NEWSTRENDING

അച്ഛനുമായി ഇടഞ്ഞു ,യൂട്യൂബ് ചാനലുമായി നടൻ വിജയ്

രാഷ്ട്രീയ പാർട്ടി രൂപവൽക്കരണ കാര്യത്തിൽ അച്ഛൻ ചന്ദ്രശേഖറുമായി ഇടഞ്ഞ നടൻ വിജയ് തന്റെ ആശയങ്ങൾ അണികളിൽ എത്തിക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നു .വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ ആകും യൂട്യൂബ് ചാനൽ .വിജയിന്റെ ഫാൻസ്‌ അസോസിയേഷന്റെ പേരാണ് വിജയ് മക്കൾ ഇയക്കം .

വിജയുടെ പ്രസ്താവന ,അറിയിപ്പ് ,ആരാധകർക്കുള്ള നിർദേശങ്ങൾ എന്നിവയൊക്കെ ഇനി യൂട്യൂബ് ചാനൽ വഴി ആകും ഉണ്ടാകുക .ആരാധക സംഘടനയുടെ ചുമതലയുള്ള എൻ ആനന്ദ് തന്നെയാവും യൂട്യൂബ് പ്രവർത്തനങ്ങളും നിയന്ത്രിക്കുക .

വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടി ആക്കാൻ ആയിരുന്നു അച്ഛൻ ചന്ദ്രശേഖറിന്റെ ശ്രമം .കുടുംബാംഗങ്ങളെ മാത്രം ഭാരവാഹികൾ ആക്കി അങ്ങിനെയൊരു നീക്കവും ചന്ദ്രശേഖർ നടത്തി .എന്നാൽ വിജയുടെ ‘അമ്മ ശോഭ അച്ഛനും മകനും തമ്മിൽ മിണ്ടിയിട്ട് 6 മാസം ആയി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ കുടുംബത്തിലെ അന്തഛിദ്രം പുറംലോകം അറിഞ്ഞു .

അച്ഛനുമായി അടുപ്പമുള്ള ആരെയും വിജയ് മക്കൾ ഇയക്കവുമായി അടുപ്പിക്കരുത് എന്ന നിർദേശം ആണ് വിജയ് നൽകിയിരിക്കുന്നത് .അച്ഛനുമായി അടുപ്പമുള്ളവരെ ആരാധക സംഘടനയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു .വിജയ് ഇടഞ്ഞതോടെ രാഷ്ട്രീയ പാർട്ടി രൂപവൽക്കരണ ശ്രമം ചന്ദ്രശേഖറും നിർത്തിവച്ചു .

വിഴുപുരത്ത് എൻ ആനന്ദ് ആരാധക സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു .യൂട്യൂബ് ചാനൽ തുടങ്ങുന്നത് സംബന്ധിച്ചായിരുന്നു ചർച്ച .സംഘടനയുടെ എല്ലാ വിധ പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കുക ആണ് ലക്‌ഷ്യം .സംഘടനയുടെ പൂർണ നിയന്ത്രണം വിജയിൽ തന്നെ നിക്ഷിപ്തമാക്കാനും ലക്ഷ്യമിടുന്നു .

സംഘടനയുടെ പേരിൽ ചന്ദ്രശേഖർ ദുരിതാശ്വാസപ്രവർത്തന മേഖലയിൽ സജീവമായിരുന്നു .കോവിഡ് കാലത്ത് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനവും നടന്നിരുന്നു .ആനന്ദിനെതിരെ ചന്ദ്രശേഖർ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു .ആനന്ദ് ആണ് വിജയെ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് പരാതി .എന്നാൽ ആനന്ദിനെ മുൻനിർത്തി തന്നെയാണ് വിജയുടെ പ്രവർത്തനം .

Back to top button
error: