NEWSTRENDING

ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ .നാളെ അർദ്ധരാത്രിയിൽ ആണ് പണിമുടക്ക് അവസാനിക്കുക .

ഐ എൻ ടി യു സി അടക്കം അണി ചേരുന്ന പണിമുടക്ക് ആയതിനാൽ കോൺഗ്രസ് സമരത്തെ പിന്തുണക്കുന്നുണ്ട് .സംസ്ഥാന ഘടകങ്ങൾ പണിമുടക്കിനോട് സഹകരിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശം നൽകി .

അതേസമയം കടകൾ അടച്ചിടണോ തുറക്കണോ എന്ന കാര്യത്തിൽ അതത് യൂണിറ്റിന് തീരുമാനം എടുക്കാം എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ധീൻ പറഞ്ഞു .ഹർത്താലിന് സംഘടന എതിരാണ് .എന്നാൽ രാജ്യം മുഴുവൻ നിശ്ചലമാകുന്ന പശ്ചാത്തലത്തിൽ യൂണിറ്റുകൾക്ക് യുക്തമായ തീരുമാനം എടുക്കാമെന്ന് ടി നസിറുദ്ധീൻ വ്യക്തമാക്കി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button