NEWS

ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 2 ജവാന്‍മാര്‍ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്. ശ്രീനഗര്‍- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം അരങ്ങേറിയത്.

മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്യുകയായിരുന്നു.

ജയ്‌ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ആക്രമണ ശേഷം ഇവര്‍ കാറില്‍ രക്ഷപ്പെട്ടുവെന്നും കശ്മീര്‍ ഐജി പറഞ്ഞു.

ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. രണ്ട് പാകിസ്ഥാനികളും ഒരു കശ്മീര്‍ സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് വിവരം.

Back to top button
error: