NEWS

ജോ ബൈഡന്‍ അധികാരത്തിലേക്ക്, മുന്‍പിലുള്ളത് വെല്ലുവിളികള്‍

ഏറെ വിവാദങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് പദവയിലേക്ക് ജോബൈഡന്‍ ഔദ്യോഗകമായി പ്രവേശിക്കാന്‍ പോവുന്നു. ജനറല്‍ സര്‍വ്വീസ് അഡ്മിനിസ്‌ട്രേഷന്‍ ജോ ബൈഡനെ അംഗീകരിച്ചു. അധികാരം ട്രംപില്‍ നിന്നും ജോ ബൈഡനിലേക്ക് കൈമാറണ്ട അധികാരം ഇി.എസ്.എ യുടേതാണ്. ട്രംപ് പരാജയം സമ്മതിച്ച് സ്ഥാനകൈമാറ്റത്തിന് തയ്യാറാണെന്ന് വാര്‍ത്ത വന്നതോടെയാണ് ജി.എസ്.എ യും ബൈഡനെ അധികാരത്തിലേക്ക് കൈപിടിച്ചു നടത്തിക്കുന്നത്. ജോ ബൈഡന്റെ ഔദ്യോഗിക സംഘത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി പ്രാഥമിക ഘട്ടമെന്ന നിലയില്‍ 7.3 ദശലക്ഷം ഡോളറും മറ്റ് സൗകര്യങ്ങളും കൈമാറിക്കഴിഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അധികാരം കൈമാറ്റത്തിന് സമ്മതിക്കാതെ തോല്‍വി അംഗീകരിക്കാതിരുന്നത് കൊണ്ടാണ് അധികാരകൈമാറ്റം ഇത്രയും വൈകിയത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം കുറ്റപ്പെടുത്തലുകള്‍ വന്നതോടെയാണ് ട്രംപ് നയം മാറ്റാന്‍ തയ്യാറായത്. തിരഞ്ഞെടുപ്പ് വിജയിയെ ജി.എസ്.എ ഔദ്യോഗികമായി അംഗീകരിച്ചാല്‍ മാത്രമേ പ്രസിഡന്റ് എന്ന പദവിയുടെ കൃത്യവും പൂര്‍ണവുമായി അധികാരത്തിലേക്ക് ജോ ബൈഡന് എത്താന്‍ സാധിക്കുകയുള്ളു. ട്രംപ് അധികാര കൈമാറ്റം നടത്താന്‍ സമ്മതം അറിയിച്ചതോടെ ഇന്ന് ജി.എസ്.എ യും തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു.

Signature-ad

ജി.എസ്.എ ബൈഡനെ അംഗീകരിക്കുന്നതോടെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ സംബന്ധിക്കുന്ന രേഖകള്‍, ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍, സര്‍ക്കാര്‍ ഇമെയില്‍ സൗകര്യം, ഓഫീസ് സൗകര്യം തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ബൈഡന്റെ അധികാര പരിധിയിലേക്ക് വരും. ജി.എസ്.എ യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും മുന്‍പ് തിങ്കളാഴ്ച തന്നെ ബൈഡന്‍ തന്റെ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19, വാക്‌സിന്‍ വിതരണ പദ്ധതി എന്നിവയാണ് ബൈഡന്‍ അടിയന്തരമായി അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തെ ഫലപ്രദമായി പരിഹരിക്കുകയെന്നത് ബൈഡന് മുന്നിലൊരു വെല്ലുവിളിയായി ഉയര്‍ന്ന് നില്‍ക്കാന്‍ സാധ്യതയുണ്ട്.

Back to top button
error: