NEWS

“ഒരു രാജ്യം ഒരു പെരുമാറ്റം നടപ്പാക്കൂ മോഡി “

കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും .”ഒരു രാജ്യം ഒരു പെരുമാറ്റം നടപ്പാക്കൂ മോഡീ”യെന്നു പ്രിയങ്ക ഗാന്ധി പരിഹസിച്ചു .മോദിയുടെ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് “മുദ്രാവാക്യത്തെ ആണ് പ്രിയങ്ക പരിഹസിച്ചത് .

“കർഷകരുടെ ശബ്ദത്തെ അടിച്ചമർത്തുകയാണ് .അവരെ വെള്ളത്താൽ നനയ്ക്കുന്നു .അവരെ തടയാൻ റോഡുകൾ കുഴിക്കുന്നു .എന്നാൽ താങ്ങുവിലയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒന്നും ചെയ്യുന്നില്ല .”ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് “മുദ്രാവാക്യത്തിൽ ആകുലനായ മോഡി എന്ത് കൊണ്ട് “ഒരു രാജ്യം ഒരു പെരുമാറ്റം” നടപ്പാക്കുന്നില്ല .”പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു .

Signature-ad

“സത്യം എക്കാലത്തും അഹങ്കാരത്തെ തോൽപ്പിക്കുമെന്നു മോഡി മനസിലാക്കണം .സത്യത്തിനായുള്ള പോരാട്ടത്തിൽ കർഷകരെ തടയാൻ ആർക്കുമാവില്ല .കരിനിയമം പിൻവലിച്ച് കർഷകരുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം .”രാഹുൽ ഗാന്ധി ട്വിറ്ററിൽ എഴുതി .

Back to top button
error: