കൗണ്‍സിലര്‍ സ്ഥാനമോ പാര്‍ലമെന്ററി വ്യാമോഹങ്ങളോ ഇല്ല. മഅദനിയുടെ മോചനത്തിനായി ഇത്രനാളും വാദിച്ചു. ഇനി മുതല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നു കൊണ്ട് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുമെന്നും സിറാജ് പറഞ്ഞു. എന്നാല്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ്, െഎഎന്‍എല്ലിന് നല്‍കിയ ഏക സീറ്റില്‍…

    Read More »
  • TRENDING

    സൗദിയില്‍ ഇനി മരം മുറിച്ചാല്‍ 59 കോടി പിഴ

    സൗദി അറേബ്യയില്‍ മരം മുറിക്കുന്നവര്‍ക്കെതിരെ നിയമം കടുപ്പിക്കുന്നു. അനധികൃതമായി ഇനി മരം മുറിക്കുന്നവര്‍ക്കു 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷയാണ് നല്‍കുക. മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി. വിഷന്‍ 2030നോടനുബന്ധിച്ചു ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഒരു കോടി മരങ്ങള്‍ നടുന്ന ആദ്യഘട്ട പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

    Read More »
  • കോവിഡ് വ്യാപനം രൂക്ഷം; അടിയന്തരയോഗം വിളിച്ച് അമിത് ഷാ

    രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ​അ​ടി​യ​ന്ത​ര യോ​ഗം വിളിച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ഡ​ല്‍​ഹി ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ന്‍, മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍, നീ​തി ആ​യോ​ഗ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ദീ​പാ​വ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,340 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. യു​പി, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

    Read More »
  • NEWS

    മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ധനമന്ത്രി ഉണ്ടയില്ലാ വെടി വെടിവെച്ചിരിക്കുകയാണ്: രമേശ് ചെന്നിത്തല

    മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിയിരിക്കുന്നതെന്നും കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സ്ഥിതി വിശേഷമാണിപ്പോള്‍. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ ബാധ്യസ്ഥമാണ്. അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    മണിപ്പുഴ ബൈപ്പാസിലെ അപകട പരമ്പര: വാഹന വകുപ്പ് ജാഗ്രതയിൽ

    മണിപ്പുഴ- ഇരയിൽ കടവ് ബൈപ്പാസിൽ അപകട മരണങ്ങൾ തുടർച്ചയായതിനെ തുടർന്ന് വാഹന വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. വേഗത നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാനാണ് ആലോചന കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നഅപകടത്തിൽ പെട്ട് രണ്ടു യുവാക്കൾ ഇവിടെ മരിച്ചു. ഇന്നലെ രാത്രി ചിങ്ങവനം സ്വദേശി 21 വയസുള്ള പോളച്ചിറയിൽ ജോയൽ പി. ജോസ് കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു. ഈരയിൽക്കടവ് ഭാഗത്തേക്ക് വരുകയായിരുന്ന പൾസർ ബൈക്ക് മണിപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറിലേക്ക് ഇടിച്ചു കയറി. ഇതോടെ യുവാവ് മലക്കം മറിഞ്ഞ് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിൻ്റെ അലോയി ടയർ അടക്കം പൊട്ടി തകർന്നു. വെള്ളിയാഴ്ച രാത്രി പുതുപ്പള്ളി സ്വദേശി ഗോകുൽ ഇത്ര സ്ഥലത്തു വച്ച് അപകടത്തിൽ മരിച്ചിരുന്നു.

    Read More »
  • LIFE

    സിപിഐഎമ്മിന് വേണ്ടത് സ്ഥിരം സെക്രട്ടറി -അവലോകനം-വീഡിയോ

    നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ സിപിഐഎമ്മിന് വേണ്ടത് “അവധി “സെക്രട്ടറിയോ? എന്ത് കൊണ്ട് പി ജയരാജനെ പോലുള്ളവരെ സിപിഐഎം സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നില്ല? രാഷ്ട്രീയ നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ അവലോകനം https://youtu.be/mlS3VdGU5JE

    Read More »
  • LIFE

    ഉണ്ണി മുകുന്ദന്റെ “പപ്പ “മോഷന്‍ ടീസർ റിലീസ്

    ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പപ്പ ” എന്ന പുതിയ ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്. നവരാത്രി യുണെെറ്റഡ് വിഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പൊളിറ്റിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി-കുഞ്ഞ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ് സംഗീതം-രാഹുൽ സുബ്രഹ്മണ്യം, ലൈൻ പ്രൊഡ്യൂസർ-ഹാരിസ്‌ ദേശം, ഡിസൈൻ-ആനന്ദ്‌ രാജേന്ദ്രൻ, പ്രൊമോഷൻ കണ്‍സൽറ്റന്റ്-വിപിൻ കുമാർ. പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.

    Read More »
  • NEWS

    കോ​ട്ടയ​ത്ത് സീറ്റ് വിഭജനം കീറാമുട്ടി: എ​ൽ​.ഡി​.എ​ഫ് യോ​ഗം ഇന്ന്

    സി​.പി​.ഐ​യും കേ​ര​ള കോ​ൺ​ഗ്ര​സ് ജോസ് വിഭാഗവും ത​മ്മി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തെച്ചൊല്ലി ഇ‌​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി​യി​ൽ പ്ര​തി​സ​ന്ധി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 11ഉം ​പാ​ലാ മു​ൻ​സി​പാ​ലി​റ്റി​യി​ൽ 13 ഉം സീ​റ്റു​കളാണ് കേ​ര​ള കോ​ൺ​ഗ്ര​സ് (ജോസ് ) ആവശ്യപ്പെടുന്നത്. അ​തേ​സ​മ​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നാ​ലും പാ​ലാ​യി​ൽ ഏ​ഴും സീ​റ്റു​കൾ സി​.പി​.ഐ യും ആ​വ​ശ്യ​പ്പെ​ട്ടു. സീ​റ്റ് ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ന​ട​ന്ന സി​.പി​.ഐ-​സി​.പി​. എം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ചയും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

    Read More »
  • LIFE

    ‘കൊബാള്‍ട്ട് ബ്ലൂ’ ; ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ബോളിവുഡിലേക്ക്‌

    ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള രണ്ടാം വരവില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സച്ചിന്‍ കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. പ്രതീക് ബബ്ബറാണ് ചിത്രത്തിലെ നായകന്‍. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍ കുന്ദല്‍ക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ്. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണിമ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണ് ‘കൊബാള്‍ട്ട് ബ്ലൂ’. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് നോവല്‍ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം നെറ്റ്ഫ്‌ലിക്‌സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ചിത്രത്തിന്റെ ക്യാമറ. വിവാഹത്തിനുശേഷം അഭിനയരംഗത്തു നിന്നു ഇടവേളയെടുത്ത പൂര്‍ണിമ ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. നിവിന്‍ പോളി കേന്ദ്ര…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 41,100 കോവിഡ് കേസുകള്‍

    രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി. ഇതുവരെ രാജ്യത്ത് നിലവില്‍ 4,79,216 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,156 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതോടെ 82,05,728 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 12,48,36,819 സാമ്പിളുകളാണ് പരിശോധിച്ചതെന്നും നവംബര്‍ 14ന് മാത്രം 8,05,589 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

    Read More »
Back to top button
error: