NEWS

ബി ഡി ജെ എസിനെ യു ഡി എഫിൽ എത്തിക്കാനുള്ള നീക്കം പാളി, എൻ ഡി എയിൽ തന്നെയെന്ന് തുഷാർ വെള്ളാപ്പള്ളി NewsThen – നോട്‌

കേരള കോൺഗ്രസ്‌ എം എൽ ഡി എഫിൽ ചേക്കേറിയതിന്റെ ക്ഷീണമകറ്റാൻ ബി ഡി ജെ എസിനെ യു ഡി എഫിൽ എത്തിക്കാനുള്ള നീക്കം പാളി. എൻ ഡി എയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ആണ് തങ്ങളെന്ന് തുഷാർ വെള്ളാപ്പള്ളി NewsThen – നോട്‌ പറഞ്ഞു.

കോൺഗ്രസിൽ ഉമ്മൻ ചാണ്ടി -രമേശ് ചെന്നിത്തല സംയുക്ത നീക്കം ആയിരുന്നു ബി ഡി ജെ എസിനെ യു ഡി എഫിൽ എത്തിക്കുക എന്നത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയവരുടെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു നീക്കം. എന്നാൽ തുഷാർ വെള്ളാപ്പള്ളി “നോ “പറഞ്ഞതോടെ നീക്കം പാതിവഴിയിൽ നിലച്ചു.

എൻ ഡി എയിൽ ബി ഡി ജെ എസിന് അത്ര സുഖകരം അല്ല അവസ്ഥ. എന്നാൽ ബിജെപിയെ പിണക്കാൻ തൽക്കാലം വെള്ളാപ്പള്ളിക്കോ തുഷാറിനോ ആകില്ല.

Back to top button
error: