NEWS
24 മണിക്കൂറിനിടെ 45,576 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,58,484 ആയി ഉയര്‍ന്നു. ഒറ്റ ദിവസം 585 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,31,578 ആയി.
രാജ്യത്ത് നിലവില്‍ 4,43,303 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 48,493 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 83,83,603 ആയി.
ഇന്നലെ മാത്രം 10,28,203 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 12,85,08,389 സാംപിളുകള്‍ പരിശോധിച്ചു.