കോവിഡ് ഇനി സുനാമി പോലെ: ഉദ്ധവ് താക്കറേ

കോവിഡെന്ന മഹാമാരി അടുത്ത ഘട്ടത്തില്‍ മനുഷ്യരാശിക്ക് മേല്‍ പതിക്കുക സുനാമി പോലെ ആയിരിക്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു. കോവിഡ് ഒരിക്കലും അവസാനിച്ചുവെന്ന് നിങ്ങള്‍ കരുതരുത്. പശ്ചാത്യ രാജ്യങ്ങളിലും, അഹമ്മദബാദ് , ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്ന് സുനാമി പോലെ ശ്ക്തമായിരിക്കുന്നു. ശ്രദ്ധയോടെ കരുതിയിരിക്കുകയെന്ന് ഉദ്ദവ് താക്കറേ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

മുന്‍കരുതലുകളെല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ആരാധനാലയങ്ങില്‍ കൂട്ടം കൂടി പോവരുതെന്നും മുഖ്യമന്ത്രി അറിയിച്ചു, ശ്രദ്ധയോടെ ദസ്‌റയും, ദീപാവലിയും, ഗണേശോത്സവവും ആചരിച്ചതിന് അദ്ദേഹം ജനങ്ങളോട് നന്ദി പറയുകയും ചെയ്തു. എന്നാല്‍ ദീപാവലിക്ക് ചിലയിടത്തെങ്കിലും ആളുകള്‍ കൂട്ടം കൂടി സഞ്ചരിച്ചതിന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ധാരാളം ആളുകള്‍ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നത് കണ്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *