Month: November 2020
-
NEWS
ഇന്ധനവില വര്‍ധനവ്; കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി ഇന്ധവില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്ന സാധാരണക്കാരായ ജനങ്ങളോടുളള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുദിവസമായി ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പത്തുദിവസത്തിനുളളില്‍ പെട്രോളിന് ഒരു രൂപ 33 പൈസയും, ഡീസലിന് 2 രൂപ 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് പതിവ് നടപടിയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇവിടെ വില വര്‍ധിപ്പിക്കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഈ പകല്‍ കൊളളയ്‌ക്കെതിരെ അതിശക്തമായി പ്രതിഷേധിക്കണമെന്ന് സക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് എണ്ണവില വര്‍ധനവിന് ന്യായീകരണമായി ഇപ്പോള്‍ എണ്ണക്കമ്പനികള്‍ പറയുന്നത്. 48 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ക്രൂഡ് ഓയില്‍ 100 ബാരലിന് മുകളിലായപ്പോഴും രാജ്യത്ത് 60…
Read More » -
NEWS
സോളാറിൽ ചില കാര്യങ്ങൾ കൂടി പുറത്ത് വരാനുണ്ടെന്ന് ഉമ്മൻ ചാണ്ടി
സോളാറിൽ 2 % രഹസ്യങ്ങൾ കൂടി പുറത്ത് വരാൻ ഉണ്ടെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .ആരെയും വേദനിപ്പിക്കണ്ട എന്ന് കരുതിയാണ് ബിജു രാധാകൃഷ്ണനും താനും തമ്മിൽ അടച്ചിട്ട മുറിയിൽ സംസാരിച്ച കാര്യങ്ങൾ പുറത്ത് വിടാത്തത് എന്നും ഉമ്മൻ ചാണ്ടി .ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണോ എന്ന കാര്യത്തിൽ യുഡിഎഫിൽ ആശയക്കുഴപ്പം ഇല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി . വിജിലൻസിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ആയിരുന്നു താൻ .കെ എസ് എഫ് ഇ പോലുള്ള സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡ് നടക്കുമ്പോൾ താൻ ആയിരുന്നു മുഖ്യമന്ത്രി എങ്കിൽ വകുപ്പ് മന്ത്രിയെ അറിയിക്കുമായിരുന്നു .അത് തന്റെ ശൈലി ആണെന്നും മറ്റുള്ളവരുടേത് അങ്ങിനെ ആവണം എന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Read More » -
NEWS
റെഡ്മി 9എ യുടെ വില വര്‍ധിപ്പിച്ച് ഷവോമി
ഇന്ത്യയില്‍ റെഡ്മി 9എ യുടെ വില വര്‍ധിപ്പിച്ച് ഷവോമി. 6,799 രൂപ വിലയുണ്ടായിരുന്ന 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 6,999 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 3 ജിബി റാമും 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള പതിപ്പിന് 7,499 രൂപയായി തന്നെയാണ് വില തുടരുന്നത്. 20:9 ആസ്‌പെക്റ്റ് റേഷിയോയുള്ള റെഡ്മി 9എയില്‍ 720 x 1600 പിക്‌സല്‍ റെസല്യൂഷനുള്ള 6.53 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. ഡിസ്‌പ്ലേയില്‍ സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി മുകളില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ച് സവിശേഷതയുണ്ട്. 3 ജിബി റാമും 62 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയ 2 ജിഗാഹെര്‍ട്സ് ഒക്ടാ-കോര്‍ മീഡിയടെക് ഹെലിയോ ജി 25 പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വികസിപ്പിക്കാന്‍ ഇതില്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമായുള്ള MIUI 12 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി 9എ…
Read More » -
NEWS
ഇ ഡി പിടിമുറുക്കുന്നു ,ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് പരിശോധന
വടകരയിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന .മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം . ഊരാളുങ്കലിന് ലഭിച്ച കരാറുകളുമായി ബന്ധപ്പെട്ടാണ് പരിശോധന .രാവിലെ 9 നു ആരംഭിച്ച പരിശോധന ഏതാണ്ട് മൂന്നു മണിക്കൂറോളം നീണ്ടുനിന്നു .എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ,കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത് . ഊരാളുങ്കലിൻറെ ഇടപാടുകളിൽ രവീന്ദ്രന് പങ്കുണ്ടോ എന്നാണ് അന്വേഷണം .സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനം ആണ് ഊരാളുങ്കൽ .
Read More » -
NEWS
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബര്‍ 2ന് ശ്രീലങ്കന്‍ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്നുതന്നെ തീവ്ര ന്യൂനമമര്‍ദമായി മാറി ചുഴലിക്കാറ്റായാണ് ഡിസംബര്‍ 3ന് തമിഴ്നാട് തീരം തൊടുക. ഓഖി അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുന്നൊരുക്കങ്ങള്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും മറ്റന്നാള്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
Read More » -
NEWS
ഫോണും സിമ്മും നഷ്ടമായെന്ന് ഗണേഷിന്റെ സെക്രട്ടറി, നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിച്ച സംഭവത്തിൽ വഴിമുട്ടി അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. അറസ്റ്റിലായ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കൊട്ടാത്തല അന്വേഷണവുമായി സഹകരിക്കാത്തതാണ് പ്രശ്നം. നാല് ദിവസം പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും പ്രദീപ് അന്വേഷണവുമായി കാര്യമായി സഹകരിച്ചില്ല. സാക്ഷിയെ വിളിച്ച ഫോണും സിമ്മും നഷ്ടമായി എന്നാണ് പ്രദീപ് പോലീസിനോട് പറഞ്ഞത്. കാസർഗോഡ് വന്നത് ആരാധനാലയത്തിലേയ്ക്ക് ആണെന്നും ജ്വല്ലറിയിൽ കയറിയത് വാച്ച് വാങ്ങാൻ ആണെന്നും പ്രദീപ് മൊഴി നൽകി. കൊല്ലത്തും തിരുനെൽവേലിയിലും പോയി തെളിവെടുപ്പ് നടത്താൻ ആയിരുന്നു ബേക്കൽ പോലീസിന്റെ പദ്ധതി. എന്നാൽ പ്രദീപിന്റെ നിസ്സഹകരണം മൂലം ഇതൊന്നും നടന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച ആണ് കാസർഗോഡ് എസ്പി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പ്രദീപിനെ ഗണേഷ് കുമാറിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.
Read More » -
NEWS
24 മണിക്കൂറിനിടെ 38,772 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,31,692 ആയി ഉയര്‍ന്നു. 443 പേര്‍ക്കു കൂടി രോഗം ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 1,37,139 ആയി. നിലവില്‍ 4,46,952 സജീവകേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,333 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 88,47,600 ആയി. ഇന്നലെ മാത്രം 8,76,173 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതിനോടകം 14,03,79,976 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.
Read More » -
LIFE
ദാവണിയില്‍ സുന്ദരിയായി ഹണി റോസ്; ഫോട്ടോ ഷൂട്ട് വൈറല്‍
2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ഹണി റോസ്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച് തന്റേതായ സാന്നിധ്യം ഹണി റോസ് നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദാവണിയില്‍ സുന്ദരിയായി ട്രഡീഷണല്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മനു മുളന്തുരുത്തിയാണ് ഫോട്ടോഗ്രാഫര്‍. സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും താരം കൈവെച്ചിട്ടുണ്ട്. രാമച്ചം കൊണ്ടുളള ആയുര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമകൂടിയാണ് താരം. തൊടുപുഴ മൂലമറ്റത്താണ് രാമച്ചം സ്‌ക്രബറിന്റെ യൂണിറ്റ്. അച്ഛന്‍ വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗിസുമാണ് യൂണിറ്റ് തുടങ്ങിയത്. നൂറിലേറെ തൊഴിലാളികളുമായി സംരംഭം മികച്ച രീതിയില്‍ തന്നെ മുമ്പോട്ട് പോകുന്നു. ബിഗ്ബ്രദര്‍ എന്ന ചിത്രമാണ് താരം ഒടുവിലായി അഭിനയിച്ചത്. മുല്‍ കനവെ എന്ന തമിഴ് ചിത്രം, ട്രിവാന്‍ഡ്രം ലോഡ്ജ്,…
Read More » -
NEWS
ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്?
മുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര്‍ ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള മണ്ഡോദ്കര്‍ പാര്‍ട്ടിയില്‍ ചേരുക. ഗവര്‍ണറുടെ ക്വാട്ടയില്‍ നിന്ന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഉര്‍മിള മണ്ടോദ്കറിന്റെ പേര് ശിവസേന മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിക്ക് കൈമാറി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മണ്ഡോദ്കര്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മുഹ്‌സിന്‍ അക്തര്‍ മിര്‍ ആണ് 46കാരിയായ ഊര്‍മിള മണ്ഡോദ്കറുടെ ഭര്‍ത്താവ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Read More » -
NEWS
കോവിഡ് വാക്‌സിനെതിരെ ആരോപണം; യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഡ് വാക്‌സിനെതിരെ ആരോപണമുന്നയിച്ച ആള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിനായ ‘കോവിഷീല്‍ഡ് സ്വീകരിച്ചതിനെ തുടര്‍ന്ന് തനിക്ക് നാഡീസംബന്ധവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ രംഗത്തെത്തിയിരുന്നു. കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ അഞ്ചുകോടിയുടെ നഷ്ടപരിഹാരം വേണമെന്ന് ഈ 40 കാരന്‍ ആവശ്യപ്പെടുകയും ചെയ്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണം. ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍നിന്ന് ഒക്‌ടോബര്‍ ഒന്നിന് കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ആളാണ് പരാതിക്കാരന്‍. വാക്‌സിന്‍ സ്വീകരിച്ച വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതും അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
Read More »