ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന് ആദര്‍ശവുമില്ല. അന്വേഷണത്തിൽ വിശ്വാസവുമില്ല: ബിജു രമേഷ്.
തിരുവനന്തപുരം: കെ.എം മാണി വീട്ടിൽ ചെന്ന് പിണറായി വിജയനെ കണ്ടതിനു ശേഷമാണ് ബാര്‍ കോഴയില്‍ മാണിക്കെതിരായ വിജിലന്‍സ് കേസിൻ്റെ അന്വേഷണം നിലച്ചതെന്ന് ബാർ ഉടമ ബിജു രമേശിന്റെ
വെളിപ്പെടുത്തല്‍. രഹസ്യമൊഴി കൊടുക്കുന്നതിന് മുമ്പു തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു. ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചതായും
ബിജു രമേശ് വെളിപ്പെടുത്തി. മാണി വീട്ടിലെത്തി കണ്ടതിനു പിന്നാലെ കേസ് അന്വേഷിക്കേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനു നിർദ്ദേശം നൽകി. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ ഒത്തുതീര്‍പ്പാകും. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. അന്വേഷിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ ഇലക്ഷന് അവസാനം ഒത്തുതീര്‍പ്പിലേക്ക് വരുമെന്ന് ബിജു രമേശ് പറഞ്ഞു.
ബാര്‍ കോഴ കേസില്‍ രഹസ്യമൊഴി കൊടുക്കുന്നതിന്
മുമ്പുതന്നെ രമേശ് ചെന്നി ത്തലയും ഭാര്യയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതേത്തുടര്‍ന്നാണ് 164 സ്റ്റേറ്റ്മെന്റില്‍ രമേശ് ചെന്നിത്തലയു
ടെ പേര് പറയാതിരുന്നത്. രമേശ് ചെന്നിത്തല സ്വന്തം ഫോണില്‍ നിന്നല്ല വിളിച്ചത്. അച്ഛനുമായുള്ള ബന്ധം ഉള്‍പ്പെടെ പറഞ്ഞു. ഗണ്‍മാന്റെ ഫോണില്‍ നിന്നാണ് ഭാര്യ വിളിച്ചതെന്നും ബിജുരമേശ് പറഞ്ഞു. രമേശ് ചെന്നി
ത്തലക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. പക്ഷേ നിലവിലെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. മുമ്പ് കെ.എം മാണിക്കെതിരായ കേസ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. അതുപോലെ ഇതും ഒത്തുതീര്‍ത്തേക്കാമെന്ന് ബിജു പറഞ്ഞു. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് ആയതിനാലാണ് അന്ന് രമേശ് ചെന്നിത്തലക്ക്പ
ണം നല്‍കിയത്. വിജിലന്‍സ് അന്വേഷണത്തില്‍ ജോസ്കെ.മാണിയെ
തൊടില്ല. ഒന്നര ലക്ഷം രൂപ വീതം ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചാണ് രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയത്. അന്ന് കെ.എം മാണിക്കും മുന്‍മന്ത്രി കെ.ബാ
ബുവിനും എതിരായ ആരോപണങ്ങള്‍ മാത്രമാണ് അന്വേഷിച്ചതെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിലെ 3 6 എം.എല്‍.എമാരുടെ സ്വത്തുക്കളുടെ രേഖകള്‍ കൈവശമുണ്ട്. ഇക്കാര്യം കൈയിലിരിക്കട്ടെ
എന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
പറഞ്ഞു. മുമ്പ് മൊഴി കൊടുത്തപ്പോള്‍ വിജിലന്‍സിനോട്
എല്ലാ പേരും പറഞ്ഞതാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിരവധിത്തവണ ആവര്‍ത്തിച്ച ആരോപണമാണ്. അതില്‍ ഒരു കാര്യവും മാറ്റി പറഞ്ഞില്ല. പിണറായി വിജയനെ കെ.എം.മാണി വീട്ടില്‍പ്പോയി കണ്ടതി നുശേഷം വിജിലന്‍സ് കേസ്ഇല്ലാതായി.
എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പരസ്പരം ഒത്തുതീര്‍പ്പുണ്ടാക്കില്ലെന്ന് ഒരുറപ്പുമില്ല. ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന് ഒരു ആദര്‍ശവുമില്ല. തന്നെ, എപ്പോഴും ഉപയോഗിക്കാവു
ന്ന കരുവായി കാണരുതെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴയില്‍ മൊഴി
യെടുപ്പും പ്രഹസനമായി. കേസില്‍ കൃത്യമായി തന്റെമൊഴി രേഖപ്പെടുത്തിയിട്ടില്ല. മുകളില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരമെന്ന് ഉദ്യോഗസ്ഥന്‍
പറഞ്ഞു. കൂടുതല്‍ കേസുമായി മുന്നോട്ടു പോകേണ്ട ബാധ്യത തനിക്കില്ല. സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.