NEWS

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻ നിർബന്ധിച്ചു ,സ്വപ്നയുടെ പേരിൽ സന്ദേശം

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത് .ഒരു സ്വകാര്യ വെബ് പോർട്ടൽ ആണ് ശബ്ദരേഖ പുറത്ത് വിട്ടത് .മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനമുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു .മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖ പരാതിപ്പെടുന്നു .

മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടെന്ന് മറിച്ചു ഒപ്പിടാൻ ആണ് നിർബന്ധിക്കുന്നത് .ഇ ഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ശിവശങ്കറിനൊപ്പം യു എ ഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക വിലപേശൽ നടത്തി എന്നാണ് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞെന്നും ശബ്ദരേഖയിൽ പറയുന്നു .

താൻ അങ്ങിനെ ഒരിക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബ്ദരേഖയിൽ ഉണ്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button