ബനീഷിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കണമെന്ന് എകസ്‌ക്യൂട്ടീവ് യോഗത്തിലെ അംഗങ്ങള്‍
കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ
അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം.
അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം പുരോഗമിക്കുകയാണ്.
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.
2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ അംഗത്വമുണ്ട്. ‘അമ്മ’യുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളൂ.