NEWS

ബാർ കേസിൽ രമേശ് ചെന്നിത്തലയ്ക്ക് കുരുക്ക് ,വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ ,കെ ബാബു എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി .ബാർ കോഴ കേസിലെ ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് അന്വേഷണം .

യു ഡി എഫ് സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന 10 കോടി രൂപ പിരിച്ചെന്നും ഇതിൽ ഒരു കോടി രൂപ രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വി എസ് ശിവകുമാറിനും നൽകി എന്നുമാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ .വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണം നടത്തി വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടിയിരുന്നു .

ആരോപണത്തിൽ നിന്ന് പിന്മാറാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിന്മേൽ അന്വേഷണം ഉണ്ടാകില്ല എന്നാണ് സൂചന .തെരഞ്ഞെടുപ്പുകൾ തൊട്ടടുത്ത് എത്തുകയും കേന്ദ്ര ഏജൻസികൾ വളയുകയും ചെയ്തതോടെ നിവൃത്തിയില്ലാതെ സർക്കാർ വേട്ടയാടുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു .

Back to top button
error: