NEWS

ഗണേഷ് കുമാർ എം എൽ എ യുടെ ഓഫിസ് സെക്രട്ടറി പ്രദീപ്‌ കോട്ടത്തല അറസ്റ്റിൽ

ഗണേഷ് കുമാർ എം എൽ എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തു.നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്.പുലർച്ചെ പത്തനാപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

പ്രദീപ്‌ കോട്ടത്തലയ്ക്ക് മുൻ‌കൂർ ജാമ്യം നൽകരുത് എന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിരിന്നു .കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു.

സാക്ഷിയെ സ്വാധീനിക്കാൻ ഉന്നത തല ഗൂഡാലോചന നടന്നു. എറണാകുളത്ത് ജനുവരി 20ന് യോഗവും നടന്നു.പ്രദീപ്‌ ഇതിൽ പങ്കെടുത്തോ എന്ന് അറിയേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മാപ്പു സാക്ഷി വിപിൻ ലാലിനെയാണ് പ്രദീപ്‌ സ്വാധീനിക്കാൻ ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.പൾസർ സുനിക്കായി ജയിലിൽ നിന്ന് കത്ത് അയച്ചത് വിപിൻലാൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇയാളുടെ മൊഴി നിർണായകമാണ്.

Back to top button
error: