വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കും; സുരേന്ദ്രനെതിരെ ഋഷിരാജ് സിങ്
തിരുവനനന്തപുരം: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിപി ഋഷിരാജ് സിങ്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്‍കിയത്. സന്ദര്‍ശനകൂട്ടത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ആളുകളുണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് സന്ദര്‍ശനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം, പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ,മക്കള്‍ , സഹോദരന്‍,ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ ശനത്തിന് അനുമതി നല്‍കിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം ഈ വിവരങ്ങള്‍ ജയിലിലെ രജിസറ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.