Month: November 2020

  • NEWS

    ദൃശ്യം 2 ല്‍ വലിയ ട്വിസ്റ്റുകളില്ല, അത് പ്രതീക്ഷിച്ച് ആരും വരരുത്: ജീത്തു ജോസഫ്

    ജോര്‍ജുകുട്ടിയേയും കുടുംബത്തേയും മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടിയില്ല. ഒരു കൊലപാതകവും അതിന് പിന്നാലെയെത്തുന്ന പ്രശ്‌നങ്ങളുമൊക്കെ ചേര്‍ത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി ചിത്രം അടയാളപ്പെടുത്തുകയും ചെയ്തു. വിദേശഭാഷകളിലേക്കടക്കം ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റ് പോവുകയും എല്ലാ ഭാഷകളിലും ചിത്രം വലിയ വിജയം ആവുകയും ചെയ്തിരുന്നു. കോവിഡ് കാലത്താണ് മലയാളികളുടെ മുന്‍പിലേക്ക് ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത ആദ്യമായി കേട്ടത്. ഏറെ പ്രതീക്ഷയോടെയായിരുന്നു മലയാളികളും ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തിന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയതും വാര്‍ത്തയായിരുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഒരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദൃശ്യം 2 ഒരിക്കലും വലിയ ട്വിസ്റ്റുള്ള സിനിമയല്ല. ഒരു ക്രൈം സംഭവിച്ചതിന് ശേഷം അതില്‍ ഇന്‍വോള്‍വായ ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുള്ള ജീവിതമാണ് ഈ സിനിമ. അവരെ സമൂഹവും,…

    Read More »
  • NEWS

    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഇ ഡിയുടെ നോട്ടിസ് ,ചോദ്യം ചെയ്യാൻ കസ്റ്റംസും

    മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ ഡിയുടെ നോട്ടീസ് .വെള്ളിയാഴ്ച ഹാജരാകാൻ ആണ് നോട്ടീസ് .നേരത്തെ ചോദ്യം ചെയ്യാൻ ഇ ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ആണെന്ന് രവീന്ദ്രൻ രേഖാമൂലം അറിയിച്ചിരുന്നു . കോവിഡ് മുക്തനായി രവീന്ദ്രൻ ആശുപത്രി വിട്ടതിനെ തുടർന്നാണ് ഇ ഡി വീണ്ടും നോട്ടീസ് നൽകിയത് .ഇ ഡി ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രമുഖൻ ആണ് സി എം രവീന്ദ്രൻ .നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ ഇ ഡി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്തിരുന്നു . സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നുവെന്നും ആ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു .ഈ പശ്ചാത്തലത്തിൽ ആണ് രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നിര്ണായകമാകുന്നത് .രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് വിവരം .

    Read More »
  • NEWS

    തമിഴ്‌നാട്ടില്‍ കനത്ത മഴ: ഒരടി കൂടി നിറഞ്ഞാല്‍ ചെമ്പഴപ്പാക്കം തടാകം തുറന്ന് വിടും

    ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുന്നു. ചെമ്പഴപ്പാക്കം റിസര്‍വോയര്‍ തടാകം കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 1 അടി കൂടി നിറഞ്ഞാല്‍ റിസര്‍വോയര്‍ തടാകം പുറത്തേക്ക് തുറന്ന് വിടും. 1000 ക്യൂസെക്‌സ് ജലമാണ് പുറത്തേക്ക് വിടുക. 2015 ലെ വെള്ളപ്പൊക്കത്തിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് റിസര്‍വോയറിന്റെ ഷട്ടര്‍ തുറന്നതായിരുന്നു. നിവാര്‍ ചുഴലിക്കാറ്റ് കരയെത്തൊടുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഇപ്രകാരം മാറി മറിയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8 നും 12 നും ഇടയില്‍ കരയെ തൊടുമെന്നാണ് അധികൃത അറിയിച്ചിരിക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും അതീവ ജാഗ്രതയിലാണ്. പുതുച്ചേരി തീരത്ത് മണിക്കൂറില്‍ 120-145 വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധിയും പുതുച്ചേരിയില്‍ നാളെ രാവിലെ 6 മണി വരെ നിരോധജ്ഞയും പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിവാര്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കില്ലെന്നിരിക്കെയും കനത്ത മഴ പെയ്യുന്നത് ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.…

    Read More »
  • NEWS

    കോവിഡ്-19: ഡെഡ്‌ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി,അടുത്ത ബന്ധുക്കള്‍ക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി

    തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗി മരണപ്പെട്ടാല്‍ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില്‍ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും. പ്രതീകാത്മകമായരീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും. മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും.…

    Read More »
  • NEWS

    ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

    കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ .നാളെ അർദ്ധരാത്രിയിൽ ആണ് പണിമുടക്ക് അവസാനിക്കുക . ഐ എൻ ടി യു സി അടക്കം അണി ചേരുന്ന പണിമുടക്ക് ആയതിനാൽ കോൺഗ്രസ് സമരത്തെ പിന്തുണക്കുന്നുണ്ട് .സംസ്ഥാന ഘടകങ്ങൾ പണിമുടക്കിനോട് സഹകരിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകി . അതേസമയം കടകൾ അടച്ചിടണോ തുറക്കണോ എന്ന കാര്യത്തിൽ അതത് യൂണിറ്റിന് തീരുമാനം എടുക്കാം എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ധീൻ പറഞ്ഞു .ഹർത്താലിന് സംഘടന എതിരാണ് .എന്നാൽ രാജ്യം മുഴുവൻ നിശ്ചലമാകുന്ന പശ്ചാത്തലത്തിൽ യൂണിറ്റുകൾക്ക് യുക്തമായ തീരുമാനം എടുക്കാമെന്ന് ടി നസിറുദ്ധീൻ വ്യക്തമാക്കി .

    Read More »
  • LIFE

    ഗാന്ധി കുടുംബത്തിലെ മൂന്ന് തലമുറയുടെ വിശ്വസ്തൻ ,അമിത് ഷായുടെ തന്ത്രങ്ങൾ മറു തന്ത്രങ്ങൾ കൊണ്ട് പൊളിച്ച രാഷ്ട്രീയ ചാണക്യൻ ,അഹമ്മദ് പട്ടേൽ വിടവാങ്ങുമ്പോൾ

    ഗാന്ധി കുടുംബത്തിലെ 3 തലമുറയുടെ വിശ്വസ്തൻ ആണ് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ .2017 ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ അങ്ങിനെ മാധ്യമ ശ്രദ്ധയിൽ വരാത്ത അഹമ്മദ് പട്ടേൽ വാർത്താ മുഖം ആയത് തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ തന്ത്രങ്ങളെ മറികടന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോൾ ആണ് .40 വര്ഷം കൊണ്ടാണ് അഹമ്മദ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ചത് . എ പി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അഹമ്മദ് പട്ടേൽ അറിയപ്പെടുന്നത് .ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് അഹമ്മദ് പട്ടേൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആവുന്നത് .രാജീവ് ഗാന്ധിയുടെ കാലത്തോടെ അഹമ്മദ് പട്ടേൽ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി . 1977 നു ശേഷം തുടർച്ചയായി അഹമ്മദ് പട്ടേൽ പാർലമെന്റിൽ ഉണ്ട് .ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് തുടർച്ചയായി 3 തവണ ലോക്സഭാ അംഗം ആയി .1999 മുതൽ രാജ്യസഭാ അംഗമാണ് . ഇന്ദിര ഗാന്ധിയോടും രാജീവ് ഗാന്ധിയോടും ഉണ്ടായിരുന്ന അടുപ്പമാണ്…

    Read More »
  • NEWS

    കുറഞ്ഞ നിരക്കിൽ കോവിഡ് വാക്സിൻ ,പാശ്ചാത്യ ലോകവുമായി വാക്സിൻ യുദ്ധത്തിന് റഷ്യ

    റഷ്യയുടെ തദ്ദേശീയ കോവിഡ് വാക്സിൻ സ്പുട്നിക് 5 രണ്ടാം ഘട്ട പരീക്ഷണത്തിൽ 95 % ഫലപ്രദമെന്ന് അധികൃതർ .രാജ്യാന്തര വിപണിയിൽ സ്പുട്നിക് 5 വാക്സിന് 10 ഡോളറിൽ താഴെ മാത്രമേ വില വരൂവെന്നും അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു . BREAKING: The cost of one dose of the #SputnikV vaccine will be less than $10 for international markets. RDIF continues expanding existing agreements with international manufacturing partners to produce the vaccine for more than 500 million people in 2021. https://t.co/RHOagQnmA5 — Sputnik V (@sputnikvaccine) November 24, 2020 സ്പുട്നിക് 5 ന്റെ രണ്ട് ഡോസ് വാക്സിൻ ആണ് എടുക്കേണ്ടത് .ഇതിനു 20 ഡോളർ ആണ് ചെലവ് വരിക .അതേസമയം റഷ്യൻ പൗരന്മാർക്ക് ഇത് സൗജന്യമായിരിക്കും .സമാന ഫലം നൽകുന്ന വാൿസിനുകളിൽ ഏറ്റവും കുറഞ്ഞ…

    Read More »
  • LIFE

    ഇരുവൃക്കകളും തകരാറിൽ ആയി ,മരണ സാധ്യത ചൂണ്ടിക്കാട്ടി ഡോക്ടർമാർ ,ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് കണ്ണീരോടെ റാണാ ദഗുബട്ടി

    ജീവിതത്തിൽ താൻ കടന്നു പോയ പ്രതിസന്ധി കാലത്തെ കുറിച്ച് ബാഹുബലിയിലെ ശക്തനായ വില്ലൻ വേഷം അവതരിപ്പിച്ച നടൻ റാണാ ദഗുബട്ടി .സ്പീഡിൽ ഓടുന്ന ഒന്നിന് ഒരു പോസ് വീണ പോലെയായി അസുഖത്തിന്റെ കടന്നുവരവ് എന്ന് കണ്ണീരോടെ റാണ പറഞ്ഞു .നടി സാമന്ത അവതരിപ്പിക്കുന്ന സാം ജാം എന്ന പരിപാടിയിൽ ആയിരുന്നു റാണയുടെ വെളിപ്പെടുത്തൽ . ഇരു വൃക്കകളും തകരാറിൽ ആയി .രക്തസമ്മര്ദം കൂടി കൂടിയപ്പോൾ മുപ്പത് ശതമാനം മരണ സാധ്യത ഡോക്ടർമാർ പ്രവചിച്ചു .എഴുപത് ശതമാനം സ്‌ട്രോക്കിന്റെ സാധ്യതയും ഉണ്ടായിരുന്നു . “ചുറ്റുമുള്ളവർ തളർന്നപ്പോൾ പാറ പോലെ റാണ ഉറച്ചു നിന്നു .ഞാനത് നേരിൽ കണ്ടതാണ് .അതുകൊണ്ടാണ് റാണ എനിക്ക് സൂപ്പർ ഹീറോ ആകുന്നത് .”സാമന്ത പറഞ്ഞു .

    Read More »
  • NEWS

    സർക്കാരിനെ ഇനി രക്ഷിക്കേണ്ടത് ഗവർണർ, പോലീസ് ആക്ട് ഭേദഗതി പിൻവലിക്കലിൽ ഗവർണർ നിലപാട് നിർണായകം

    മന്ത്രിസഭ അംഗീകരിച്ച പോലീസ് ആക്ട് ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് ഇന്ന് ഗവർണർക്ക് കൈമാറിയേക്കും.ഗവർണർ ഇതിൽ പെട്ടെന്ന് ഒപ്പുവെയ്ക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്.21 ന് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് മൂന്നാഴ്ചയോളം വച്ചിരുന്നതിന് ശേഷമാണ് ഗവർണർ ഒപ്പിട്ടത്. സർക്കാർ അംഗീകരിച്ച ഓർഡിനൻസ് ദിവസങ്ങൾക്കകം റദ്ദാക്കാൻ മന്ത്രിസഭ വീണ്ടും യോഗം ചേർന്നപ്പോൾ നാടകീയ രംഗങ്ങൾ ഒന്നുമുണ്ടായില്ല.മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ ആണ് മുഖ്യമന്ത്രി വിഷയം അവതരിപ്പിച്ചത്. “നിയമത്തിന്റെ കരട് തയ്യാറാക്കിയപ്പോൾ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ചെറിയൊരു നോട്ടപ്പിശക് സംഭവിച്ചു.”മുഖ്യമന്ത്രി പറഞ്ഞു. ഓർഡിനൻസ് കൊണ്ട് വരുമ്പോൾ ഒന്നും പറയാതിരുന്ന സിപിഐ മന്ത്രിമാർ ഇപ്പോഴും ഒന്നും പറഞ്ഞില്ല.പാർട്ടി പറഞ്ഞതാണല്ലോ എന്ന മനോഭാവം ആയിരുന്നു അവർക്ക്.ഇത്രയധികം വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ഇനി ഓർഡിനൻസ് കൊണ്ട് വരില്ലെന്നും നിയമസഭയിൽ ബിൽ കൊണ്ട് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Read More »
  • LIFE

    കോൺഗ്രസിൻ്റെ സമുന്നത നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

    മുതിർന്ന കോൺഗസ് നേതാവും എ.ഐ.സി.സി ട്രഷറാറുമായ അഹമ്മദ് പട്ടേൽ (71) ഇന്നു പുലർച്ചെ അന്തരച്ചു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും അഞ്ചു തവണ രാജ്യസഭയിലും അംഗമായിരുന്നു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന പട്ടേൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായിരുന്നു. ജൻപഥിലെത്തുന്ന സങ്കീർണമായ ഏതു പ്രശ്നവും അഹമ്മദ് പട്ടേലിൻ്റെ മുന്നിലേയ്ക്കാണ് സോണിയ അയക്കുന്നത്. 2004, 2009 വർഷങ്ങളിൽ യു.പി.എ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു. കഴിഞ്ഞ മാസം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മരണ വിവരം മകൻ ഫൈസൽ ഖാനാണ് ട്വിറ്റിലൂടെ അറിയിച്ചത്.

    Read More »
Back to top button
error: