NEWS

പാലായിൽ ജോസ് കെ മാണിയ്‌ക്കെതിരായി മാണി സി കാപ്പൻ ,എൻ സി പിയെ യുഡിഎഫിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം

ജോസ് കെ മാണിയെ എൽ ഡി എഫിലെത്തിക്കാനുള്ള സിപിഎം നീക്കത്തിന് ബദലായി എൻ സി പിയെ യു ഡി എഫിലെത്തിക്കാൻ കോൺഗ്രസ് നീക്കം .പാലായിൽ ജോസ് കെ മാണി മത്സരിക്കുക ആണെങ്കിൽ എതിർ സ്ഥാനാർത്ഥി ആയി മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് നീക്കം .ജയസാധ്യതയുള്ള ഏതാനും സീറ്റുകൾ എൻ സി പിയ്ക്ക് നൽകാനും നീക്കമുണ്ട്.

എൻ സി പിയിലെ ഒരു വിഭാഗം യുഡിഎഫുമായി ആശയവിനിമയം നടത്തുന്നുണ്ട് .പാലാ നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്ന് മാണി സി കാപ്പൻ എൻ സി പി ദേശീയ പ്രസിഡണ്ട് ശരദ് പവാറിനെ അറിയിച്ചിട്ടുണ്ട് .ഇക്കാര്യം സീതാറാം യെച്ചൂരിയുമായും പ്രകാശ് കാരാട്ടുമായും ചർച്ച ചെയ്യുമെന്ന് പവാർ ഉറപ്പു നൽകിയതായാണ് വിവരം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button