Month: November 2020

  • NEWS

    മഹാസഖ്യത്തെ പുറകോട്ട് വലിച്ചത് കോൺഗ്രസ് ,ആഞ്ഞടിച്ച് ആർജെഡി നേതാവ്

    മഹാസഖ്യത്തെ പുറകോട്ട് വലിക്കാനും അതുവഴി ബിജെപിയ്ക്ക് നേട്ടമുണ്ടാകാനും കാരണം കോൺഗ്രസിന്റെ ഇടപെടൽ ആണെന്നു ആർജെഡി നേതാവ് ശിവാനന്ദ് തിവാരി .125 സീറ്റുകൾ ആണ് എൻ ഡി എ കരസ്ഥമാക്കിയത് .ആർ ജെ ഡി -കോൺഗ്രസ് -ഇടത് സഖ്യം കരസ്ഥമാക്കിയത് 110 സീറ്റുകളും .70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകൾ മാത്രമാണ് കരസ്ഥമാക്കിയത് . സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന് പാളിയെന്ന് ശിവാനന്ദ് തിവാരി ചൂണ്ടിക്കാട്ടി .വോട്ടർമാർക്ക് പരിചയമില്ലാത്തവർ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി .”70 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നിർത്തിയത് .എന്നാൽ 70 റാലികൾ പോലും നടത്തിയില്ല .രാഹുൽ ഗാന്ധി 3 ദിവസം മാത്രമാണ് ബിഹാറിൽ ഉണ്ടായിരുന്നത് .പ്രിയങ്ക ആകട്ടെ വന്നതുമില്ല .ബിഹാറുമായി യാതൊരു ബന്ധവുമില്ലാത്തവർ ആണ് കോൺഗ്രസ് പ്രതിനിധികളായി ഇവിടെ എത്തിയത് .”ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി . ബിഹാറിൽ പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പിക്നിക്കിനു പോയെന്നു ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി .”തെരഞ്ഞെടുപ്പ് ചൂടുപിടിച്ച ഘട്ടത്തിൽ ആണ് രാഹുൽ…

    Read More »
  • NEWS

    നിതീഷ് കുമാർ ഇന്ന് ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും ,നാലാം തവണ തുടർച്ചയായി

    ബിഹാറിൽ തുടർച്ചയായി നാലാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും .പട്നയിൽ നടന്ന എൻഡിഎ എംഎൽഎമാരുടെ യോഗമാണ് നിതീഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് .എൻ ഡി എ യോഗത്തിനു മുന്നോടിയായി ജെ ഡി യു യോഗം ചേർന്ന് നിതീഷ് കുമാറിനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു . നവംബർ 10 നു നടന്ന വോട്ടെണ്ണലിൽ നിതീഷ് കുമാറിന്റെ ജെ ഡി യു 43 സീറ്റും ബിജെപിയ്ക്ക് 74 സീറ്റും ആണ് നേടിയത് .ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെങ്കിലും വോട്ടെടുപ്പിന് മുന്നോടിയായി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിക്കാതിരുന്നത് . എൻ ഡി എ യോഗം കഴിഞ്ഞ ഉടൻ തന്നെ നിതീഷ് കുമാർ ഔദ്യോഗിക വസതിയിൽ എത്തി ഗവർണർ ഫാക് ചൗഹാനെ കണ്ടു .ഇന്ന് വൈകുന്നേരം 4 മുതൽ 4 30 വരെയാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുക .

    Read More »
  • LIFE

    സിഎജിക്കെതിരെ കരുതലോടെ സർക്കാർ ,പല്ലും നഖവും ഉപയോഗിച്ച് എതിർക്കും ,തോമസ് ഐസക്കിന് പ്രതിരോധം തീർക്കാൻ പദ്ധതി

    കിഫ്‌ബി വിവാദത്തിൽ പൊരുതാൻ ഉറച്ച് പിണറായി സർക്കാർ . സി എ ജിയുമായി നേരിട്ട് തന്നെ ഏറ്റുമുട്ടും .മസാല ബോണ്ടിറക്കി 2150 കോടി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാ ലംഘനമാണെന്ന സി എ ജി പരാമർശത്തിന് എതിരെ പ്രതിരോധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം . ധനമന്ത്രി ഡോ .തോമസ് ഐസക്ക് തന്നെയാണ് പട നയിക്കുക .സി എ ജിക്കെതിരെ ചീഫ് സെക്രട്ടറിയെ കൂടി അണിനിരത്തും .മുഖ്യമന്ത്രിയുമായും പാർട്ടിയുമായും ആലോചിച്ചതിനു ശേഷമാണ് തോമസ് ഐസക് പ്രതിപക്ഷത്തിനും സി എ ജിക്കുമെതിരെ രംഗത്ത് വന്നത് . ഭരണഘടനയിലെ 293 (1 )ലംഘിച്ച് ആണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി കിഫ്‌ബി ധനസമാഹരണം നടത്തിയത് എന്നാണ് സി എ ജിയുടെ കണ്ടെത്തൽ .സംസ്ഥാനങ്ങൾ നേരിട്ട് വിദേശത്ത് നിന്ന് ധനസമാഹരണം ശേഖരിക്കുന്നത് സംബന്ധിച്ച അനുച്ഛേദം ആണ് 293 (1 ).കിഫ്‌ബി സർക്കാരിന് മേൽ 3100 കോടിയുടെ അധിക കടബാധ്യത സൃഷ്ടിച്ചുവെന്നും സി എ…

    Read More »
  • LIFE

    കിഫ്‌ബിയുടെ മറവിൽ പെയ്‌ഡ്‌ ന്യൂസ്‌ :തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ജോമോൻ പുത്തൻപുരയ്‌ക്കൽ-വീഡിയോ

    https://youtu.be/QK9KoEetcNI കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാമണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം മസാല തട്ടിപ്പാണെന്ന് സാമൂഹിക നിരീക്ഷകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ.കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം നടത്തുന്നത് മസാല തട്ടിപ്പാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടു കൊണ്ട് കിഫ്‌ബിയുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിനു രൂപയുടെ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചാനലുകളിൽ ന്യൂസ് എന്ന വ്യാജേന കിഫ്ബി യുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിന് രൂപയുടെ പരസ്യം ചാനലുകൾക്കു നൽകി ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ 2 മാസം ആയി. നിയമസഭാ മണ്ഡലത്തിലെ എല്ലാ വികസന പ്രവർത്തനവും നടത്തുന്നത് കിഫ്ബിയുടെ ഫണ്ട്‌ ഉപയോഗിച്ചാണ് എന്ന് പ്രമുഖ ചാനൽ റിപ്പോർട്ടർമാരെ കൊണ്ട് വാർത്തകൾ നൽകുന്നത് പ്രമുഖ ചാനലുകളിൽ വാർത്ത കൊടുക്കുന്നത്, സ്പോൺസർ പ്രോഗ്രാം ആണെന്നോ പരസ്യം ആണെന്നോ പറയാത്ത ന്യൂസ് എന്ന വ്യജേനെ കിഫ്‌ബി…

    Read More »
  • NEWS

    സംസ്ഥാനത്ത്‌ ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം…

    Read More »
  • NEWS

    പരാതിക്കാര്‍ രംഗത്ത്‌; ഖമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍

    കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി.ഖമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍. 2017ല്‍ നിക്ഷേപിച്ച 277 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് പയ്യന്നൂര്‍ സ്വദേശിനിയും 2018ല്‍ നിക്ഷേപിച്ച 321 ഗ്രാം സ്വര്‍ണം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് മറ്റൊരു വനിതയും 2018ല്‍ നിക്ഷേപിച്ച 15 ലക്ഷം തിരികെ വേണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ സ്വദേശിയുമാണ് പരാതിയുമായി രംഗത്ത് വന്നത്. മൂന്ന് പരാതിയിലും ഖമറുദ്ദീനെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. അതേസമയം, ഖമറുദ്ദീനെ കസ്റ്റിഡിയില്‍ വേണമെന്ന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളും മറ്റു പ്രതികളും ഒളിവില്‍ തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.

    Read More »
  • NEWS

    കിഫ്ബിയെ മറ്റൊരു ലാവ്‌ലിൻ ആക്കാൻ ശ്രമം ,തോമസ് ഐസക്കിന്റെ മറുപടി

    കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് പ്രതിപക്ഷ നേതാവിനെന്നു ധനമന്ത്രി ഡോ .തോമസ് ഐസക്ക് .സി എ ജി അസംബന്ധം പറഞ്ഞാൽ തുറന്നുകാട്ടും .വീണിടത്ത് കിടന്നു ഉരുളുകയാണ് പ്രതിപക്ഷ നേതാവെന്നും തോമസ് ഐസക്ക് പറഞ്ഞു . ഒരു സി എ ജി റിപ്പോർട്ട് വച്ചാണ് ലാവ്‌ലിൻ കേസിന്റെ തുടക്കം .374 കോടി രൂപ മുടക്കിയതിനു സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടായില്ല എന്നായിരുന്നു സി എ ജി പരാമർശം .ഈ റിപ്പോർട്ട് ചോർത്തിയാണ് 10 വർഷത്തോളം ആറാടിയത് . പിന്നീട് ഇക്കാര്യം തിരുത്തി സി എ ജി പൂർണ റിപ്പോർട്ട് വച്ചപ്പോഴും പ്രതിപക്ഷ നേതാവ് തിരുത്താൻ തയ്യാറായില്ല .ഇത് കിഫ്ബിയിലും ആവർത്തിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അത് പൊളിഞ്ഞതിന്റെ ജാള്യത ആണ് ഇപ്പോൾ കാണുന്നതെന്നും തോമസ് ഐസക് പറഞ്ഞു .

    Read More »
  • LIFE

    ആമ്പിയർ ഫ്രാങ്കോ ” പൂജ നവംബർ 18ന്

    ശാലോം പ്രോഡക്‌ഷൻസിന്റെ ബാനറിൽ കേർട്ട് ആന്റണി ഹോഗ് നിർമിച്ചു സ്മിജു സണ്ണി സംവിധാനം ചെയ്യുന്ന ആമ്പിയർ ഫ്രാങ്കോ എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണും നവംബർ 16ന് രാവിലെ 10.30 ക്കു എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ. പ്രമുഖ നടനും, സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്ജി പണിക്കരും, ദിഗ് വിജയ് സിംഗും ചേർന്ന് നിർവഹിക്കും. പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, കൊച്ചി, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കും. തിരക്കഥ, സംഭാഷണം റാഫി മയ്യനാട്, ക്യാമറ അനിൽ നായർ എഡിറ്റർ സിയാണ് ശ്രീകാന്ത്, ആർട്ട്‌ അർക്കൻ എസ് കർമ്മ, ഗാനങ്ങൾ പി ടി ബിനു, സംഗീതം അരുൾ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റതൈക്കയ്ക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജിതേഷ് അഞ്ചുമന, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് നരസിംഹ സ്വാമി, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി.

    Read More »
  • NEWS

    മഞ്ചേശ്വരത്ത് കർണാടക സ്വദേശിയുടെ മരണം കൊലപാതകം ,ആസൂത്രണം ചെയ്ത് കൊന്നത് ഭാര്യയും കാമുകനും

    മഞ്ചേശ്വരം കുഞ്ചത്തൂരിൽ കർണാടക സ്വദേശിയായ ഹനുമന്തയുടെ മരണം കൊലപാതകം .ഭാര്യ ഭാഗ്യയും കാമുകി അല്ല പാഷയുമാണ് കോല നടത്തിയതെന്ന് പോലീസ് . ശനിയാഴ്ച പുലർച്ചെയാണ് റോഡരികിൽ ഹനുമന്തയെ മരിച്ച നിലയിൽ കണ്ടെത്തിയത് .സ്‌കൂട്ടർ സമീപത്ത് മറിഞ്ഞ് കിടന്നിരുന്നു .അപകട മരണം ആണെന്നാണ് ആദ്യം കരുതിയത് .മൃതദേഹത്തിൽ അപകടത്തിന്റെ ലക്ഷണം ഇല്ലാത്തത് സംശയങ്ങൾക്ക് കാരണമായി .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും പിടിയിലാവുന്നത് . അഞ്ചാം തിയ്യതി പുലർച്ചയ്ക്ക് മംഗളൂരുവിൽ നിന്നെത്തിയ ഹനുമന്ത ഭാര്യയെയും കാമുകനെയും കിടപ്പുമുറിയിൽ നിന്ന് പിടികൂടുക ആയിരുന്നു .എന്നാൽ ഇരുവരും ചേർന്ന് ഹനുമന്തയെ മർദിച്ചു .തുടർന്ന് അല്ല പാഷ ഹനുമന്തയെ ശ്വാസം മുട്ടിച്ച് കൊന്നു .അല്ല പാഷ തന്നെയാണ് മൃതദേഹം ചാക്കിൽ കെട്ടികൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ചത് .ഹനുമന്തയുടെ സ്‌കൂട്ടറിൽ ഭാഗ്യയും പിന്തുടർന്നിരുന്നു .സ്‌കൂട്ടർ മൃതദേഹത്തിന്റെ അടുത്ത് ഉപേക്ഷിച്ചു . അപകട മരണമല്ലെന്നു വ്യക്തമായതോടെ ഭാഗ്യയെ പോലീസ് ചോദ്യം ചെയ്തു .ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ആണ് ഭാഗ്യ…

    Read More »
  • NEWS

    മലയൻകീഴിൽ 16 കാരിയുടെ മരണത്തിൽ ദുരൂഹത ,പരാതി നൽകി പിതാവ്

    മലയിൻകീഴ് തുടുപ്പോട്ട് കോണത്ത് 16 കാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.ആരതിയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നു ചൂണ്ടിക്കാട്ടി പിതാവ് ഹരീന്ദ്രനാഥ് പോലീസിൽ പരാതി നൽകി . 13 ആം തിയ്യതി ഉച്ചയോടെയാണ് ആരതിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് .ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം .എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത് . മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നുവെന്നായിരുന്നു നിഗമനം .എന്നാൽ സമീപത്ത് കണ്ട മണ്ണെണ്ണ പത്രം വീട്ടിൽ ഉള്ളതല്ല .മാത്രമല്ല റേഷൻ കടയിൽ നിന്ന് വാങ്ങിയ മണ്ണെണ്ണ വീട്ടിൽ ഇരിപ്പുണ്ട് താനും .മൃതദേഹം അടുക്കള ഭാഗത്ത് തലമുതൽ കാൽമുട്ട് വരെ പൊള്ളലേറ്റ നിലയിൽ ആണ് കിടന്നിരുന്നത് .തലയിൽ മുറിവുമുണ്ട് .തീ പിടിച്ചപ്പോൾ സാധാരണ മരണ വെപ്രാളത്തിൽ ഓടുക പതിവാണ് .എന്നാൽ അത്തരം ലക്ഷണങ്ങൾ ഒന്നും ഇല്ല .അടുക്കള വാതിൽ തുറന്നു കിടക്കുക ആയിരുന്നു .ഇതൊക്കെയാണ് പിതാവ് പരാതി നൽകാൻ കാരണം .…

    Read More »
Back to top button
error: