NEWS

ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം; കൊവിഡ് കാലത്ത് പൊതു​ഗതാ​ഗത സൗകര്യം എല്ലാവർക്കു ലഭ്യമാക്കുന്നതിന് വേണ്ടി കൂടുൽ സർവ്വീസുകളുമായി കെഎസ്ആർടിസി. ഇതിന് വേണ്ടി ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ‘രാവിലെ 5.10 നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ മെഡി:കോളേജ് (8.00 am) ലേക് ഷോർ ഹോസ്പ്പിറ്റൽ (9.15am) വഴിഅമൃതാ ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവ്വീസായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് തിരിച്ച് 2.40 PM ന് അമൃത ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് ലേക് ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്‌റ്റേഷനിൽ എത്തുന്നു. യാത്രാക്കാർ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇത് പോലെയുള്ള കൂടുതൽ ഹോസ്പിറ്റൽ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ എല്ലാ യൂണിറ്റിലും ഇതിനകം നൽകിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.
വിശദ വിവരങ്ങൾക്ക്
തിരുവനന്തപുരം സെൻട്രൽ
0471-2323886 (24 x 7)

Back to top button
error: