സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടര്‍ മരിച്ചനിലയില്‍

കൊല്ലം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടര്‍ മരിച്ചനിലയില്‍. അനൂപ് ഓര്‍ത്തോ കെയര്‍ ഉടമയായ കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ. അനൂപ് കൃഷ്ണ(35)യെ ആണ് വീട്ടില്‍ കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന്. ഭാര്യ ഡോ. അര്‍ച്ചന ബിജു, മകന്‍ കിത്തു (7).

കഴിഞ്ഞ് 23ന് അനൂപിന്റെ ആശുപത്രിയില്‍ കാലിന് വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ എഴ് വയസ്സുകാരി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അതില്‍ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഡോക്ടറുടെ മരണം.

കഴിഞ്ഞ 7 വര്‍ഷത്തിലധികമായി പ്രവര്‍ത്തന പാരമ്പര്യമുളള ആശുപത്രിയാണ് അനൂപ് ഓര്‍ത്തോ കെയര്‍. ആയിരത്തോളം ശസ്ത്രക്രിയകള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇത്തരം ഒരു ചികിത്സ പിഴവ് ഉണ്ടാകുന്നത്. അതിന്റെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടര്‍ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *