
ഭക്ഷണം വിൽക്കുന്നതിനിടെ ആണും പെണ്ണും കേട്ടവർ എന്ന് പറഞ്ഞ് കച്ചവടം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ട്രാൻസ്‌ജെൻഡർ സജ്‌ന .വഴിയോരത്ത് ഊണും ബിരിയാണിയും വിറ്റാണ് സജ്‌ന അടക്കമുള്ളവർ ജീവിക്കുന്നത് .എന്നാൽ ഒരു കൂട്ടം ആളുകൾ തങ്ങളുടെ ജീവിത മാർഗം തടയുകയാണെന്നു സജ്‌ന ഫേസ്ബുക്കിൽ കരഞ്ഞു പറഞ്ഞിരുന്നു .തങ്ങൾ പരാതികൊടുത്തിട്ടും ഫലം ഉണ്ടായില്ലെന്നും സജ്‌ന പറഞ്ഞു .
ഫഹദ് ഫാസിലും ജയസൂര്യയും അടക്കം നിരവധി പ്രമുഖർ ആണ് സജ്നയുടെ വീഡിയോ ഷെയർ ചെയ്തത് .ബിരിയാണിക്കട തുടങ്ങാൻ സജ്നയെ ജയസൂര്യ സഹായിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .കൊച്ചി ഇരുമ്പനത്താണ് സജ്‌ന ബിരിയാണി വിൽക്കുന്നത് .