NEWS

സർക്കാരിനെ ഇനി രക്ഷിക്കേണ്ടത് ഗവർണർ, പോലീസ് ആക്ട് ഭേദഗതി പിൻവലിക്കലിൽ ഗവർണർ നിലപാട് നിർണായകം

മന്ത്രിസഭ അംഗീകരിച്ച പോലീസ് ആക്ട് ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് ഇന്ന് ഗവർണർക്ക് കൈമാറിയേക്കും.ഗവർണർ ഇതിൽ പെട്ടെന്ന് ഒപ്പുവെയ്ക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്.21 ന് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് മൂന്നാഴ്ചയോളം വച്ചിരുന്നതിന് ശേഷമാണ് ഗവർണർ ഒപ്പിട്ടത്.

സർക്കാർ അംഗീകരിച്ച ഓർഡിനൻസ് ദിവസങ്ങൾക്കകം റദ്ദാക്കാൻ മന്ത്രിസഭ വീണ്ടും യോഗം ചേർന്നപ്പോൾ നാടകീയ രംഗങ്ങൾ ഒന്നുമുണ്ടായില്ല.മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ ആണ് മുഖ്യമന്ത്രി വിഷയം അവതരിപ്പിച്ചത്.

“നിയമത്തിന്റെ കരട് തയ്യാറാക്കിയപ്പോൾ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ചെറിയൊരു നോട്ടപ്പിശക് സംഭവിച്ചു.”മുഖ്യമന്ത്രി പറഞ്ഞു.

ഓർഡിനൻസ് കൊണ്ട് വരുമ്പോൾ ഒന്നും പറയാതിരുന്ന സിപിഐ മന്ത്രിമാർ ഇപ്പോഴും ഒന്നും പറഞ്ഞില്ല.പാർട്ടി പറഞ്ഞതാണല്ലോ എന്ന മനോഭാവം ആയിരുന്നു അവർക്ക്.ഇത്രയധികം വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ഇനി ഓർഡിനൻസ് കൊണ്ട് വരില്ലെന്നും നിയമസഭയിൽ ബിൽ കൊണ്ട് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Back to top button
error: