NEWS

പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

വിവാദങ്ങള്‍ക്ക് വിരാമമിട്ട് പോലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. ഇനി ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും. സംസ്ഥാനമൊട്ടാകേ ജനങ്ങളും മാധ്യമങ്ങളും ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മാധ്യമ മാരണ നിയമം മനുഷ്യന്റെ സംസാരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു എന്ന തരത്തിലുള്ള പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കെ ഉയര്‍ന്ന് കേട്ടത്. ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി 2 ദിവസത്തിനുള്ളില്‍ തന്നെ നിയമം പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഇടതു മുന്നണിയിലും പാര്‍ട്ടിയിലും നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം തിരക്കിട്ട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായത്. ശനിയാഴ്ച നടപ്പിലാക്കിയ പോലീസ് നിയമ ഭേദഗതി മാധ്യമ മാരണ നിയമമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വിമര്‍ശനം വളരെയധികം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം തിരുത്താന്‍ തയ്യാറായത്‌

Back to top button
error: