NEWS

അവസാന സമയത്ത് കോവിഡ് രോഗികളെ സഹായിക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് മറഡോണ

60 ആം വയസിൽ ഹൃദയാഘാതം മൂലം മരിച്ച മറഡോണ തന്റെ അവസാന നാളുകളിൽ ചെയ്തിരുന്നത് കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കുള്ള പദ്ധതികൾ .ഇതിനായി അർജന്റീനയിലെ റെഡ് ക്രോസുമായി മറഡോണ പങ്കി ചേർന്നു

“10 10 എന്ന പദ്ധതിയിൽ ഞാൻ എന്റെ കൈയ്യൊപ്പോടെ 10 ജേഴ്സികൾ 10 അർജന്റീനിയൻ നഗരങ്ങളിൽ വിതരണം ചെയ്യും .റെഡ് ക്രോസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് .ഭക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങൾ നൽകാനുമാണ് ഇതിൽ നിന്ന് സമാഹരിക്കുന്ന തുക വിതരണം ചെയ്യുക .”മറഡോണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .

ഇതുപ്രകാരം ലഭിച്ച തുക ചില നഗരങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തു മറഡോണ .

Back to top button
error: