പുതിയ ലുക്കില്‍ ലിച്ചി

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തിലെ ലിച്ചി കഥാപാത്രം അത്രത്തോളം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നു. പിന്നീട് അന്ന രേഷ്മ മോഹന്‍ലാലിന്റെയടക്കം നായികയായി പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

അന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് താരമെത്തിയത്. തനിക്ക് ഇതുവരെ ലഭിച്ച വേഷങ്ങളെല്ലാം അയലത്തെ വീട്ടിലെ പെണ്‍കുട്ടി എന്ന ഇമേജിലുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാലിപ്പോള്‍ അന്ന വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് അന്നയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ്. കടല്‍ക്കരയില്‍ മോഡേണ്‍ വേഷങ്ങളണിഞ്ഞിരിക്കുന്ന അന്നയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നാടന്‍ വേഷങ്ങള്‍ മാത്രമല്ല ഇത്തരം മോഡേണ്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ഇടുക്കി ബ്ലാസ്‌റ്റേഴ്‌സ്, രണ്ട് എന്നീ ചിത്രങ്ങളാണ് അന്നയുടേതായി ഇനി വരാനുള്ള ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *