Month: November 2020
-
LIFE
ട്രമ്പ് വഴങ്ങി, ഒടുവിൽ അധികാര കൈമാറ്റത്തിന് നിർദേശം
രണ്ട് പാർട്ടികളിൽ നിന്നും നിർദേശം ഉണ്ടായിട്ടും അധികാര കൈമാറ്റത്തിന് തയ്യാറാവാഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് ഒടുവിൽ വഴങ്ങി.അധികാര കൈമാറ്റത്തിന് തയ്യാർ ആണെന്ന് ട്രമ്പ് ജോ ബൈഡൻ ക്യാമ്പിനെ അറിയിച്ചു.വേണ്ടത് ചെയ്യാൻ വൈറ്റ് ഹൗസ് അധികൃതർക്കും നിർദേശം നൽകി. നവംബർ 3 ന് നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചെങ്കിലും അത് അംഗീകരിക്കാൻ ട്രമ്പ് തയ്യാറായില്ല. മാത്രമല്ല നിരവധി നിയമ യുദ്ധങ്ങളും നടത്തി.എന്നാൽ തിങ്കളാഴ്ച്ച അധികാര കൈമാറ്റത്തിന് ട്രമ്പ് തയ്യാറായതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. സുഗമമായ അധികാര കൈമാറ്റത്തിന് പുതിയ പ്രസിഡന്റ്റിനു എല്ലാ വിധ പിന്തുണയും നൽകുമെന്ന് ബൈഡൻ ക്യാമ്പ് വ്യക്തമാക്കി.
Read More » -
NEWS
ഗണേഷ് കുമാർ എം എൽ എ യുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ
ഗണേഷ് കുമാർ എം എൽ എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തു.നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.പുലർച്ചെ പത്തനാപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രദീപ് കോട്ടത്തലയ്ക്ക് മുൻകൂർ ജാമ്യം നൽകരുത് എന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരിന്നു .കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ഉന്നത തല ഗൂഡാലോചന നടന്നു. എറണാകുളത്ത് ജനുവരി 20ന് യോഗവും നടന്നു.പ്രദീപ് ഇതിൽ പങ്കെടുത്തോ എന്ന് അറിയേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മാപ്പു സാക്ഷി വിപിൻ ലാലിനെയാണ് പ്രദീപ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.പൾസർ സുനിക്കായി ജയിലിൽ നിന്ന് കത്ത് അയച്ചത് വിപിൻലാൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇയാളുടെ മൊഴി നിർണായകമാണ്.
Read More » -
NEWS
ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന് ആദര്‍ശവുമില്ല. അന്വേഷണത്തിൽ വിശ്വാസവുമില്ല: ബിജു രമേഷ്.
തിരുവനന്തപുരം: കെ.എം മാണി വീട്ടിൽ ചെന്ന് പിണറായി വിജയനെ കണ്ടതിനു ശേഷമാണ് ബാര്‍ കോഴയില്‍ മാണിക്കെതിരായ വിജിലന്‍സ് കേസിൻ്റെ അന്വേഷണം നിലച്ചതെന്ന് ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. രഹസ്യമൊഴി കൊടുക്കുന്നതിന് മുമ്പു തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു. ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി. മാണി വീട്ടിലെത്തി കണ്ടതിനു പിന്നാലെ കേസ് അന്വേഷിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനു നിർദ്ദേശം നൽകി. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ ഒത്തുതീര്‍പ്പാകും. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. അന്വേഷിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ ഇലക്ഷന് അവസാനം ഒത്തുതീര്‍പ്പിലേക്ക് വരുമെന്ന് ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ രഹസ്യമൊഴി കൊടുക്കുന്നതിന് മുമ്പുതന്നെ രമേശ് ചെന്നി ത്തലയും ഭാര്യയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതേത്തുടര്‍ന്നാണ് 164 സ്റ്റേറ്റ്മെന്റില്‍ രമേശ് ചെന്നിത്തലയു ടെ പേര് പറയാതിരുന്നത്. രമേശ് ചെന്നിത്തല സ്വന്തം ഫോണില്‍ നിന്നല്ല വിളിച്ചത്. അച്ഛനുമായുള്ള ബന്ധം ഉള്‍പ്പെടെ പറഞ്ഞു.…
Read More » -
NEWS
ബിനീഷ് കോടിയേരിയുടെ ഭാര്യയുടെ സ്വത്ത് കൈമാറ്റവും ഇ.ഡി തടഞ്ഞു
ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റയുടെ സ്വത്തിന്റെ കൈമാറ്റവും രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. ഇ.ഡി യുടെ നിര്‍ദേശപ്രകാരമാണ് രജിസ്‌ട്രേഷന്‍ വകുപ്പ് റെനീറ്റയുടെ സ്വത്ത് കൈമാറ്റം തടഞ്ഞത്. ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റെയും സ്വത്ത് കൈമാറ്റവും ഇ.ഡി യുടെ നിര്‍ദേശ പ്രകാരം തടഞ്ഞിരുന്നു. ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാള് ആനന്ദ് പത്മനാഭനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. കഴിഞ്ഞ നാലാം തീയതിയും ആനന്ദിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഓള്‍ഡ് കോഫി ഹൗസിന്റെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പയെപ്പറ്റിയും ഈ തുകയാണ് അനൂപിന് കൈമാറിയതെന്നും ബിനീഷ് മൊഴി നല്‍കിയിരുന്നു. ഇരു സ്ഥാപനങ്ങളിലേയും മുഴുവന്‍ രേഖകളും ഇ.ഡി പരിശോധിക്കാനുള്ള നീക്കത്തിലാണ്.
Read More » -
NEWS
കോവിഡ് ഇനി സുനാമി പോലെ: ഉദ്ധവ് താക്കറേ
കോവിഡെന്ന മഹാമാരി അടുത്ത ഘട്ടത്തില്‍ മനുഷ്യരാശിക്ക് മേല്‍ പതിക്കുക സുനാമി പോലെ ആയിരിക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കോവിഡ് ഒരിക്കലും അവസാനിച്ചുവെന്ന് നിങ്ങള്‍ കരുതരുത്. പശ്ചാത്യ രാജ്യങ്ങളിലും, അഹമ്മദബാദ് , ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്ന് സുനാമി പോലെ ശ്ക്തമായിരിക്കുന്നു. ശ്രദ്ധയോടെ കരുതിയിരിക്കുകയെന്ന് ഉദ്ദവ് താക്കറേ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. മുന്‍കരുതലുകളെല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ആരാധനാലയങ്ങില്‍ കൂട്ടം കൂടി പോവരുതെന്നും മുഖ്യമന്ത്രി അറിയിച്ചു, ശ്രദ്ധയോടെ ദസ്‌റയും, ദീപാവലിയും, ഗണേശോത്സവവും ആചരിച്ചതിന് അദ്ദേഹം ജനങ്ങളോട് നന്ദി പറയുകയും ചെയ്തു. എന്നാല്‍ ദീപാവലിക്ക് ചിലയിടത്തെങ്കിലും ആളുകള്‍ കൂട്ടം കൂടി സഞ്ചരിച്ചതിന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ധാരാളം ആളുകള്‍ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നത് കണ്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Read More » -
NEWS
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ജനുവരിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
കോവിഡിനെതിരെ ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എത്തുമെന്ന് റിപ്പോര്‍ട്ട്. അസ്ട്രാസെനകയുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. 70 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് അധികൃതര്‍ വാക്‌സിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. യു.കെ യില്‍ അനുമതി കിട്ടിയതിന് പിന്നാലെ ഇന്ത്യയിലും നല്‍കാനാണ് നീക്കം. ഡിസംബറോടെ ഇന്ത്യയില്‍ അടിയന്തര അനുമതിക്ക് അപേക്ഷ നല്‍കാനാകുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ കോവിഡ് വാക്‌സിന്‍ ആവശ്യമുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ വില കുറച്ച് വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരമാവധി എം.ആര്‍.പി യുടെ പകുതിയായ 500 മുതല്‍ 600 രൂപയ്ക്ക് വരെ രണ്ട് ഷോട്ട് വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍സിപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യം കോവിഡ് മരുന്ന് നല്‍കുക. ആദ്യ രണ്ട് ഘട്ടത്തിന്റെ പരീക്ഷണ വിവരങ്ങള്‍ കൈമാറുന്നതോടെ ഭാരത് ബയോടെക്കിന്റെയും കോവാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കുന്നതും പരിഗണനയിലുണ്ട്. ഇതോടെ ഫെബ്രുവരിയില്‍ രണ്ട് വാക്‌സിനുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
Read More » -
NEWS
മുഖ്യമന്ത്രിക്ക് ചുറ്റും പ്രച്ഛന്ന വലതു വീരന്മാര്‍. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദിൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.
പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചത് നന്നായി. ജനാഭിപ്രായം പരിഗണിച്ചതില്‍ സന്തോഷം. പക്ഷെ, അങ്ങനെയൊരു നിയമ ഭേദഗതി രൂപപ്പെടുത്തിയ ബുദ്ധിവൈഭവം ആരുടേതാണെന്ന് അറിയണമായിരുന്നു. സി പി ഐ എമ്മിന്റെ ഒരു പോളിറ്റ് ബ്യൂറോ അംഗത്തിന് അങ്ങനെയൊന്ന് എഴുതാന്‍ സാധ്യമല്ല. ഒരു കമ്യൂണിസ്റ്റുകാരനും കഴിയില്ല. അപ്പോള്‍പിന്നെ ആരാവും അതെഴുതിയത്? എന്താവും അയാളുടെ രാഷ്ട്രീയോദ്ദേശ്യം? എങ്ങനെയാവും ഇടതുപക്ഷ സര്‍ക്കാറിനെ ഈ ചതിയില്‍ പെടുത്തിയിട്ടുണ്ടാവുക? യു എ പി എ ചുമത്തിയ പൊലീസും വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തിയ പൊലീസും പോക്സോ കേസുകള്‍ അട്ടിമറിച്ച പൊലീസും ഇവിടെത്തന്നെയുണ്ട്. ഇതിലൊന്നും സി പി എം നിലപാടല്ല പൊലീസ് വകുപ്പു പിന്തുടര്‍ന്നത്. കമ്യൂണിസ്റ്റ് നേതാവാണ് പൊലീസ് മന്ത്രിയെന്നത് വിസ്മയിപ്പിക്കുന്നു. എവിടെയോ എന്തോ തകരാറുണ്ട്. ആ പിശകു തീര്‍ത്തില്ലെങ്കില്‍ 118a ക്കു പകരം മറ്റൊന്നു വരും. അടിസ്ഥാന രോഗം മാറില്ല. ന്യായീകരണപ്പടുക്കള്‍ പട നയിച്ചിട്ടും തിരുത്താതെ പറ്റിയില്ല. പരമാവധി കൈയൊഴിഞ്ഞിട്ടും കേന്ദ്ര നേതൃത്വത്തിന് ഇടപെടാതെ തരമില്ലെന്നു വന്നു. പിറകോട്ടു കാലുവെച്ചു ശീലിക്കാത്ത…
Read More » -
NEWS
നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം: ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തളളി
കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ഇന്ന് ഉച്ചയോടെ ജാമ്യഹർജി തള്ളിയത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയില്‍ ശനിയാഴ്ച നടന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദ-പ്രതിവാദങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേ തുടര്‍ന്നാണ് തുടര്‍വാദം നവംബര്‍ 23ലേക്ക് മാറ്റിവെച്ചത്. നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപ് കോട്ടത്തലക്കെതിരെ പൊലീസ് കേസെടുത്തത്. നടന്‍ ദീലീപിനെതിരെ കോടതിയില്‍ നല്‍കിയ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ പരാതി. പ്രദീപിന്റെ ജാമ്യാപേക്ഷ പരിഗണനക്കുവന്നപ്പോള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. പ്രദീപ് കുമാര്‍ വിപിന്‍ലാലിന്റെ അമ്മാവനെ കണ്ടെന്നുപറയുന്നത് ഈ വര്‍ഷം ജനുവരി 24നാണെന്നും നാലുദിവസം കഴിഞ്ഞ് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണമെന്നും ഇതുകഴിഞ്ഞ് എട്ടുമാസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഇതില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം…
Read More » -
NEWS
നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചത്. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. രാജിക്ക് പിന്നിലെ കാരണം പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടില്ല. രാജിക്കാര്യം ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. വിചാരണ കോടതി മാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
Read More » -
NEWS
ബിഷപ് കെ.പി.യോഹന്നാന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.
ബിലീവേഴ്സ് ചര്‍ച്ച് സഭാധ്യക്ഷന്‍ കെ.പി.യോഹന്നാനോട് ഇന്ന് രാവിലെ 11ന് കൊച്ചി ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. കെ.പി.യോഹന്നാന്‍ വിദേശത്തായതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നെതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സഭാധ്യക്ഷന്‍ ബിഷപ് കെ.പി.യോഹന്നാനോട് ആവശ്യപ്പെട്ടത്. രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. കെ.പി.യോഹന്നാന്‍ വിദേശത്തായതിനാലാണത്രേ എത്താതിരുന്നത്. ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കും. ഇതിനിടെ ബിലീവേഴ്സ് ചര്‍ച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇതിനായി ബാങ്കുകള്‍ക്ക് കത്ത് നല്‍കും. ഇതേവരെ 18 കോടിരൂപയാണ് പണമായി മാത്രം ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തത്. കേരളത്തിലേക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴായി കൊണ്ടുവന്ന ആറായിരം കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കടക്കം വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
Read More »