യു.ഡി.എഫ് നേതാക്കള്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത്

യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടുന്ന യു.ഡി.എഫ് നേതാക്കളുടെ സംഘം ചങ്ങനാശേരിയിലെ നായര്‍ സര്‍വ്വീസ് സൊസൈറ്റി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് വന്ന നേതാക്കള്‍ സൗഹൃദ സംഭാഷണത്തിനാണ് എത്തിയതെന്ന് പ്രതികരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കെ.സി.ജോസഫ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ സംഘമാണ് സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത്.

രാഷ്ടീയപരമായ ഒരു കാര്യവും സംസാരിച്ചിട്ടില്ലെന്ന് എം.എം ഹസന്‍ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കോവിഡ് നിരീക്ഷണത്തിനായതിനാല്‍ കാണാന്‍ സാധിച്ചില്ല. സംവരണ വിഷയത്തില്‍ യു.ഡി.എഫിനെ വിമര്‍ശിച്ച് മാര്‍ ജോസഫ് പെരുന്തോട്ടം ലേഖനമെഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *