NEWS

വിവോ വൈ12എസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

ഹോങ്കോങില്‍ വിവോ വൈ12എസ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫാന്റം ബ്ലാക്ക്, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് വിവോ വൈ12എസ് അവതരിപ്പിച്ചിരിക്കുന്നത്.

6.51 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് വിവോ വൈ12എസ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 720 x 1600 പിക്സല്‍ എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ പി35 ചിപ്സെറ്റാണ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ ഡിവൈസിലെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. 3 ജിബി റാമും 32 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 11ലാണ് വിവോ Y12s സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 10W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ഡിവൈസിന്റെ പിന്നില്‍ എഫ് / 1.8 അപ്പേര്‍ച്ചറുള്ള 13 എംപി പ്രൈമറി സെന്‍സറും എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 എംപി ക്യാമറയുമുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്. മുന്‍വശത്ത് 8 എംപി ക്യാമറ നല്‍കിയിട്ടുണ്ട്. ഡിവൈസിന്റെ വലത് വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും ഡിവൈസിലുണ്ട്.

Back to top button
error: