Month: November 2020

  • ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 5149 പേര്‍ രോഗമുക്തി നേടി

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സന്റ് രാജ് (63), പത്താംകല്ല് സ്വദേശി മുഹമ്മദ് ഹുസൈന്‍ (65), വര്‍ക്കല സ്വദേശിനി ഇന്ദിര…

    Read More »
  • NEWS

    കാമുകിയേയും കുടുംബത്തേയും വെടിവെച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

    വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയേയും മാതാപിതാക്കളേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് സ്വയം ജീവനൊടുക്കി. പഞ്ചാബിലെ ബട്ടിണ്ടയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ യുവ്കരണ്‍ സിങ്ങാണ് കാമുകിയായ സിമ്രന്‍ കൗറിനേയും മാതാപിതാക്കളേയും വെടിവെച്ച് കൊന്നത്. ഇവരെ വധിച്ച ശേഷം തിരികെ വീട്ടിലെത്തിയാണ് യുവാവ് ജീവനൊടുക്കിയത്. യുവ് കരണും സിമ്രനും ഇഷ്ടത്തിലാണ്, എന്നാല്‍ രണ്ട് ദിവസമായി കാമുകിയും വീട്ടുകാരും നിരന്തരം വിവാഹത്തെക്കുറിച്ച് പറഞ്ഞ് യുവ് കരണിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സഹോദരന്റെ പക്കല്‍ നിന്നും മോഷ്ടിച്ച തോക്കുമായിട്ടാണ് യുവ് കരണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ച് വീണ്ടും വിവാഹകാര്യം സംസാരിച്ച് തര്‍ക്കമായപ്പോള്‍ യുവ്കരണ്‍ തോക്കെടുത്ത് മൂവരേയും വെടി വെക്കുകയായിരുന്നു

    Read More »
  • NEWS

    പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

    വിവാദങ്ങള്‍ക്ക് വിരാമമിട്ട് പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഇനി ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും. സംസ്ഥാനമൊട്ടാകേ ജനങ്ങളും മാധ്യമങ്ങളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മാധ്യമ മാരണ നിയമം മനുഷ്യന്റെ സംസാരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന തരത്തിലുള്ള പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കെ ഉയര്‍ന്ന് കേട്ടത്. ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി 2 ദിവസത്തിനുള്ളില്‍ തന്നെ നിയമം പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഇടതു മുന്നണിയിലും പാര്‍ട്ടിയിലും നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം തിരക്കിട്ട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായത്. ശനിയാഴ്ച നടപ്പിലാക്കിയ പോലീസ് നിയമ ഭേദഗതി മാധ്യമ മാരണ നിയമമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വിമര്‍ശനം വളരെയധികം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം തിരുത്താന്‍ തയ്യാറായത്‌

    Read More »
  • NEWS

    1100 കോടി രൂപ വായ്പയെടുക്കാന്‍ ഇനി ഗ്രീന്‍ ബോണ്ട്

    ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 1100 കോടി രൂപ വിദേശ വായ്പയെടുക്കാന്‍ റിസര്‍വ് ബാങ്കിനോട് കിഫ്ബി അനുമതി തേടി. മസാല ബോണ്ടിന് പിന്നാലെ ഗ്രീന്‍ ബോണ്ടുമായിട്ടാണ് കിഫ്ബിയുടെ വരവ്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പണം കണ്ടെത്താനാണ് കിഫ്ബി ഗ്രീന്‍ ബോണ്ട് ഇറക്കുന്നത്. ജൂണ്‍ 30 ന് ചേര്‍ന്ന യോഗമാണ് ഇതിന് അനുമതി നല്‍കിയത്. കുറഞ്ഞ പലിശയും തിരച്ചടവ് കാലാവധി കൂടുതലുമാണെന്ന പ്രത്യേകതാണ് ഗ്രീന്‍ ബോണ്ടിനുള്ളത്. എന്നാല്‍ മസാല ബോണ്ട് വിവാദം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐ ഗ്രീന്‍ ബോണ്ടിന് അനുകൂലമായ തീരുമാനം എടുക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

    Read More »
  • NEWS

    സര്‍ക്കാരിനെ വിമര്‍ശിച്ച് എം.എ.ബേബി

    ഏറെ വിവാദമായ പോലീസ് ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പരക്കെയും പാര്‍ട്ടിക്കുള്ളിലും സജീവമായ ചര്‍ച്ച ഉയരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ പോരായ്മയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചു. വിമര്‍ശനം ഉണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് പോരായ്മയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ ഒരു മുതിര്‍ന്ന നേതാവ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഇതാദ്യമായാണ്. പ്രസ്തുത വിഷയത്തില്‍ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ പോലീസ് നിയമഭേദഗതിയില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചത്. എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും കണക്കിലെടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു തീരുമാനത്തില്‍ നിന്നും പിന്മാറുന്നത് ഇതാദ്യമായിട്ടാണ്. പോലീസ് നിയമത്തിലെ 118 എ മാധ്യമ മാരണ നിയമമായി മാറുകയാണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു.

    Read More »
  • NEWS

    ജോ ബൈഡന്‍ അധികാരത്തിലേക്ക്, മുന്‍പിലുള്ളത് വെല്ലുവിളികള്‍

    ഏറെ വിവാദങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് പദവയിലേക്ക് ജോബൈഡന്‍ ഔദ്യോഗകമായി പ്രവേശിക്കാന്‍ പോവുന്നു. ജനറല്‍ സര്‍വ്വീസ് അഡ്മിനിസ്‌ട്രേഷന്‍ ജോ ബൈഡനെ അംഗീകരിച്ചു. അധികാരം ട്രംപില്‍ നിന്നും ജോ ബൈഡനിലേക്ക് കൈമാറണ്ട അധികാരം ഇി.എസ്.എ യുടേതാണ്. ട്രംപ് പരാജയം സമ്മതിച്ച് സ്ഥാനകൈമാറ്റത്തിന് തയ്യാറാണെന്ന് വാര്‍ത്ത വന്നതോടെയാണ് ജി.എസ്.എ യും ബൈഡനെ അധികാരത്തിലേക്ക് കൈപിടിച്ചു നടത്തിക്കുന്നത്. ജോ ബൈഡന്റെ ഔദ്യോഗിക സംഘത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി പ്രാഥമിക ഘട്ടമെന്ന നിലയില്‍ 7.3 ദശലക്ഷം ഡോളറും മറ്റ് സൗകര്യങ്ങളും കൈമാറിക്കഴിഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അധികാരം കൈമാറ്റത്തിന് സമ്മതിക്കാതെ തോല്‍വി അംഗീകരിക്കാതിരുന്നത് കൊണ്ടാണ് അധികാരകൈമാറ്റം ഇത്രയും വൈകിയത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം കുറ്റപ്പെടുത്തലുകള്‍ വന്നതോടെയാണ് ട്രംപ് നയം മാറ്റാന്‍ തയ്യാറായത്. തിരഞ്ഞെടുപ്പ് വിജയിയെ ജി.എസ്.എ ഔദ്യോഗികമായി അംഗീകരിച്ചാല്‍ മാത്രമേ പ്രസിഡന്റ് എന്ന പദവിയുടെ കൃത്യവും പൂര്‍ണവുമായി അധികാരത്തിലേക്ക് ജോ ബൈഡന് എത്താന്‍ സാധിക്കുകയുള്ളു. ട്രംപ് അധികാര കൈമാറ്റം നടത്താന്‍ സമ്മതം അറിയിച്ചതോടെ ഇന്ന് ജി.എസ്.എ യും തങ്ങളുടെ തീരുമാനം…

    Read More »
  • NEWS

    ചോരന്‍  എത്തുന്നു

    പ്രവീണ്‍ റാണ,രമ്യ പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന  ” ചോരന്‍ ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു. സ്റ്റാന്‍ലി ആന്റെണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കിരണ്‍ ജോസ് സംഗീതം പകരുന്നു.എഡിറ്റര്‍-മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,പ്രോജക്റ്റ് ഡിസെെനര്‍-സുനില്‍ മേനോന്‍,കല-കിഷോര്‍ കുമാര്‍ മേക്കപ്പ്-റോണി വെള്ളത്തൂവല്‍,വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍, സ്റ്റില്‍സ്-സാലു പേയാട്,പരസ്യക്കല-എസ് കെ ഡി കണ്ണന്‍,ചീഫ അസോസിയേറ്റ് ഡയറക്ടര്‍-എല്‍സണ്‍ എല്‍ദോസ്,അസോസിയേറ്റ് ഡയറക്ടര്‍- യദു കൃഷ്ണന്‍ കാവനാട്,അസിസ്റ്റന്റ് ഡയറക്ടര്‍-ഉമല്‍സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • NEWS

    അൺലോക്ക് ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്..

    നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അൺലോക്ക് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേയസ് പുസ്തകത്തിലൂടെ റിലീസ് ചെയ്തു. മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ്‌ , ശ്രീനാഥ് ഭാസി,ശ്രീകാന്ത്, ഇന്ദ്രൻസ്‌ , ഷാജി നവോദയ,ചെമ്പില്‍ അശോകന്‍,അഭിലാഷ് പട്ടാളം,മംമ്ത മോഹന്‍ദാസ്,ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇൗ കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് “അൺലോക്ക് “എന്ന ചിത്രത്തില്‍ വളരെ രസകരമായി അവതരിപ്പിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനില്‍ ജോണ്‍സ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-സാജന്‍ വി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഡേവിസണ്‍ സി ജെ,കല-സാബു വിതുര,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, സ്റ്റില്‍സ്-നിദാത് കെ എന്‍, പരസ്യക്കല-തോട്ട് സ്റ്റേഷന്‍,അസോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാസന്‍,വാര്‍ത്തപ്രചരണം- എ എസ് ദിനേശ്.

    Read More »
  • NEWS

    ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടാന്‍ പറ്റില്ലെന്ന് കോടതി

    പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഇപ്പോള്‍ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാവില്ലെന്ന് കോടതി നിര്‍ദേശം. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന് മനസിലാക്കിയ ശേഷമാണ് കോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ വൈദ്യ പരിശോധന ഫലം കോടതി നിരീക്ഷിച്ചിരുന്നു. വിജിലന്‍സിന്റെ കസ്റ്റ്ഡി അപേക്ഷ പരിശോധിച്ചപ്പോഴാണ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മെഡിക്കല്‍ സംഘമാണ് ഇബ്രാഹിം കുഞ്ഞിനെ പരിശോധിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിടാന്‍ പറ്റില്ല എന്ന തീരുമാനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.

    Read More »
  • NEWS

    തേജ് ബഹാദൂറിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

    പ്രധാനമന്ത്രി നരേന്ദ്രമോധിയുടെ വാരണാസിയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എഫ് ഓഫീസര്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. പ്രധാനമന്ത്രിക്കെതിര വാരാണാസിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന ബഹാദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തന്റെ പത്രിക കമ്മീഷന്‍ തള്ളിയതെന്ന് ബഹാദൂര്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. മോദിക്കെതിരെ മത്സരിക്കാന്‍ സമാജ് വാദി പാര്‍ട്ടിയാണ് ബഹാദൂറിന് ടിക്കറ്റ് നല്‍കിയിരുന്നത്. സൈന്യത്തില്‍ നിന്നും പുറത്താക്കിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിക്കാത്തതുകൊണ്ടും ഉത്തരത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയുമാണ് ബഹാദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സൈന്യത്തിലെ പ്രശ്‌നങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്ക് വെച്ചതിന്റെ പേരിലാണ് തേജ് ബഹാദൂറിനെ പുറത്താക്കിയത്. അതില്‍ പ്രതിഷേധിച്ചാണ് നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.

    Read More »
Back to top button
error: