Month: November 2020

  • NEWS

    കര തൊടാനൊരുങ്ങി നിവാര്‍: തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം

      ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തീരം തൊടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഇപ്പോഴും പരക്കെ മഴ പെയ്യുന്നുണ്ട്. ചെന്നൈ നഗരത്തില്‍ ഇന്നു നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിവാര്‍ ചുഴലിക്കാറ്റ് കര തൊട്ടാല്‍ 50-65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം മനസിലാക്കി ജനങ്ങള്‍ പെരുമാറണമെന്നും സര്‍ക്കാര്‍ വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചെന്നൈ കോര്‍പ്പറേഷന്‍ അറിയിച്ചു. കല്‍പ്പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ഷിപ്പിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് കരയില്‍ നിന്നും പോവുന്നത് വരെ ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. യുദ്ധകാല അടിസ്ഥാനത്തില്‍ ദ്രുതഗതിയില്‍ കാര്യങ്ങളെ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് അടിയന്തരമായി തിരിച്ചെത്തണമെന്ന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. തമിഴ്‌നാടിനും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിക്കും പ്രധാനമന്ത്രി നരേന്ദ്രമോധി എല്ലാവിധ…

    Read More »
  • NEWS

    പ്രതീക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍

    ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. അതോറിറ്റിയുടെ അംഗീകാരം ലഭിക്കുക എന്നതാണ് ഇനി മുന്‍പിലുള്ള കടമ്പ. അംഗീകാരം ലഭിച്ചാല്‍ വാക്‌സീന്‍ നിര്‍മ്മിക്കുന്ന പൂനൈ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ്ങിലേക്ക് കടക്കും പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതോടെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വിദേശത്തും വാക്‌സിന്‍ വിജയമാണെന്ന ഘടകം ഇന്ത്യയിലെ തീരുമാനത്തെ ബാധിക്കുന്ന നിര്‍ണായക ഘടകമാണ്.

    Read More »
  • NEWS

    സെക്രട്ടറി കൂലിക്കാരന്‍ മാത്രം, പിന്നില്‍ വന്‍ ശക്തികള്‍

    നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച എം.എല്‍.എ ഗണേഷ് കുമാറിന്റെ സെക്രട്ടറി വെറും കൂലിക്കാരന്‍ മാത്രമെന്ന് കേസിലെ മാപ്പ്് സാക്ഷി. പ്രദീപിനെ മറയാക്കി വന്‍ സംഘം കേസില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും മാപ്പ് സാക്ഷി ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്നെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിന് പിന്നിലും ഇതേ സംഘമാണ്. പ്രദീപ് കാസര്‍ഗോഡ് എത്തിയത് നടന്‍ ദിലീപിന്റെ വക്കീലിന്റെ ഗുമസ്തന്‍ എന്ന പേരിലാണ്. കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍ഗോട്ടേക്ക് പോലീസ് കൊണ്ടു പോയിരിക്കുകയാണ്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ ഉന്നതരുടെ ഇടപെല്‍ ഉണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനുവരി 20 ന് എറണാകുളത്ത് ഈ സംഘം ഒത്തു കൂടിയിരുന്നതായും പറയുന്നു

    Read More »
  • LIFE

    നമിതയുടെ ചിത്രത്തിന് അത്ഭുതകിണറൊഴുക്കി അനില്‍ കുമ്പഴയും സംഘവും

    സിനിമ ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന, അയഥാര്‍ത്ഥ്യമായൊന്നിനെ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന കലയാണ്. തിരശ്ശീലയില്‍ വലിയ കൊട്ടാരങ്ങളും, യുദ്ധക്കളവും, ബംഗ്ലാവുമൊക്കെ കണ്ട് കൈയ്യടിക്കുന്ന നമ്മള്‍ അത് ഉണ്ടാക്കിയെടുക്കാന്‍ കഷ്ടപ്പെട്ട കുറേ മനുഷ്യരുടെ അധ്വാനം പലപ്പോഴും കാണാറില്ല. ഒരു സിനിമയുടെ വിജയത്തില്‍ ആര്‍ട്ട് വിഭാഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇല്ലാത്തൊരു വസ്തുവിനെ കഥയ്ക്ക് വേണ്ട വിധം പുനര്‍നിര്‍മ്മിക്കുന്ന മാജിക്കാണ് ഓരോ ആര്‍ട്ട് ഡയറക്ടര്‍മാരും അവരുടെ കൂട്ടാളികളും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു കിണറാണ്. തെന്നിന്ത്യന്‍ താരം നമിത കേന്ദ്ര കഥാപാത്രമായെത്തുന്ന ബൗ വൗ എന്ന ചിത്രത്തിന് വേണ്ടിയാണ് ആര്‍ട്ട് ഡയറക്ടര്‍ അനില്‍ കുമ്പഴയും സംഘവും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പിന്നില്‍ ഒരു കിണര്‍ സെറ്റിട്ടത്. വെറുതെ കിണര്‍ എന്ന് പറഞ്ഞ് നിസാരമാക്കാന്‍ പറ്റില്ല അനില്‍ കുമ്പഴയുടെയും സംഘത്തിന്റെയും പരിശ്രമം. കിണറിനടിയിലേക്ക് ഇറങ്ങാന്‍ സ്റ്റെയര്‍കെയ്‌സ് ഉള്‍പ്പടെ കിണറിനുള്ളില്‍ നിന്നും ചിത്രീകരിക്കാവുന്ന വിധത്തിലുള്ള സംവിധാനമാണ് ആര്‍ട് ഡയറക്ടര്‍ ഒരുക്കിയിരിക്കുന്നത്. കിണര്‍ നിര്‍മ്മിക്കുന്ന…

    Read More »
  • NEWS

    പുതിയ ലുക്കില്‍ ലിച്ചി

    അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തിലെ ലിച്ചി കഥാപാത്രം അത്രത്തോളം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നു. പിന്നീട് അന്ന രേഷ്മ മോഹന്‍ലാലിന്റെയടക്കം നായികയായി പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് താരമെത്തിയത്. തനിക്ക് ഇതുവരെ ലഭിച്ച വേഷങ്ങളെല്ലാം അയലത്തെ വീട്ടിലെ പെണ്‍കുട്ടി എന്ന ഇമേജിലുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാലിപ്പോള്‍ അന്ന വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് അന്നയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. കടല്‍ക്കരയില്‍ മോഡേണ്‍ വേഷങ്ങളണിഞ്ഞിരിക്കുന്ന അന്നയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നാടന്‍ വേഷങ്ങള്‍ മാത്രമല്ല ഇത്തരം മോഡേണ്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഇടുക്കി ബ്ലാസ്‌റ്റേഴ്‌സ്, രണ്ട് എന്നീ ചിത്രങ്ങളാണ് അന്നയുടേതായി ഇനി വരാനുള്ള ചിത്രങ്ങള്‍

    Read More »
  • LIFE

    ബിജെപി സ്ഥാനാര്‍ത്ഥിക്ക് സുരേഷ് ഗോപിയുടെ സ്‌നേഹസമ്മാനം

    കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പതിനൊന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. അസാം സ്വദേശി മുണ്‍മിക് ആണ് ഇരിട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്നത് കൗതുകത്തോടെയാണ് മലയാളികള്‍ ഏവരും നോക്കിക്കണ്ടത്. ഇപ്പോഴിതാ മുണ്‍മിക്കിനെ തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു. മുണ്‍മിക്കും കുടുംബവും ഇരിട്ടിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസിക്കുന്നതെന്നറിഞ്ഞ പ്രീയപ്പെട്ട താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയാണ് ഇവര്‍ക്ക് വീട് വെച്ച് നല്‍കും എന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. മുണ്‍മിക്കിനെ നേരിട്ട് വിളിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യം പറഞ്ഞത്. സന്തോഷത്തോടെ മുണ്‍മിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. അസാം സ്വദേശിയാണെങ്കിലും മുണ്‍മിക്ക് നന്നായി തന്നെ മലയാളം പറയും. സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്, വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല, മുണ്‍മിക്ക് പറയുന്നു

    Read More »
  • NEWS

    മാധ്യമ മാരണ ഓര്‍ഡിന്‍സ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്: രമേശ് ചെന്നിത്തല, ഭേദഗതിപിന്‍വലിക്കുകയാണ് വേണ്ടത്.

    തിരുവനന്തപുരം:മുഖ്യധാരാ- സാമൂഹ്യ മാധ്യമങ്ങളെയും   രാഷ്ട്രീയവിമര്‍ശകരെയും  നിശബ്ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ഉദ്ദേശിക്കില്ലന്ന  മുഖ്യമന്ത്രിയുടെ  പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ   അത് നിയമമായി കഴിഞ്ഞു.  ഒരു നിയമം  നിലവില്‍  വന്നശേഷം അത് നടപ്പാക്കില്ലന്ന് മുഖ്യമന്ത്രിക്കല്ല ആര്‍ക്കും പറയാന്‍ കഴിയില്ല.   നിയമം നടപ്പാക്കില്ലന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍   വേണ്ടി മാത്രമാണ്.   കെ പി ആക്റ്റിലെ 118 എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും, ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും  ലംഘിക്കുന്നതാണ്.   ഭരണഘടനാപരമായി തന്നെ നിലനില്‍പ്പില്ലാത്ത ഒരു ഭേദഗതിയാണ്  ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് കൊണ്ട് തന്നെ അത് പിന്‍വലിക്കുകയാണ് വേണ്ടത്.    ഭേദഗതി നടപ്പിലാക്കില്ലന്ന് സര്‍ക്കാര്‍ പറഞ്ഞാലും അത് നിയമമായി നിലനില്‍ക്കുന്നകാലത്തോളം  പൊലീസിന് ഇതുപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം.  …

    Read More »
  • NEWS

    ബാര്‍ കോഴയില്‍ എല്‍.ഡി.എഫിന്റെ പങ്കെന്ത്.? കെ.സുരേന്ദ്രന്‍

    ബാര്‍ കോഴ കേസില്‍ എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കും എന്ത് ബന്ധമാണെന്നും ഈ കച്ചവടത്തില്‍ പാര്‍ട്ടിക്ക് എന്ത് ലാഭമാണ് ലഭിച്ചതെന്നും തുറന്നടിച്ച് കെ.സുരേന്ദ്രന്‍. ചിറക്കടവ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു കെ.സുരേന്ദ്രന്‍. ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണം ഗതി മാറ്റി വിട്ടതിന്റെ പ്രത്യുപകാരമാണോ ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനമെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. ബാര്‍ കോഴ കേസില്‍ കെ.എം.മാണി, രമേശ് ചെന്നിത്തല, കെ ബാബു എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ എങ്ങനെയാണ് നിന്നു പോയതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നിലിനില്‍ക്കുന്ന പുതിയ പോലീസ് നിയമത്തിനെതിരെ പോരാടുമെന്നും ഇതിനെ ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    ബിജു രമേശിനെതിരെ രമേശ് ചെന്നിത്തല

    ബാര്‍ കോഴ കേസിലെ വിവാദ താരം ബിജു രമേശിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് മുന്‍പ് 2 തവണ പ്രാഥ്മിക അന്വേഷണം നടത്തി തനിക്ക ്പങ്കില്ലെന്ന് തെളിഞ്ഞ കേസുമായി ബന്ധപ്പെടുത്തി വീണ്ടു ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ലോകായുക്തയും തള്ളിക്കളഞ്ഞ കേസില്‍ പിടിച്ച് വീണ്ടും കടിച്ചു തൂങ്ങുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി മാത്രമാണ്. താനോ തന്റെ ഭാര്യയോ ബിജു രമേശിനെ വിളിക്കുകയോ ആരോപണങ്ങളിലേക്ക് പേര് വലിച്ചിഴയ്ക്കുകയോ ചെയ്യരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്കും കുടുംബത്തിനും എതിരെ വാസ്തവ വിരുദ്ധവും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയ ബിജു രമേശിനെതിരെ മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

    Read More »
  • NEWS

    സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം: ബിജു രമേശ്

    ബാര്‍ കോഴ കേസില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും വിശ്വാസമില്ലെന്ന് ബിജു രമേശ്. സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് ബിജു രമേശിന്റെ പുതിയ ആരോപണം. പരാതിയില്‍ ഉറച്ച് നില്‍ക്കണമെന്ന് പറഞ്ഞ പിണറായി വിജയനും സിപിഎം നേതാവും പിന്നീട് കാല് മാറിയെന്നും കേസിലെ പ്രതിയായിരുന്ന കെ.എം.മാണി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷമാണ് കേസിന് മുന്നോട്ട് പോവണ്ടെന്ന് പിണറായി വിജയന്‍ ഡിജിപി ക്ക് നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ അന്വേഷണമെന്ന പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ നടക്കുന്നതും കേവലം പ്രഹസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണ് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തലയുംഭാര്യയും തന്നെ വിളിച്ച് കേസിന്റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട്് മാത്രമാണ് ചെന്നിത്തലയുടെ പേര് താന്‍ പറയാതിരുന്നതെന്നും ബിജു രമേശ് പറഞ്ഞു. പിന്നീട് തനിക്കെതിരെ ചെന്നിത്തല തന്നെ ക്രൈം ബ്രാഞ്ച്…

    Read More »
Back to top button
error: