NEWS

സ്വപ്ന സുരേഷ് എന്നെ വിളിച്ചിരുന്നു: ബിജു രമേശ്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നുവെന്ന് ബാര്‍ കോഴ കേസ് വിവാദത്തിലെ താരം ബിജു രമേശ് പറയുന്നു. പക്ഷേ അതിന് സ്വര്‍ണക്കടത്ത് കേസുമായി യാതൊരുവിധ ബന്ധവുമില്ല. സ്വപ്‌ന തന്നെ വിളിച്ചത് കോണ്‍സുലേറ്റിലുള്ളവര്‍ക്ക് മദ്യം വേണമെന്നാവശ്യപ്പെട്ടാണെന്നും ബിജു രമേശ് പറഞ്ഞു. സ്വപ്‌നയും താനും അകന്ന ബന്ധുക്കളാണെന്നും ബിജു രമേശ് തുറന്ന് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് മുന്‍മന്ത്രി ബാബു തന്നോട് പണം ആവശ്യപ്പെട്ടതെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി പറഞ്ഞുവെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടു. മൊഴിയെടുപ്പ് എന്ന പേരില്‍ അവര്‍ക്ക് എന്നില്‍ നിന്നും അറിയേണ്ടത് ഒരു വര്‍ഷം മുന്‍പ് ഞാനിട്ട ഷര്‍ട്ടിന്റെ കളറും, സെക്രട്ടേറിയേറ്റിലെ പടികളുടെ എണ്ണവുമൊക്കെയാണ്. വിജിലന്‍സിന്റെ ചോദ്യം ചെയ്യാല്‍ തമാശ രൂപേണേയാണ്.

Back to top button
error: