NEWS

കോവിഡ്19; ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കോവിഡ് മൂലം ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗതീവ്രത കൂടുതലുള്ളയിടങ്ങളില്‍ ജില്ലാ കലക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം.

അതേസമയം, നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്.

Back to top button
error: