Month: November 2020

  • LIFE

    ജടായു പാറ ടൂറിസം പ്രോജെക്ടിനെ ചൊല്ലി രാജീവ് അഞ്ചലും നിക്ഷേപകരും തമ്മിൽ ഏറ്റുമുട്ടൽ ,നിക്ഷേപത്തിൽ പലിശ പോലും തരാതെ പുറത്താക്കിയെന്ന് നിക്ഷേപകർ ,പ്രശ്‌നമുണ്ടാകുന്നത് നിക്ഷേപകരായെത്തി മുതാളിമാരാകാൻ ശ്രമിക്കുന്നവരെന്ന് രാജീവ് അഞ്ചൽ

    ജടായു പാറ ടൂറിസം ലിമിറ്റഡ് കമ്പനിയിലെ നിക്ഷേപകർ സമര രംഗത്ത് .പ്രവാസികൾ അടക്കം നിരവധി നിക്ഷേപകർ കമ്പനി ചെയർമാൻ രാജീവ് അഞ്ചലിന്റെ പോത്തൻകോട്ടെ വീടിനു സമീപം നടത്തിയ പ്രതിഷേധത്തിൽ സംഘർഷം . അറുപത്തിയഞ്ച് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ബി ഒ ടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ജടായു പാറ ടൂറിസം പദ്ധതി .സംസ്ഥാന സർക്കാർ 30 വർഷത്തേക്കാണ് പദ്ധതി അനുവദിച്ച് നൽകിയത് .എന്നാൽ രാജീവ് അഞ്ചലും നിക്ഷേപകരും ഇടഞ്ഞതോടെ പദ്ധതി വിവാദത്തിൽ ആയിരിക്കുകയാണ് . രാജീവ് അഞ്ചലിന്റെ അനുയായികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതോടെ പോലീസ് ഇടപെടൽ വേണ്ടി വന്നു .ജടായുപാറ പദ്ധതിയ്ക്കായി കഴിഞ്ഞ അഞ്ച് വർഷമായി കോടികൾ മുടക്കിയവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കുക ആയിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു .വായ്പ എടുത്തും ഭൂമി വിറ്റും വരെ നിക്ഷേപം നടത്തിയവർ ഉണ്ട് . എന്നാൽ 12 % പലിശ പോലും ലഭിച്ചില്ലെന്നും പരാതിക്കാർ പറയുന്നു . ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരും…

    Read More »
  • NEWS

    ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയില്‍

    കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയില്‍ എത്തി. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യാനായി എത്തിയത്. കര്‍ശനവ്യവസ്ഥകളോടെ ഇന്ന് ഒരു ദിവസം മാത്രം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാനാണ് അനുമതി. ഈ മാസം 18നാണ് വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.

    Read More »
  • NEWS

    അച്ഛനുമായി ഇടഞ്ഞു ,യൂട്യൂബ് ചാനലുമായി നടൻ വിജയ്

    രാഷ്ട്രീയ പാർട്ടി രൂപവൽക്കരണ കാര്യത്തിൽ അച്ഛൻ ചന്ദ്രശേഖറുമായി ഇടഞ്ഞ നടൻ വിജയ് തന്റെ ആശയങ്ങൾ അണികളിൽ എത്തിക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നു .വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ ആകും യൂട്യൂബ് ചാനൽ .വിജയിന്റെ ഫാൻസ്‌ അസോസിയേഷന്റെ പേരാണ് വിജയ് മക്കൾ ഇയക്കം . വിജയുടെ പ്രസ്താവന ,അറിയിപ്പ് ,ആരാധകർക്കുള്ള നിർദേശങ്ങൾ എന്നിവയൊക്കെ ഇനി യൂട്യൂബ് ചാനൽ വഴി ആകും ഉണ്ടാകുക .ആരാധക സംഘടനയുടെ ചുമതലയുള്ള എൻ ആനന്ദ് തന്നെയാവും യൂട്യൂബ് പ്രവർത്തനങ്ങളും നിയന്ത്രിക്കുക . വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടി ആക്കാൻ ആയിരുന്നു അച്ഛൻ ചന്ദ്രശേഖറിന്റെ ശ്രമം .കുടുംബാംഗങ്ങളെ മാത്രം ഭാരവാഹികൾ ആക്കി അങ്ങിനെയൊരു നീക്കവും ചന്ദ്രശേഖർ നടത്തി .എന്നാൽ വിജയുടെ ‘അമ്മ ശോഭ അച്ഛനും മകനും തമ്മിൽ മിണ്ടിയിട്ട് 6 മാസം ആയി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ കുടുംബത്തിലെ അന്തഛിദ്രം പുറംലോകം അറിഞ്ഞു . അച്ഛനുമായി അടുപ്പമുള്ള ആരെയും വിജയ് മക്കൾ ഇയക്കവുമായി അടുപ്പിക്കരുത് എന്ന നിർദേശം ആണ്…

    Read More »
  • NEWS

    കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ ,കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള ആരോപണങ്ങൾ ഇ ഡി അന്വേഷണത്തിന് കാരണമായേക്കും

    സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ .കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള ആരോപണങ്ങൾ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് കാരണമായേക്കും . രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന രഹസ്യാന്വേഷണത്തിനു ശേഷമാണ് കെ എസ് എഫ് ഇയിൽ പരിശോധന നടത്താൻ വിജിലൻസ് തയ്യാറാവുന്നത് .കള്ളപ്പണം വെളുപ്പിക്കുന്നു എന്നതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം . കഴിഞ്ഞ 10 നു ലഭിച്ച നിർദേശപ്രകാരം വിവിധ യൂണിറ്റുകൾ കെ എസ് എഫ് ഇക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു .27 നു മിന്നൽ പരിശോധനയ്ക്ക് തയ്യാറെടുക്കാനുള്ള നിർദേശവും അന്ന് തന്നെ നൽകിയിരുന്നു .സ്ഥാപനത്തെ തന്നെ ഇല്ലാതാക്കും വിധമുള്ള പ്രവർത്തനങ്ങൾ ആണ് കെ എസ് എഫ് ഇയിൽ നടക്കുന്നത് എന്നായിരുന്നു പരാതി . ചിട്ടിപ്പണം വകമാറ്റുന്നു എന്നതായിരുന്നു പ്രധാന പരാതി .ട്രഷറിയിലൊ ബാങ്കിലോ ആണ് ചിട്ടിപ്പണം ഡെപ്പോസിറ്റ് ഇടേണ്ടത് .എന്നാൽ ഈ തുക വക മാറ്റുകയാണ് ചെയ്യുന്നത് . ബ്രാഞ്ച് മാനേജർമാരുടെ അറിവോടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ…

    Read More »
  • LIFE

    ഒടുവിൽ അവൾ പറഞ്ഞു ,എന്നെ ഇടിച്ചിട്ടത് ആടല്ല ,ഭർത്താവിന്റെ പേര് പോലും പറയാതെ അവൾ മടങ്ങി

    മരണത്തിനു മുമ്പ് ആശ പറഞ്ഞു ,”എന്നെ ഇടിച്ചിട്ടത് ആടല്ല “.ഭർത്താവിന്റെ പേരുപോലും പറയാതെ അവൾ മരണത്തിന് കീഴടങ്ങി . കൊല്ലം ഓയൂരിൽ ആശ മരിച്ചത് ഭർത്താവടക്കം പറഞ്ഞ പോലെ “ആട് ഇടിച്ചിട്ട് വീണതല്ല “.മോളുടെ അന്ത്യ മൊഴി മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കി .ഈ ആശയക്കുഴപ്പമാണ് പോലീസിൽ പരാതി നല്കുന്നതിലേയ്ക്ക് എത്തിയത് .അപ്പോഴേക്കും ആശ ഈ ലോകത്ത് നിന്ന് മറഞ്ഞിരുന്നു .ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലേതിൽ വീട്ടിൽ 36 കാരൻ ആയ അരുൺ അറസ്റ്റിലുമായി . കരിക്കം അഭിലാഷ് ഭവനിൽ ജോർജ് – ശോഭ ദമ്പതികളുടെ മകളാണ് 29 കാരിയായ ആശ.വീടിന് സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ട് പോയ ആട് ആശയെ ഇടിച്ചിട്ടെന്നാണ് ഭർത്താവ് ബന്ധുക്കളെ അറിയിച്ചിരുന്നത് . മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടെന്ന് പോലീസ് പറയുന്നു .കോപാകുലനായ അരുൺ ആശയുടെ വയറ്റിൽ ചവിട്ടിയതോടെ ആശ ബോധരഹിതയായി .ഒക്ടോബർ 31 നു ആയിരുന്നു സംഭവം .ഈ മാസം രണ്ടിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു…

    Read More »
  • NEWS

    മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയോ?

    ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയോ? ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചികിൽസിച്ച ഡോക്ടറുടെ വീട്ടിൽ റെയ്ഡ്.ഫിസിഷ്യൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ഡോക്ടറുടെ ആശുപത്രിയിലും റെയ്ഡ് നടന്നതായാണ് വിവരം. മറഡോണയ്ക്ക് ചികിത്സ വൈകിയെന്ന് അഭിഭാഷകൻ ആരോപിച്ചു.മരണത്തിനു 12 മണിക്കൂർ മുമ്പ് മറഡോണയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ചികിത്സ നടന്നോ എന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. നവംബർ 25നാണു മറഡോണ മരിക്കുന്നത്. തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് നടന്ന ശാസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കവെയാണ് മറഡോണ ഹൃദയാഘാതം മൂലം മരിക്കുന്നത്.

    Read More »
  • LIFE

    പാർട്ടിക്കുള്ളിലെ രാഹുൽ ഗാന്ധിയുടെ പോരാട്ടം അഹമ്മദ് പട്ടേലിനോട് കൂടിയായിരുന്നു ,അഹമ്മദ് പട്ടേൽ ഇല്ലാത്ത കോൺഗ്രസ് എങ്ങനെയാവും ?

    കഴിഞ്ഞ ആഴ്ചയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചു .തരുൺ ഗൊഗോയ്‌ക്കും അഹമ്മദ് പട്ടേലിനും .ഇരുവരും കോവിഡിന് കീഴടങ്ങുക ആയിരുന്നു .എന്നാൽ അഹമ്മദ് പട്ടേലിനുള്ള ആദരാഞ്ജലി അർപ്പിക്കൽ ചടങ്ങ് വേറിട്ട് നിന്നു . “യുവത്വത്തിന്റെ പ്രസരിപ്പും മുതിർന്നവരുടെ അനുഭവ സമ്പത്തും ക്രോഡീകരിച്ച് പാർട്ടിയ്ക്ക് വേണ്ടി ഉപയോഗിക്കാൻ അഹമ്മദ് പട്ടേലിന് കഴിഞ്ഞു .അഹമ്മദ് ഭായ്ക്ക് വ്യക്തിപരമായ താല്പര്യങ്ങൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയ്ക്ക് വേണ്ടി ആയിരുന്നു .”പ്രവർത്തക സമിതി അനുശോചന പ്രമേയത്തിൽ പറഞ്ഞു . അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന കോൺഗ്രസ് ഖജാൻജി സ്ഥാനം പവൻ കുമാർ ബൻസാലിനെ ഏൽപ്പിച്ചു .ഈ തെരഞ്ഞെടുപ്പ് പലരെയും അമ്പരപ്പിച്ചു എന്നത് യാഥാർഥ്യം .എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വാസ്യത ആർജിച്ചയാളും കോൺഗ്രസ് മുഖ്യമന്ത്രിമാരോട് ഫണ്ട് തരൂ എന്ന് ആജ്ഞാപിക്കാനും ഇത്ര ഫണ്ട് ചിലവാക്കിയാൽ മതി എന്ന് നേതാക്കളോട് അഭ്യർത്ഥിക്കാനും പറ്റിയ നേതാവ് ബൻസാൽ തന്നെയാണെന്നത് നേതാക്കൾക്ക് തീർച്ചയാണ് . രാഷ്ട്രീയ…

    Read More »
  • LIFE

    രോഹിതിനെ നായകനാക്കൂ ,ഓസ്‌ട്രേലിയയിലെ രണ്ടാം തോൽവിയ്ക്ക് ശേഷം ആരാധകർ കോലിയ്ക്ക് നേരെ

    3 മാച്ചുകളുള്ള ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര നഷ്ടമാക്കിയത് ആരാധകരെ തെല്ലൊന്നുമല്ല നിരാശയിൽ ആക്കിയത് .390 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 51 റൺസിന്‌ പരാജയപ്പെട്ടു . സിഡ്‌നിയിലെ 6 പരാജിത ഇന്നിങ്‌സുകൾക്ക് ശേഷം അർദ്ധ സെഞ്ചുറി നേടി വിരാട് കോലി തിളങ്ങിയെങ്കിലും ഇന്ത്യ തോറ്റു .വിരാട് കോലിയെ മാറ്റി രോഹിത് ശർമയെ ക്യാപ്റ്റൻ ആക്കിയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നാണ് ആരാധകരുടെ പക്ഷം .ട്വിറ്ററിൽ ഇതുസംബന്ധിച്ച കാമ്പയിനും ആരാധകർ തുടങ്ങി . Absolutely bizzare that KL Rahul after smashing mountain of runs in #IPL and winning Orange Cap, is pushed to bat at no. 5 especially while chasing such huge targets!Tactics of #IndianCricketTeam under Ravi Shastri and Kohli have been consistently bizzare since World Cup!…

    Read More »
  • NEWS

    അമിത് ഷാ അയയുന്നു ,കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞിട്ടില്ല

    രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .അങ്ങിനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു .ഹൈദരാബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം . കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതം ആണെന്ന് പറഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ തിരുത്തുന്നതാണ് അമിത് ഷായുടെ പ്രഖ്യാപനം .ഹരിയാനയിലെ കർഷകർ പ്രതിഷേധിക്കുന്നില്ലെന്നും പഞ്ചാബിലെ കർഷകരുടെ സമരത്തിന് ഖാലിസ്ഥാൻ ബന്ധം ഉണ്ടെന്ന തരത്തിലുള്ള പ്രതികരണമാണ് ഖട്ടർ നടത്തിയത് . I never called the farmers’ protest politically motivated, neither I am calling it now: Home Minister Amit Shah in Hyderabad. pic.twitter.com/6kVTbUhSPk — ANI (@ANI) November 29, 2020 പ്രക്ഷോഭം സർക്കാർ നിശ്ചയിച്ച ഇടത്തേക്ക് മാറ്റിയാൽ ചർച്ചയാവാമെന്ന അമിത് ഷായുടെ വാഗ്ദാനം കർഷകർ തള്ളിയിരുന്നു .

    Read More »
  • NEWS

    വാറ്റുചാരായത്തിന് കാശില്ല എന്ന് പറഞ്ഞു ,താജുദ്ധീൻ മാധവനെ തല്ലിക്കൊന്നു ,വിതുര കൊല കേസിലെ പ്രതി പിടിയിൽ

    വിതുരയിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി താജുദ്ധീൻ പിടിയിൽ .വീടിനടുത്തുള്ള ഉൾവനത്തിൽ നിന്നാണ് പ്രതിയെ വിതുര പോലീസ് പിടികൂടിയത് . ബുധനാഴ്ചയാണ് സംഭവം .താജുദീന്റെ വീട്ടിൽ ചാരായം കുടിക്കാൻ വന്നതായിരുന്നു മാധവൻ .ചാരായം കുടിച്ചതിനു ശേഷം മാധവൻ പണമില്ലെന്ന് പറഞ്ഞു .തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി .കയ്യിൽ കിട്ടിയ വടിയെടുത്ത് താജുദ്ധീൻ മാധവനെ അടിച്ചു .മാധവൻ നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി വീണ്ടും തലക്കടിച്ചു .മാധവനെ അവിടെ ഉപേക്ഷിച്ച് താജുദ്ധീൻ വീട്ടിൽ നിന്നിറങ്ങിപ്പോയി .തിരിച്ചു വന്നപ്പോഴേക്കും മാധവൻ മരിച്ചിരുന്നു . മൃതദേഹം പുറത്ത് കുഴിച്ചിടാം എന്നാണ് ആദ്യം കരുതിയത് .എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങി .തുടർന്ന് റൂമിനകത്ത് കുഴിയെടുത്ത് കുഴിച്ചിടുക ആയിരുന്നു .പ്രതി താജുദ്ധീനെ നാളെ കോടതിയിൽ ഹാജരാക്കും .

    Read More »
Back to top button
error: