NEWS

ജമ്മുവിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മുവിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചു .ശ്രീനഗറിലേയ്ക്ക് ട്രക്കിൽ കടക്കാൻ ശ്രമിക്കവെയാണ് സൈന്യം തീവ്രവാദികളെ വധിച്ചത് .ഏറ്റുമുട്ടലിലൂടെയാണ് തീവ്രവാദികളെ വധിച്ചതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി .

ബാൻ ടോൾ പ്ലാസയിൽ വണ്ടി തടഞ്ഞപ്പോൾ ആണ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടന്നത് .ട്രക്ക് പരിശോധന സൈനികർ ആരംഭിച്ച ഉടൻ ഒളിഞ്ഞിരുന്ന തീവ്രവാദികൾ വെടിവെയ്ക്കുക ആയിരുന്നു .
4 മണിക്കൂറോളം റോഡിൽ ഗതാഗതം തടസപ്പെട്ടു .തീവ്രവാദികൾ ഏത് സംഘടനയിൽ പെട്ടവർ ആണെന്ന് വ്യക്തമല്ല .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button