NEWS

ചോരന്‍  എത്തുന്നു

പ്രവീണ്‍ റാണ,രമ്യ പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന  ” ചോരന്‍ ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വ്വഹിക്കുന്നു.

സ്റ്റാന്‍ലി ആന്റെണി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കിരണ്‍ ജോസ് സംഗീതം പകരുന്നു.എഡിറ്റര്‍-മെന്റോസ് ആന്റണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍,പ്രോജക്റ്റ് ഡിസെെനര്‍-സുനില്‍ മേനോന്‍,കല-കിഷോര്‍ കുമാര്‍ മേക്കപ്പ്-റോണി വെള്ളത്തൂവല്‍,വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍,
സ്റ്റില്‍സ്-സാലു പേയാട്,പരസ്യക്കല-എസ് കെ ഡി കണ്ണന്‍,ചീഫ അസോസിയേറ്റ് ഡയറക്ടര്‍-എല്‍സണ്‍ എല്‍ദോസ്,അസോസിയേറ്റ് ഡയറക്ടര്‍- യദു കൃഷ്ണന്‍ കാവനാട്,അസിസ്റ്റന്റ് ഡയറക്ടര്‍-ഉമല്‍സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: