Month: November 2020
-
NEWS
മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഡാമിലെറിഞ്ഞു; 22കാരന് വധശിക്ഷ
ഭോപ്പാല്‍: മൂന്നുവയസ്സുളള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം ഡാമില്‍ തളളിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ഇരുപത്തിരണ്ടുകാരന്‍ റിതേഷ് ധുര്‍വാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി ഡാമിലേക്കെറിയാന്‍ സഹായിച്ച സുഹൃത്തിന് എഴ് വര്‍ഷത്തെ കഠിനതടവും വിധിച്ചു. ഈ വര്‍ഷം ജൂലൈ 17ന് ചിന്ദ്‌വാര ജില്ലയിലെ അമര്‍വാഡിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മൂന്ന് വയസ്സുളള കുട്ടിയെ പത്ത് രൂപ കാട്ടി മുറിയിലേക്ക് കൂട്ടി കൊണ്ടുവന്ന് റിതേഷ് പീഡിപ്പിക്കുകയായിരുന്നു. കുട്ടി മരിച്ചതോടെ മൃതദേഹം മറവ് ചെയ്യാന്‍ സുഹൃത്തിന്റെ സഹായം തേടി. തുടര്‍ന്ന് ഇരുവരും മൃതദേഹം ചാക്കില്‍ കെട്ടി മഞ്ചഗോര അണക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. 17ന് കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ഡാമില്‍ ഒഴുകി പോകുന്ന നിലയില്‍ കണ്ടെത്തിയത്. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു. കുട്ടിയുടെ വീടിന് സമീപത്തെ 300…
Read More » -
NEWS
വാഗ്വാദങ്ങൾക്കും വാദകോലാഹങ്ങൾക്കുമൊടുവില്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്
വര്‍ഷങ്ങളായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്നു രണ്ടില. കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം 1965-ല്‍ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ചതു മുതല്‍ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര, ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതല്‍ പാര്‍ട്ടിയില്‍ അരങ്ങേറിയ ലയന, പിളര്‍പ്പ് നാടകങ്ങളുടെ കഥാന്ത്യത്തിലാണ്. ചരിത്രം പറയുന്നത് ഇങ്ങനെയാണ്.1982ല്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ കെ. കരുണാകരന്‍ രൂപംനല്‍കിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാര്‍ട്ടികളായി മുന്നണി ഭരണത്തില്‍ പങ്കാളിയായി. 1984-ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങള്‍ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തില്‍ സംതൃപ്തരായിരുന്നു. എന്നാല്‍, ജോസഫ് വിഭാഗം മുകുന്ദപുരം കൂടി…
Read More » -
NEWS
മലയാള സിനിമയുടെ പുതുവസന്തമായി – ഇവാനിയ നാഷ്
സാമൂഹ്യ മാധ്യമങ്ങളിൽ നവതരംഗം സൃഷ്ടിച്ച ഈ കൊച്ചു സുന്ദരി മലയാള സിനിമയുടെ പുതിയ മാമാട്ടിക്കുട്ടിയമ്മയായി എത്തുകയാണ് സോഷ്യൽ മീഡിയായിൽ ആരാധക വൃന്ദം സൃഷ്ടിച്ച ഇവാനിയ എന്ന കുട്ടിക്കുറുമ്പി മലയാളികളുടെ മനസിൽ ഓമന തിങ്കൾ കിടാവായ പഴയ ബേബി ശാലിനിയുടെ അതേ രൂപ സാദൃശ്യം കൊണ്ടും ഒരേ ദിനം ജന്മദിനം എന്നതും കൊണ്ടും ശ്രദ്ധേയമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മലയാള സിനിമയുടെ കലാ ലോകത്തേക്ക് ഇവാനിയ എന്ന കൊച്ചു മാമാട്ടിക്കുട്ടി യമ്മ എത്തുമ്പോൾ കലാ കൈരളിക്ക് ലഭിക്കുന്നത് പുതിയ സൗഭാഗ്യം. ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിലൂടെ അഭിനയിച്ച് പ്രൊഫഷണൽ അഭിനയ രംഗത്തേക്കും ചുവടുറപ്പിക്കുന്ന ഇവാനിയ എന്ന കൊച്ചു മിടുക്കിഅടുത്തിടെ പുറത്തിറങാൻ പോകുന്ന മലയാള സിനിമയിലൂടെ അഭിനയ കലയുടെ കൂടുതൽ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരുകയാണ്. കണ്ണൂർ കുടിയാന്മലയിലെ നാഷ് – സോണിയ ദമ്പതികളുടെ മകളും LK G വിദ്യാർത്ഥിയുമാണ് ഈ കൊച്ചു സുന്ദരി.
Read More » -
NEWS
ഭരണ സിരാ കേന്ദ്രത്തെ കുലുക്കാൻ ബംഗളുരുവിൽ നിന്നൊരു മൊഴി ,കണ്ടറിഞ്ഞ് സിപിഎം പ്രതിരോധം
https://youtu.be/hUpYH9Jouyw ശിവശങ്കറിന്റെയോ സ്വപ്ന സുരേഷിന്റേയോ മൊഴിയേക്കാൾ രാഷ്ട്രീയ പ്രാധാന്യമുള്ള മൊഴി ബംഗളുരുവിൽ നിന്നുണ്ടായി എന്ന് സൂചന .ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രതിരോധത്തിന് പുതുവഴികൾ തേടുകയാണ് ഭരണപക്ഷം . കേരളത്തെ വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജൻസികളുടെ നിർണായക കച്ചിത്തുരുമ്പാണ് ഈ മൊഴി .സ്വർണക്കടത്തിനെയും ലഹരിമരുന്ന് കടത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന മൊഴിയാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന .ബെംഗളൂരു ,കേരളം ,യു എ ഇ എന്നിവിടങ്ങളെ ബന്ധപ്പെടുത്തുന്ന മൊഴിയാണ് ഇത് .ഭരണപക്ഷത്തെ പിടിച്ചു കുലുക്കാൻ ശക്തിയുള്ള ഈ മൊഴിയുടെ ചുവട് പിടിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം . രാഷ്ട്രീയ നേതാക്കളുടെ ,പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികളുടെ സമ്മർദ്ദമുണ്ടെന്നു ശിവശങ്കറും സ്വപ്നയും ആരോപിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബംഗളുരുവിൽ നിന്നുള്ള മൊഴി നിർണായകമാകുന്നത് .രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ശിവശങ്കർ ആണ് . കോടതിയിൽ ആണ് ശിവശങ്കർ ഇക്കാര്യം പറഞ്ഞത് .എന്നാൽ ഇ ഡി ഇക്കാര്യം നിഷേധിക്കുകയും ചെയ്തു .…
Read More » -
NEWS
കോടതി മാറ്റില്ല, നടിയുടെയും സർക്കാരിന്റെയും ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് ഹൈക്കോടതി .ഇത് സംബന്ധിച്ച നടിയുടെയും സർക്കാരിന്റെയും ഹർജി ഹൈക്കോടതി തള്ളി .സിംഗിൾ ബെഞ്ച് ജഡ്ജി വി ജി അരുണാണ് ഉത്തരവിട്ടത് . വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി .ജഡ്ജും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിർദേശിച്ചു . വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി നടിയും സർക്കാരും കോടതിയെ സമീപിച്ചിരുന്നു .വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു .
Read More » -
NEWS
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്
കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു.നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നവും പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി തളളിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. അതേ സമയം ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. തിങ്കാളാഴ്ച അപ്പീല്‍ സമര്‍പ്പിക്കും .ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പി ജെ ജോസഫ് പറഞ്ഞു. അതേ സമയം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് ടേബില്‍ ഫാനും പി ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും അനുവദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു വിഭാഗവും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.
Read More » -
LIFE
പ്രഭു ദേവ വിവാഹിതനായി
നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭു ദേവ വിവാഹിതനായി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് വധു. സെപ്റ്റംബറിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം താരത്തിന്റെ മുംബൈയിലുളള വസതിയിലാണ് നടന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. പുറം വേദനയുമായി താരം ഫിസിയോതെറാപ്പിസ്റ്റിനെ ബന്ധപ്പെടുകയും പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു. 2011ല്‍ ആദ്യഭാര്യ റംലത്തയുമായി പ്രഭുദേവ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്.
Read More » -
LIFE
ശോഭാ സുരേന്ദ്രൻ ഉറച്ചു തന്നെ ,ഇടപെടലുകളുമായി ദേശീയ നേതൃത്വം
കൊച്ചിയിൽ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശോഭ സുരേന്ദ്രൻ എത്തിയില്ല .പാർട്ടിയിൽ അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് കാട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെയാണ് ശോഭ സുരേന്ദ്രൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിർണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് .ശാരീരിക അസ്വസ്ഥതകൾ മൂലം ഒ രാജഗോപാലും പങ്കെടുത്തില്ല . അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം എന്നാണ് കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി സി പി രാധാകൃഷ്‌ണൻ പറഞ്ഞത് .ശോഭ ചെറുപ്പം മുതൽ പാർട്ടിക്കൊപ്പം ഉള്ളയാളാണ് .യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് .വിഷയം പാർട്ടി രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് രാധാകൃഷ്‌ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു . എന്നാൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്നു മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ഉണ്ടായത് .തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് യോഗമെന്നും കെ സുരേന്ദ്രൻ പറഞ്ഞു . കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് ശോഭ .ജനറൽ…
Read More » -
NEWS
ഇ ഡിക്കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം തേടി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍. നേരത്തെ സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിരുന്നു. ആ ഉത്തരവിന് എതിരായാണ് ശിവശങ്കര്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്നാണ് ഈ ജാമ്യാപേക്ഷയിലും ശിവശങ്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഇ.ഡി. തനിക്കെതിരെ കളവായ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്ന ആരോപണവുമായാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫയലില്‍ സ്വീകരിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കുമെന്നാണ് വിവരം
Read More » -
NEWS
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: വിജിലന്‍സ് കോടതി
പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. എറണാകുളം ഡിഎംഒയോടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മാനസിക ആരോഗ്യനില പരിശോധിക്കണം. റിപ്പോര്‍ട്ട് 24 നല്‍കണമെന്നും കോടതി പറഞ്ഞു. അതേസമയം, നിലവില്‍ ഇബ്രാഹിം കുഞ്ഞ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.
Read More »