Month: November 2020

  • NEWS

    ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.…

    Read More »
  • NEWS

    ചെന്നൈ വെള്ളത്തിൽ ,”നിവർ ” ചെന്നൈയെ തൊടുമ്പോൾ

    “നിവർ “ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴയെ തുടർന്ന് ചെന്നൈ നഗരത്തിന്റെ പല ഭാഗവും വെള്ളത്തിൽ മുങ്ങി .2015 നു ശേഷം ചെമ്പരമ്പാക്കം തടാകം തുറന്നു വിട്ടു . #WATCH: Shutters of Chembarambakkam Lake opened to release water into Adyar River, in order to avert flooding. #TamilNadu pic.twitter.com/gztfVJgORN — ANI (@ANI) November 25, 2020 മഴയും വെള്ളക്കെട്ടും മരങ്ങൾ കാറ്റിൽ വീണതുമെല്ലാം കാരണം നഗരത്തിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു .മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടാവാൻ ഇടയുള്ളതിനാൽ വലിയ ഹോർഡിങ്‌സ് അഴിച്ചു മാറ്റാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ ചെന്നൈ മുനിസിപ്പൽ കോർപറേഷൻ ഉത്തരവിട്ടു . ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ധാക്കി .മറീന ബീച്ചിൽ കടൽ കയറി .ഇന്ന് അർധരാത്രിയോടെ “നിവർ “കര തൊടും .ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു .കനത്ത കാറ്റും മഴയും…

    Read More »
  • NEWS

    ബിരുദത്തിന് കെ ടി ജലീലിന് ക്ളീൻ ചിറ്റ്

    മന്ത്രി കെ ടി ജലീലിന് ചട്ടപ്രകാരം ആണ് ബിരുദം നൽകിയത് എന്ന് കേരള സർവകലാശാല .കെ ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി ലഭിച്ചിരുന്നു .ഇതിന്റെ പാശ്ചാത്തലത്തിൽ ആണ് സർവകലാശാലയുടെ വിശദീകരണം . സേവ് യൂണിവേഴ്സിറ്റി സമിതിയാണ് പരാതി നൽകിയത് .മൗലികമല്ലെന്നും പിശകുകൾ ഉണ്ടെന്നുമാണ് പരാതി .മലബാർ കലാപത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ,ആലി മുസലിയാർ എന്നിവരുടെ പങ്കിനെ കുറിച്ചായിരുന്നു പ്രബന്ധം .2006 ൽ ആണ് ജലീൽ പി എച്ച് ഡി നേടിയത് .

    Read More »
  • LIFE

    ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന്

    ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ മലയാളം ചിത്രം “ജല്ലിക്കെട്ട് ” ന് .27 ചിത്രങ്ങളിൽ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “ജല്ലിക്കെട്ട് “തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റ​ഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ആന്റണി വർഗീസ് ,ചെമ്പൻ വിനോദ് ,സാബു മോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മനുഷ്യനും മൃഗവും തമ്മിലുള്ള അകലം നേർത്തതാണ് എന്ന് ചിത്രം വരച്ചു കാട്ടുന്നു . എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത് .പ്രാദേശിക തലത്തിലും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഏറെ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രമാണ് ജല്ലിക്കെട്ട് .

    Read More »
  • NEWS

    ബാർ കോഴയും സോളാറും അടക്കമുള്ള കേസുകളിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു ,കേസുകളിൽ നിന്ന് ജോസ് കെ മാണിയെ ഒഴിവാക്കുന്നത് അസാധ്യം ,മുഖ്യമന്ത്രിക്കെതിരായ ബിജു രമേശിന്റെ നിലപാടും നിർണായകം

    https://youtu.be/-Yu1c9WV83Q സോളാർ -ബാർ കേസുകളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരായുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു .രണ്ട് കേസുകളിലും ജോസ് കെ മാണിയുടെ സാന്നിധ്യം ആണ് സർക്കാരിന്റെ പിന്മാറ്റത്തിന് ഒരു കാരണം .ഒപ്പം മുഖ്യമന്ത്രിയെ കുറിച്ച് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളും സർക്കാരിന്റെ പിന്മാറ്റത്തിന് കാരണമാകുകയാണ് . കെ എം മാണിക്കെതിരായ ബാർ കോഴ അന്വേഷണം പിൻവലിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു എന്ന ഗുരുതരമായ ആരോപണം ആണ് ബിജു രമേശ് ഉന്നയിച്ചത് .കെ എം മാണിയെയും കേരള കോൺഗ്രസ് എമ്മിനെയും എൽഡിഎഫിനോട് ചേർത്ത് നിർത്താൻ സർക്കാർ നീക്കങ്ങൾ നടത്തി എന്ന് വ്യക്തമാക്കുന്നതാണ് സംഭവ പരമ്പര എന്നാണ് വിശകലനം ചെയ്താൽ വ്യക്തമാക്കുക .ഈ പശ്ചാത്തലത്തിൽ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിനെതിരെ നീങ്ങിയാൽ ജോസ് കെ മാണി മാത്രമല്ല മുഖ്യമന്ത്രിയും വിവാദങ്ങളുടെ ഭാഗമാകും .നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ആരോപണം ഒഴിവാക്കുന്നതാണ് നല്ലതെന്ന ചിന്തയിലേക്കാണ് സർക്കാരും സിപിഎമ്മും എൽഡിഎഫും എത്തുന്നത് . യുഡിഎഫ് സർക്കാരിന് പ്രതികൂലമായ…

    Read More »
  • LIFE

    സെക്രട്ടറിയെ തന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ അതൃപ്തി ,കെ ബി ഗണേഷ് കുമാർ പിണറായിയുമായി ഇടയുന്നു

    നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയ്തത് എംഎൽഎയുടെ വീട്ടിൽ നിന്ന് .കാസർഗോഡ് ബേക്കൽ പോലീസ് പത്തനാപുരത്ത് എത്തിയാണ് അറസ്റ്റ് നടത്തിയത് .പുലർച്ചെ ഗണേഷിന്റെ വീട്ടിൽ എത്തിയ പോലീസ് വാതിൽ മുട്ടിത്തുറന്നാണ് പ്രതിയെ കൈയ്യോടെ പൊക്കിയത് .സെക്രട്ടറി അകത്തായി കഴിഞ്ഞാണ് എംഎൽഎ സംഭവം അറിഞ്ഞത് തന്നെ . സോളാർ കേസ് വിവാദങ്ങൾക്ക് പിന്നാലെയാണ് കെ ബി ഗണേഷ് കുമാർ യുഡിഎഫുമായി ഇടയുന്നതും എൽഡിഎഫുമായി അടുക്കുകയും ചെയ്യുന്നത് .പിന്നീട് കേരള കോൺഗ്രസ് ബി എൽഡിഎഫിന്റെ ഭാഗമായി .കെ ബി ഗണേഷ് കുമാർ എൽഡിഎഫ് എംഎൽഎ ആയി .അച്ഛൻ ബാലകൃഷ്‌ണ പിള്ള മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനുമായി . മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കേരള കോൺഗ്രസ് ബി കരുതിയിരുന്നത് .എന്നാൽ അത് ലഭിച്ചില്ല .ഈ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ബി യുഡിഎഫിലേക്ക് മടങ്ങുന്നതായി അഭ്യൂഹം പ്രചരിച്ചിരുന്നു .എന്നാൽ ഗണേഷ് കുമാർ തന്നെ ഈ ആരോപണം നിഷേധിച്ചു…

    Read More »
  • NEWS

    കസ്റ്റംസിനെതിരെ രൂക്ഷ വിമർശനം ,ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട് കോടതി

    ശിവശങ്കർ വഹിച്ച ഉന്നത പദവികൾ കസ്റ്റഡി അപേക്ഷയിൽ കാണിക്കാതിരുന്ന കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം .നിരവധി ഉന്നത പദവികൾ വഹിച്ച ശിവശങ്കറിനെ അതൊന്നും ചേർക്കാതെ പിതാവിന്റെ പേര് മാത്രം ഉൾപ്പെടുത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത് . എന്തിനാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ വേണ്ടതെന്നു കോടതി ചോദിച്ചു .തുടർന്ന് നടന്ന ചൂടേറിയ വാദത്തിനു ശേഷം ശിവശങ്കറിനെ അഞ്ച് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു . നിരവധി തവണയായി അന്വേഷണം .പതിനൊന്നാം മണിക്കൂറിൽ അറസ്റ്റ് എന്തിനായിരുന്നു എന്ന് കോടതി ചോദിച്ചു .സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് എന്ന് കസ്റ്റംസ് മറുപടി നൽകി . പത്ത് ദിവസത്തെ കസ്റ്റഡി ആണ് കസ്റ്റംസ് ചോദിച്ചത് .എന്നാൽ അഞ്ച് ദിവസം മാത്രമാണ് കോടതി അനുവദിച്ചത് .സ്വപ്നയും സരിത്തും കസ്റ്റഡിയിൽ ഉണ്ട് .മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ആണ് കസ്റ്റംസിന്റെ പദ്ധതി .

    Read More »
  • NEWS

    കോത്തഗിരിയിലെ ഊരു വിശേഷങ്ങൾ -യാത്രാവിവരണം -മിത്ര സതീഷ്

    മലമ്പാമ്പിനെ പിടിക്കാനായി തമിഴ്‌നാട്ടിൽ നിന്നും രണ്ടുപേരെ ഫ്ലോറിഡ ഗവണ്മെന്റ് എല്ലാ ചിലവുകളും വഹിച്ചു കൊണ്ട് പോയത്, രണ്ടായിരത്തി പതിനേഴിൽ വലിയ പത്ര വാർത്തയായിരുന്നു. ആയിരം പാമ്പുപിടിത്തക്കാർ ഒരു മാസം അദ്ധ്വാനിച്ചിട്ടും ആകെ പിടിച്ചത് നൂറ്റിയാറ് പാമ്പുകളെ മാത്രം. എന്നാൽ എഴുതാനും വായിക്കാനുമറിയാത്ത മാസിയും വടിവേലുവും ചേർന്ന് രണ്ടാഴ്ച കൊണ്ട് ഇരുപത്തിയേഴു പാമ്പിനെ പിടിച്ച് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു ! പാമ്പു പിടിത്തം കുലത്തൊഴിലാക്കിയ ‘ഇരുളർ ‘ എന്ന ആദിവാസി ഗോത്രത്തിൽ പെട്ടവരായിരുന്നു മാസിയും വടിവേലുവും. പരമ്പരാഗതമായി പാമ്പിനെ പിടിക്കുന്ന, തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള ആദിവാസികളാണ് ഇരുളർ . തൊലിയുടെ ഇരുണ്ട നിറം കൊണ്ടാണ് പോലും ഇവർക്ക് ഈ പേര് ലഭിച്ചത്. തോടരെ തേടി നീലഗിരിയിൽ പോയപ്പോഴാണ് വിജു പറഞ്ഞത് , കോത്തഗിരി അടുത്ത് ഇരുളരുടെ ഒരു ഗ്രാമമുണ്ടെന്ന്. ആഗമനോദ്ദേശം ‘തോടരെ ‘ കാണാനായിരുന്നതു കൊണ്ട് ഇരുളരെ പിന്നീടൊരിക്കൽ കാണാം എന്ന് പറഞ്ഞു. ഊട്ടിയിൽ നിന്ന് തിരികെ കൊച്ചിയിലേക്ക് പുറപ്പെടാൻ നിന്നപ്പോൾ വീണ്ടും,…

    Read More »
  • NEWS

    എം.ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

    സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെതിരെ നിര്‍ണായക മൊഴി നല്‍കി. നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം കടത്താന്‍ എം.ശിവശങ്കരന്‍ പ്രേരണയും സഹായവും നല്‍കിയതായിട്ടാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയത്. സ്വപ് സുരേഷിനെ വീണ്ടു ചോദ്യം ചെയ്തപ്പോഴാണ് ശിവശങ്കറിനെതിരെ മൊഴി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന് സ്വപ്‌നയുടെ മൊഴി കുരുക്കാകുമെന്ന് വേണം കരുതാന്‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകേ നല്‍കുന്ന മൊഴികള്‍ക്ക് കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കുന്ന രഹസ്യമൊഴിയുടെ അത്ര തന്നെ തുല്യതയുണ്ട്. കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശിവശങ്കറിനെ 10 ദിവസം ചോദ്യം ചെയ്യാനായി സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും.

    Read More »
  • LIFE

    എൻഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റോ ?സി എം രവീന്ദ്രൻ ഇ ഡിയ്ക്ക് മുന്നിൽ എത്തുമ്പോൾ

    https://youtu.be/GKjYNaZWBHk ഒരു പക്ഷെ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതിപക്ഷ നേതാവിന്റെയോ സ്റ്റാഫിൽ ജോലി ചെയ്ത റെക്കോർഡ് സി എം രവീന്ദ്രന് സ്വന്തമായിരിക്കും .നാല് പതിറ്റാണ്ട് കാലം വിവിധ നേതാക്കളുടെ സ്റ്റാഫിൽ ജോലി ചെയ്ത ആളാണ് സി എം രവീന്ദ്രൻ വി എസ് അച്യുതാനന്ദൻ ,കോടിയേരി ബാലകൃഷ്ണൻ ,പിണറായി വിജയൻ എന്നിവരോടൊപ്പമൊക്കെ ഭരണത്തിലിരിക്കുമ്പോഴോ പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴോ രവീന്ദ്രൻ ഉണ്ടായിരുന്നു .അതായത് സിപിഐഎമ്മിന്റെ ഏറ്റവും വിശ്വസ്തനായ പേഴ്സണൽ സ്റ്റാഫ് എന്ന് വിളിക്കാം സി എം രവീന്ദ്രനെ .ആ സി എം രവീന്ദ്രനെ ആണ് ഇ ഡി ചോദ്യം ചെയ്യാൻ പോകുന്നത് . നേരത്തെ ഇ ഡി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു .എന്നാൽ കോവിഡ് ബാധിതൻ ആണെന്ന് രവീന്ദ്രൻ രേഖാമൂലം ഇ ഡിയെ അറിയിച്ചു .ഇപ്പോൾ കോവിഡ് മുക്തനായപ്പോൾ ഇ ഡി ഒട്ടും വൈകിക്കാതെ ആണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് .…

    Read More »
Back to top button
error: