NEWS

കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ്

വാഷിങ്ടന്‍: കോവിഡിന്റെ രണ്ടാമത്തെ മരുന്നിന് അനുമതി നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. കോവിഡ് ബാധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയത് ഈ ആന്റിബോഡി മരുന്നായിരുന്നു. റീജനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മരുന്ന് വികസിപ്പിച്ചത്.

കോവിഡ് ചെറിയ തോതില്‍ തൊട്ട് മിതമായി വരെ ബാധിച്ചവര്‍ക്ക് ആശുപത്രിവാസം ഒഴിവാക്കാനും സ്ഥിതി മോശമാകാതിരിക്കാനുമാണ് ഈ മരുന്ന് നല്‍കുന്നത്. ഒരു തവണയാണ് നല്‍കുക. മുതിര്‍ന്നവരിലും 12 വയസ്സിനു മുകളിലുള്ള കുട്ടികളിലും ഇവ ഉപയോഗിക്കുന്നതിനാണ് അനുമതി. കുറഞ്ഞത് 40 കിലോയില്‍ അധികം ഭാരമുള്ളവരായിരിക്കണം.

അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയെങ്കിലും മരുന്നിന്റെ സുരക്ഷയെക്കുറിച്ചും ഫലത്തെക്കുറിച്ചും പരിശോധനകള്‍ ഇപ്പോഴും നടക്കുകയാണ്.

Back to top button
error: