NEWS
കോവിഡ് വാക്സിൻ 95 %ഫലപ്രദമെന്ന് ഫൈസർ ,നിർമാണ -വിതരണ ലൈസൻസിനായി ഉടൻ അപേക്ഷിക്കും
തങ്ങൾ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 95 % ഫലപ്രദമെന്ന് മരുന്ന് കമ്പനി ഭീമൻ ഫൈസർ .വാക്സിന് പാർശ്വഫലങ്ങൾ തുലോം കുറവാണ് .നിർമാണ -വിതരണ ലൈസൻസിനായി അമേരിക്കൻ ഏജൻസികളെ ഉടൻ സമീപിക്കുമെന്നും ഫൈസർ പറയുന്നു .
“എട്ടു മാസത്തെ ചരിത്രപരമായ പര്യടനം വിജയത്തിലേക്ക് .ഈ മഹാമാരിയെ ചെറുക്കാൻ ഒടുവിൽ വാക്സിൻ .”ഫൈസർ സി ഇ ഒ ആൽബർട്ട് ബോർള പറഞ്ഞു .
പ്രായം ,വംശം തുടങ്ങിയവയിൽ വ്യത്യാസം പ്രതിഫലിപ്പിക്കാത്ത വാക്സിൻ ആണിതെന്നു ഫൈസറിന്റെ ഗവേഷക പങ്കാളിയായ ജർമൻ മരുന്ന് കമ്പനി ബയോടെക് എസ് ഇയും പറഞ്ഞു .65 വയസിനു മുകളിൽ ഉള്ളവരിൽ 94 %മാണ് ഫലപ്രാപ്തി എന്നും കമ്പനി അവകാശപ്പെട്ടു .