Month: November 2020
-
LIFE
രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം ,കോവിഡിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി .സ്ഥിതി നേരത്തെ ഉള്ളതിനേക്കാൾ വഷളാവുന്നുവെന്ന് കോടതി വിലയിരുത്തി .രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണം എന്നും കോടതി നിർദേശിച്ചു . രാജ്യത്തെ കോവിഡ് ബാധിക്കുന്നവരിൽ 77 %വും 10 സംസ്ഥാനങ്ങളിൽ ആണെന്നും കോവിഡ് ഏറ്റവും രൂക്ഷം കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങളിൽ ആണെന്നും കോടതി ചൂണ്ടിക്കാട്ടി .60 % ത്തോളം പേർ മാസ്ക് ധരിക്കുന്നില്ല .30 % പേർ പേരിന് മാത്രമാണ് മാസ്ക് ധരിക്കുന്നതെന്നും കോടതി വിമർശിച്ചു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .സംസ്ഥാനങ്ങൾ ഈ വിഷയങ്ങളിൽ അതിശക്തമായി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു .
Read More » -
LIFE
രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ ടീം വീണ്ടും…. ” സണ്ണി ” ടീസര്‍ റിലീസ്
ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമായ ‘സണ്ണി’യുടെ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ‘സണ്ണി’യില്‍ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സണ്ണി “. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്.
Read More » -
NEWS
കണ്ണൂർ :നിയമസഭയുടെ യഥാർത്ഥ സെമിഫൈനൽ -“പഞ്ചായത്തങ്കം “
നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം. ഇത്തവണ കണ്ണൂരാണ് പഞ്ചായത്തങ്കം എന്ന പരിപാടിയിൽ .ആദ്യം പൊതു ചിത്രം നോക്കാം .കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ആകെ 24 ഡിവിഷനുകൾ ആണുള്ളത് .ഇതിൽ എൽഡിഎഫിന്റെ പക്കൽ 15 ഡിവിഷനുകൾ ഉണ്ട് .യുഡിഎഫിന് 9 എണ്ണവും .കണ്ണൂർ കോർപറേഷനിൽ മൊത്തം 55 ഡിവിഷനുകൾ ആണുള്ളത് .യുഡിഎഫിനും എൽഡിഎഫിനും 27 അംഗങ്ങൾ ആണുള്ളത് .കോൺഗ്രസ് വിമതൻ ഒരു സീറ്റിലും .ബ്ലോക്ക് പഞ്ചായത്തുകൾ 11 എണ്ണമാണ് ഉള്ളത് .11 ഉം എൽഡിഎഫിന്റെ പക്കലാണ് .71 ഗ്രാമ പഞ്ചായത്തുകളിൽ 52 എണ്ണവും എൽഡിഎഫിന്റെ പക്കലാണ് ഉള്ളത് .19 പഞ്ചായത്തുകൾ യുഡിഎഫിനോട് ചേർന്ന് നിൽക്കുന്നു . ഒരു സീറ്റിന്റെ മേൽക്കൈയിൽ ഇപ്പോൾ കണ്ണൂർ കോർപറേഷൻ ഭരിക്കുന്നത് യുഡിഎഫ് ആണ് .നാല് കൊല്ലം ഭരിച്ചത് എൽഡിഎഫും .പ്രതിപക്ഷമില്ലാത്ത നിരവധി പഞ്ചായത്തുകൾ ഉള്ള…
Read More » -
NEWS
കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: നീണ്ട സമരമുറകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കി. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നടപടി. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നതായും ഡല്‍ഹി പോലീസ് പി.ആര്‍.ഒ. ഈഷ് സിംഗാള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. നേരത്തെ ഡല്‍ഹിയെ ലക്ഷ്യമാക്കി ഉത്തര്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് പ്രതിഷേധക്കാരെ പോലീസ് അതിര്‍ത്തിയില്‍ തടയുകയും ജലപീരങ്കികള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.
Read More » -
NEWS
ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നു. അന്വേഷണ അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ സ്പീക്കര്‍ക്ക് അയച്ചു. ബാര്‍ കോഴ കേസിലാണ് പുതിയ നടപടി. ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മാത്രം മതിയെന്നുമാണ് നിയമോപദേശം.ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം, മുന്‍ മന്ത്രിമാരായ കെ ബാബുവിനും വിഎസ് ശിവകുമാറിനെതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനാണ് നീക്കം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിരുന്നു. കോഴ നല്‍കിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Read More » -
NEWS
നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; 2 ജവാന്‍മാര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. പ്രേം ബഹദൂര്‍ ഖത്രി, റൈഫിള്‍മെന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര്‍ രജൗരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഒക്ടോബര്‍ 6 വരെ 3589 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയിട്ടുളളത്. 2019ല്‍ ഇത് 3168 ആയിരുന്നു. സെപ്തംബര്‍ മാസത്തിലാണ് ഏറ്റവുമധികം ലംഘനങ്ങളുണ്ടായത് 427 എണ്ണം.മാര്‍ച്ചില്‍ 411ഓഗസ്റ്റ് മാസത്തില്‍ 408ഉമായിരുന്നു. നവംബര്‍ 15ന് ഇന്ത്യ, പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാന്‍നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ അപലപിച്ചിരുന്നു.
Read More » -
LIFE
വീഡിയോ പോസ്റ്റ് ചെയ്ത് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് താരം
മലയാള ചലച്ചിത്രരംഗത്തെ നായകനടന്മാരില് ശ്രദ്ധേയനാണ് ജയറാം. സാധാരണക്കാരന്റെ വേഷത്തിലൂടെ ജനപ്രീയതാരമെന്ന പദവി സ്വന്തമാക്കിയ നടന് കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. താരത്തിന്റെ ആനക്കമ്പവും, ചെണ്ടക്കമ്പവും എല്ലാവരുടെയിടയിലും പാട്ടാണ്. ഇപ്പോഴിതാ താരം ഔദ്യോഗികമായി ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. actorjayaram_official എന്നാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. ആദ്യപടിയായി ഒരു ചെറിയ വീഡിയോയാണ് ജയറാം പോസ്റ്റ് ചെയ്തത്. മാത്രമല്ല അച്ഛന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകന് കാളിദാസ് ജയറാമും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മുന്‍പും ജയറാമിന്റെ പേരില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അത് ഔദ്യോഗികമല്ലായിരുന്നു. ഇന്‍സ്റ്റഗ്രം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രണ്ടായിരത്തിലധികം ഫോളോവേഴ്സാണ് താരത്തിന്. മോഹന്‍ലാല്‍, മമ്മൂട്ടി, പ്രഭാസ്, അല്ലു അര്ജുന്, ഭാര്യ പാര്‍വതി, മക്കള്‍ കാളിദാസ്, മാളവിക എന്നിവരെയാണ് ജയറാം ഫോളോ ചെയ്യുന്നത്. ‘പുത്തന്‍ പുതു കാലൈ’ എന്ന വെബ്സീരീസില്‍ ജയറാമും മകന് കാളിദാസും വേഷമിട്ടിരുന്നു. ജയറാമിന്റെ ചെറുപ്പകാലം…
Read More » -
NEWS
സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കില്ല; ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. മൊഴിയെടുക്കാന്‍ അനുമതി ലഭിക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്. നിലവില്‍ സ്വപ്‌ന കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന്റെ പരാതിയില്‍ നടക്കുന്ന അന്വേഷണമാണ് അനിശ്ചിതത്വത്തിലായത്. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം സ്വപ്നയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന് വേണ്ടി ജയില്‍ വകുപ്പാണ് മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസിനെ സമീപിച്ചിരുന്നത്.
Read More »