മുഖ്യമന്ത്രിക്ക് ശിവശങ്കറുമായി വ്യാഴവട്ടക്കാലത്തെ പരിചയം:മുല്ലപ്പള്ളി
ഒരു വ്യാഴവട്ടക്കാലമായി എം.ശിവശങ്കറെ മുഖ്യമന്ത്രിക്കറിയാമെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.ഇരുവരേയും കൂട്ടിയിണക്കിയ പാലമായി പ്രവര്‍ത്തിച്ചിരുന്നത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സിഎം എന്ന അപരനാമത്തിലും അറിയപ്പെടുന്ന സിഎം രവീന്ദ്രനാണ്.
സി എം രവീന്ദ്രനാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ കോടിയേരി ബാലകൃഷ്ണ്‍ ആഭ്യന്തരം,ടൂറിസം മന്ത്രി ആയിരുന്നപ്പോള്‍ എം.ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചത്.എം.ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ സിഎം രവീന്ദ്രന് അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലാവ്ലിന് കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ബോര്‍ഡില്‍ നിന്നും നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും ബന്ധവും അന്വേഷിക്കണം.പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയായപ്പോള്‍ എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടത് യാദൃശ്ചികമല്ല.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ പെട്ടന്നുള്ള രാജിക്ക് പിന്നില്‍ ഇതേ ഉപജാപകവൃന്ദത്തിന്റെ ഇടപെടലുകളുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.