Month: November 2020

  • NEWS

    നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

    ചെന്നൈ : നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. പാണ്ഡ്യന്‍ എന്ന 28കാരനാണ് അറസ്റ്റിലായത്. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. വീടിന്റെ മതില്‍ ചാടി അകത്ത് കടന്ന യുവാവിനെ വീട്ടുജോലിക്കാരനായ സതീഷ് ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരന്‍ താരത്തിന്റെ വീട്ടില്‍ ജോലി ചെയ്തു വരികയാണെന്നും അയാളെ കാണാനായാണ് പാണ്ഡ്യന്‍ ഇവിടെയെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയത്തിനും യുവാവിനെതിരെ കേസെടുത്തു.

    Read More »
  • NEWS

    ഏഴിമല നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി

    പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്ക് നേരെ ബോംബ് ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് അക്കാദമി ബോംബ് വെച്ച് തകര്‍ക്കും എന്ന ഭീഷണി എത്തിയത്. സംഭവത്തില്‍ നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി. പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദ് പരാതിയില്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി. ഇന്നലെ രാത്രി മുതല്‍ നാവിക അക്കാദമിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കി. വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കി.

    Read More »
  • NEWS

    പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ 

    തിരുവനന്തപുരം:പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് സിസ്റ്റർ അഭയ കൊലപ്പെടുത്താൻ കാരണമെന്ന് പ്രോസിക്യൂഷൻ. പഠിക്കുന്നതിന് വേണ്ടി പുലർച്ച ഉണർന്ന അഭയ 1992 മാർച്ച് 27 ന് വെളുപ്പിന് 4.15 ന് പയസ് ടെൻറ് കോൺവെന്റിലെ അടുക്കളയിലുള്ള ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോൾ അടുക്കളയോട് ചേർന്ന മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റർ സെഫി ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് സിസ്റ്റർ അഭയ് കൊലപെടുതാൻ ഇടയായത്.ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷി മൊഴികളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർ  തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി കെ.സനൽ കുമാർ മുൻപാകെ വാദിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരിനെയും,ഫാ.ജോസ് പൂതൃക്കയിലിനെയും കോൺവെന്റിന്റെ സ്റ്റെയർകേസ് വഴി ടെറസിലേയ്ക്ക് കയറിപോകുന്നത് കണ്ടു എന്നും പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജു സിബിഐ കോടതിയിൽ മൊഴി നൽകിയ കാര്യം പ്രോസിക്യൂഷൻ ചൂണ്ടികാട്ടി.പ്രോസിക്യൂഷൻ ആറാം സാക്ഷി കളർകോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂർ നേരിട്ട് കുറ്റ സമ്മതം നടത്തിയത് വേണുഗോപാൽ കോടതിയിൽ മൊഴി…

    Read More »
  • NEWS

    ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും

    കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലേക്ക് എത്തുക. നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വെച്ചുതന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിജിലന്‍സ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറിന്നിയൂരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുക. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

    Read More »
  • NEWS

    എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

    ആലപ്പുഴ: എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ് (24) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍.

    Read More »
  • NEWS

    ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ട്രംപ്

    ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ കൃത്രിമം കാട്ടി വിജയിപ്പിച്ചെന്ന ട്രംപിന്റെ ആരോപണം തളളിയതിനാണ് സര്‍ക്കാരിന്റെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യാഗസ്ഥന്‍ ക്രിസ് ക്രെബ്‌സിനെ പിരിച്ചുവിട്ടത്. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും സുരക്ഷിതവുമാണെന്ന ക്രിസ് ക്രെബ്‌സിന്റെ പ്രസ്താവന ശരിയല്ല. യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടും അപാകതകളും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഉന്നത തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനായ ക്രിസ് ക്രെബ്സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്നാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്. ആകെ 538 അംഗങ്ങളുള്ളതില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കിയതിനു പിന്നാലെ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതായി യുഎസിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോല്‍വി അംഗീകരിക്കാന്‍ തയാറാവാത്ത ട്രംപ് ഇപ്പോഴും താന്‍ ജയിച്ചെന്ന അവകാശവാദം ആവര്‍ത്തിക്കുകയാണ്. ഇരുപാര്‍ട്ടികളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും…

    Read More »
  • NEWS

    അരങ്ങ് ദേശീയ സംഘടനയുടെ നാടക പുരസ്കാരങ്ങൾ വക്കം ജയലാലിനും അഡ്വ. വെൺകുളം ജയകുമാറിനും സുരേഷ് ദിവാകരനും

    കോട്ടയം: അരങ്ങ് മലയാള നാടക ദേശീയ സംഘടനയുടെ രണ്ടാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടക- സാഹിത്യ രംഗത്തെ സംഭാവനകൾക്ക് ആണ് ഈ വർഷത്തെ പുരസ്കാരം. വക്കം ജയലാൽ (പ്രവാസ നാടക രംഗം) അഡ്വ. വെൺകുളം ജയകുമാർ( രചന) സുരേഷ് ദിവാകരൻ (സംവിധാനം) നിലമ്പൂർ മണി, വക്കം സുധി ( നടൻ ) ചേർത്തല ലേഖ, ജെസ്സി പള്ളൻ(നടി) പി.എൻ സുരേഷ് ബാബു ( അമേച്ചർ) ബാബു കിളിരൂർ( സാഹിത്യം) കേരളപുരം ശ്രീകുമാർ ( സംഗീതസംവിധാനം) അനു വി. കടമ്മനിട്ട ( ഗായകൻ) അലക്സ് താളൂപാടത്ത് ( ചവിട്ടുനാടകം) ബെഞ്ചമിൻ അടൂർ ( കാക്കാരിശ്ശി നാടകം) V. Vപ്രകാശ് ( കേശാലങ്കാരം, ചമയം) ഉദയൻ അഞ്ചൽ ( തെരുവുനാടകം) രാജു എൽ പോൾ( രംഗപടം) എന്നിവരാണ് അവാർഡ് ജേതാക്കൾ.   ജയൻ തിരുമന,ആലപ്പി ഋഷികേശ് ,പയ്യന്നൂർ മുരളി എന്നിവർ അടങ്ങിയ ജഡ്ജിങ് പാനലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്, ജനുവരി പത്തിന് എസ് എൽ പുരം…

    Read More »
  • NEWS

    ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ പ്രതികാരമെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് കൊണ്ട്  നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ്  മുന്‍ മന്ത്രി  ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട്   പ്രതിപക്ഷത്തുള്ള ഓരോരുത്തരെയും അറസ്റ്റ് ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. വിജിലന്‍സിനെ ഉപയോഗച്ച് കൊണ്ട് നടത്തുന്ന  ഈ രാഷ്ട്രീയ പ്രതികാരം കേരളത്തിലെ  ജനങ്ങള്‍ മനസിലാക്കും.   മൂന്ന്  എം എല്‍ എമാരെയാണ് ഇപ്പോള്‍ കേസില്‍ കുടുക്കിയിരിക്കുന്നത്. മഞ്ചേശ്വരം എം എല്‍ എ എം സി കമറൂദ്ദീന്‍ അഴിമതിയൊന്നും കാണിച്ചില്ല,  അദ്ദേഹം ഒരു ബിസിനസ് നടത്തി  പൊളിഞ്ഞ് പോയി, അതിനാണ് അറസ്റ്റ് ചെയ്തത്. കെ എം ഷാജിക്കെതിരായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോള്‍  ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ മൂന്ന് നടപടികളും രാഷ്ട്രീയ  പ്രേരിതമാണ്. മുഖ്യമന്ത്രി ഈ കേസില്‍ നേരിട്ട് ഇടപെട്ട് ഉദ്യേഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.  അറസ്റ്റ് ചെയ്യാനുള്ള യാതൊരു നിയമഉപദേശവും കിട്ടാത്ത സാഹചര്യത്തില്‍  സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ അറസ്റ്റ്  നടത്തിയത്. വിജിലന്‍സ് ഉദ്യേഗസ്ഥര്‍ക്ക്  മേലുള്ള സര്‍ക്കാരിന്റെ  സമ്മര്‍ദ്ദം സഹിക്ക…

    Read More »
  • NEWS

    അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍: മുല്ലപ്പള്ളി

    സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് ഇബ്രാംഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്.കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം.പക്ഷെ ഇപ്പോള്‍ ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധ:പതിച്ചിരിക്കുന്നു. ലൈഫ് പദ്ധതി ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ ക്രമക്കേട് കണ്ടെത്തിയിട്ടും ആ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാത്തത് വിജിലന്‍സിന് സംഭവിച്ച അപചയത്തിന്റെ മികച്ച ഉദാഹരണമാണ്.പാലാരിവട്ടം പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയില്ല.മാത്രമല്ല ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് ആയിരം കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്പനിക്ക് നല്‍കുകയും ചെയ്തു.ഇതില്‍ നിന്നും എത്ര…

    Read More »
  • NEWS

    സര്‍ക്കാരിനു സമനില തെറ്റിയെന്ന് ഉമ്മന്‍ ചാണ്ടി

    സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും. 2017 ഒക്‌ടോബര്‍ 11ന് വേങ്ങര ഉപതെരഞ്ഞടുപ്പ് നടക്കുമ്പോഴാണ് സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയാക്കി 2016 ഒക്‌ടോബറില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത് പിണറായി സര്‍ക്കാരാണ്. അന്നില്ലാത്ത പരാതിയാണ് പിന്നീട് ഉയര്‍ന്നത്. പാലംപണി സമയബന്ധിതായി പൂര്‍ത്തിയാക്കാന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പും സെക്രട്ടറിയും നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍ ഒപ്പിടുക മാത്രമാണ് മന്ത്രി ചെയ്തത്. ഇങ്ങനെ അനുവദിച്ച 8.25 കോടി രൂപ 7 ശതമാനം…

    Read More »
Back to top button
error: