NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി

മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിര്‍മിച്ച ‘കോവിഷീല്‍ഡ്’ വാക്‌സീന്റെ വികസന പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്യും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സന്ദര്‍ശിക്കുക.
വാക്‌സീന് 70% ഫലപ്രാപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് ഈ ആഴ്ചയാദ്യം പുറത്തുവന്നിരുന്നു. ഒരു ഡോസ് വാക്‌സീന്‍ 90% ഫലപ്രദമാണെന്നും രണ്ടു ഡോസ് നല്‍കി 131 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 70.4% ഫലപ്രാപ്തിയുണ്ടെന്നും വ്യക്തമായതായി ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചിരുന്നു.






